Breaking NewsKeralaLead NewsLIFENEWSNewsthen Special

ഇക്കുറി കലിപ്പില്ല; പ്രസംഗിക്കുമ്പോള്‍ മൈക്കിലൂടെ അപസ്വരം; അവതാരകയെ അടുത്തുവിളിച്ച് ഉപദേശിച്ച് പിണറായി വിജയന്‍; കാല്‍തൊട്ടു വണങ്ങി അവതാരിക; പൊട്ടിച്ചിരിച്ച് വേദിയിലുള്ളവര്‍

തിരുവനന്തപുരം: പ്രസംഗിക്കുമ്പോള്‍ മറ്റൊരു മൈക്കിലൂടെ അപസ്വരം പുറപ്പെടുവിക്കരുതെന്ന് ഉപദേശിച്ച മുഖ്യമന്ത്രി പി ണറായി വിജയന്റെ കാല്‍തൊട്ടു വണങ്ങി അവതാരക. ശാസ്തമം ഗലം ശ്രീരാമകൃഷ്ണാശ്രമം ആശു പത്രിയുടെ നെട്ടയത്ത് നടന്ന നഴ്‌സിങ് കോളജ് മന്ദിരോദ്ഘാ ടനവേദിയിലാണ് സംഭവം.

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അവതാരക പുറകില്‍ മാറിനില്‍ ക്കുകയായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന കോര്‍ ഡ്യുഡ്‌ലെസ് മൈക്കില്‍നിന്ന് കൈ തട്ടുമ്പോഴുള്ള ശബ്ദം രണ്ടുതവണ ഉയര്‍ന്നു. പ്രസംഗം അവസാനിപ്പിച്ച് കസേരയിലിരുന്ന മുഖ്യമന്ത്രി മറുഭാഗ ത്തുനിന്ന അവതാരകയെ അടുത്തേക്കു ക്ഷണിച്ചു.

Signature-ad

കൈയില്‍ മൈക്കുമായിവന്ന അവരോടു പ്രസംഗത്തിനിടയിലെ ശബ്ദത്തെക്കുറിച്ച് സൂചിപ്പിച്ച മുഖ്യമന്ത്രി അതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അനുസരണയോടെ കേട്ടുനിന്ന അവതാരക കുനിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍തൊട്ടു വണങ്ങി. വേദിയിലുണ്ടായിരുന്നവരെ ചിരിപ്പിച്ച സംഭവമായിരുന്നു ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: