LIFENewsthen Special

പൊലീസ് ഉദ്യോഗസ്ഥനുള്ള ഹൃദ്യമായ യാത്രയയ്പ്പ് : KPOA ജനറൽ സെക്രട്ടറി CR ബിജുവിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വയറലാകുന്നു

 

ഇലക്ഷൻ ട്രാൻസ്ഫറിൽ കാസാർഗോഡ് ഹോസ്ദുർഗ് ( കാഞ്ഞങ്ങാട് ) SHO ആയി എത്തിയ IP ശ്രീ.ആസാദ് സാറിന് തിരികെ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിന്റെ ഒരു ഭാഗമാണിത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏറെ മികവുള്ള ഉദ്യോഗസ്ഥനാണ് ആസാദ് സർ. വിശ്രമരഹിതമായി കഠിനാധ്വാനം ചെയ്യും എന്ന് മാത്രമല്ല, ഒപ്പമുള്ളവരെക്കൊണ്ടും മികവോടെ കഠിനാധ്വാനം ചെയ്യിക്കുമെന്നും മാത്രമല്ല, അവരെ ചേർത്ത് നിർത്തുകയും ചെയ്യുന്ന മികച്ച പോലീസ് ഓഫീസർ. ഇത്തരക്കാർ ഒട്ടേറെയുള്ള കേരളത്തിലെ പോലീസ് സേനയിലിലെ ഒരാളാണ് ആസാദ് സർ. പോലീസിംഗ് എന്ന സ്ട്രെസും സ്ട്രെയിനും നിറഞ്ഞ ജോലിയെ എങ്ങനെ അസ്വാദ്യകരമായി മുന്നോട്ട് കൊണ്ടുപോകാമെന്നും, അതിന് തന്നോടൊപ്പമുള്ളവരെ എങ്ങനെ കൂടെ നിർത്താമെന്നും, പൊതുസമൂഹത്തിന് എങ്ങനെ മികച്ച പോലീസ് സേവനം നൽകാമെന്നും സ്വന്തം സർവ്വീസിലൂടെ തെളിയിച്ച വ്യക്തിത്വം. അതിന്റെ പ്രതിഫലനം തന്നെയാണ് സഹപ്രവർത്തകർ നൽകുന്ന ഈ സന്തോഷം പകരുന്ന യാത്രയയപ്പ് രംഗങ്ങൾ.

Signature-ad

 

സർവീസ് തുടക്കത്തിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിൽ നിന്ന് ട്രാൻസ്ഫർ ആയപ്പോൾ ആ സ്റ്റേഷൻ അതിർത്തിയിലെ ഒരു റോഡിന് ആസാദ് റോഡ് എന്ന് പേര് നൽകി നാട്ടുകാർ അദ്ദേഹത്തെ അംഗീകരിച്ചതും വേറിട്ട് നിൽക്കുന്നു.

നമ്മുടെ പോലീസ് സേന അനുഭവിക്കുന്ന ആന്തരിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ അധികാരശ്രേണിയിലെ ഉദ്യോഗസ്ഥന്മാരുടെ സമീപനവും പെരുമാറ്റവും ഒരു ഘടകം തന്നെയാണ്. ഞാൻ മാത്രമാണ് ശരി എന്ന മൂഢചിന്തയിൽ കീഴുദ്യോഗസ്ഥന്മാരെ മുഴുവൻ തെറ്റായി വ്യാഖ്യാനിക്കുന്നവരും സേനയ്ക്കുള്ളിൽ ഉണ്ട്. നിസാര കാര്യങ്ങളിൽ പോലും കൂടെ ഉള്ളവരെ ബോധപൂർവ്വം ശിക്ഷിച്ച് അത് വാർത്തയാക്കി, സ്വയം കേമനായി മാറുന്ന ചില അൽപ്പന്മാരും സേനയുടെ ശ്രേണിയിൽ കേരളത്തിലെ ചില ഇടങ്ങളിൽ ഉള്ളത് കാണുമ്പോഴാണ്, മികവോടെ പ്രവർത്തിച്ച്, സഹപ്രവർത്തകരെ ചേർത്ത് നിർത്തി, തെറ്റുകളും കുറവുകളും കാണുന്ന സഹപ്രവർത്തകരെ തിരുത്തിച്ച്, കേരള പോലീസിന്റെ അന്തസ് ഉയർത്തി, ജനങ്ങൾക്ക് മികച്ച പോലീസ് സേവനം നൽകുന്ന ആസാദ് സാറിനെ പോലുള്ളവർ മാതൃകയാകുന്നത്. അത്തരം ഉദ്യോഗസ്ഥരെ സഹപ്രവർത്തകരും നാട്ടുകാരും ചേർത്ത് പിടിക്കുകയും ചെയ്യും.

 

Back to top button
error: