Newsthen Special
-
പൈസ വസൂല്‍! കോടിക്കിലുക്കത്തില്‍ കളത്തിലിറങ്ങി മിന്നിക്കുന്നവര്‍ ആരൊക്കെ? വിദേശികള്‍ക്കു നല്‍കിയ പണം മുതലെന്നു ഫ്രാഞ്ചൈസികള്‍; അപ്പോള്‍ ഇന്ത്യക്കാരോ?
തൃശൂര്‍: ഐപിഎല്‍ പാതിദൂരം പിന്നിടുമ്പോള്‍ മുടക്കിയ കോടികള്‍ വെള്ളത്തിലായോ എന്ന ആശങ്കയിലാണു ഫ്രാഞ്ചൈസികളില്‍ പലതും. ചെന്നൈയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് കഴിഞ്ഞ ദിവസം ഇതിന്റെ സൂചനകളും നല്‍കിയിരുന്നു. എന്നാല്‍, കൊടുത്ത കാശിനു കളി വസൂലാക്കിയ ഫ്രാഞ്ചൈസികളും നിരവധിയുണ്ട്. അതില്‍ കൂടുതലും വിദേശ കളിക്കാരാണ് എന്നതാണു കൗതുകം. കോടിത്തിളക്കത്തില്‍ ക്രീസിലിറങ്ങിയവരുടെ പ്രകടനം എന്തായി എന്നു നോക്കാം. ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായ ശ്രേയസ് അയ്യരാണ് ആദ്യം. 26.75 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം കിരീടം ചൂടിച്ച നായകനെന്ന മികവിനുകൂടിയായിരുന്നു വന്‍ തുക. തന്റെ പ്രകടനം കൊണ്ടും നായകമികവുകൊണ്ടും പഞ്ചാബിന് പുതുപ്രതീക്ഷയാണ് ശ്രേയസ് ഈ സീസണില്‍ നല്‍കുന്നത്. സ്ഥിരതയോടെ പഞ്ചാബ് ടോപ് ഫോറില്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെയുണ്ട്. ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സ്, മൂന്ന് അര്‍ദ്ധ സെഞ്ച്വറി, സ്‌ട്രൈക്ക് റേറ്റ് 188. അര്‍ഷദീപ് സിങ്: 18 കോടിയായിരുന്നു അര്‍ഷദീപിന് പഞ്ചാബിട്ട…
Read More » -
പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ്…
Read More » -
ഇതുവരെ കണ്ടതു വച്ചു നോക്കിയാല്‍ വരാനിരിക്കുന്നത് ഡിജിറ്റല്‍ യുദ്ധം! അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ണയിച്ചത് ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; ‘വാട്‌സ്ആപ്പ് പ്രമുഖ്’ വിജയമെന്ന് ബിജെപി; തെലങ്കാനയില്‍ ടിഡിപിക്ക് ഒന്നരലക്ഷം ഗ്രൂപ്പുകള്‍! ടീം ജനഗണമന, കാമല്‍ കണക്ട്, സരള്‍ ആപ്പ്, നേഷന്‍ വിത്ത് നമോ; അണികളെ ഏകോപിപ്പിക്കാന്‍ ആപ്പുകളും പലവിധം
ന്യൂഡല്‍ഹി: വീണ്ടുമൊരു തെരഞ്ഞെടുപ്പു കാലത്തിലേക്കു കടക്കുകയാണ് ഇന്ത്യ. വന്‍ പ്രചാരണ കോലാഹലങ്ങള്‍ക്കു സാക്ഷിയാകാറുണ്ടെങ്കിലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും കോര്‍ണര്‍ യോഗങ്ങളും മാസ് റാലികളും മാത്രം കണ്ടുപരിചയിച്ചവര്‍ക്ക് അണിയറയിലെ കഥകള്‍ പെട്ടെന്നു ദഹിക്കില്ല. പക്ഷേ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാണാന്‍ പോകുന്നത് ഇതുവരെ കാണാത്ത തന്ത്രങ്ങള്‍ക്കാണ്. മൊബൈലിലും ഇന്റര്‍നെറ്റിലും സദാസമയം തലപൂഴ്ത്തിയിരിക്കുന്ന വോട്ടര്‍മാര്‍ എവിടേക്കു മറിയുമെന്നു കൃത്യമായി അറിയാവുന്ന തെരഞ്ഞെടുപ്പു തന്ത്രജ്ഞരാണ് ഇനിയങ്ങോട്ടു ചുക്കാന്‍ പിടിക്കുകയെന്നതും വ്യക്തമാണ്. തെറ്റിദ്ധരിപ്പിച്ചും ആരോപണങ്ങളുടെ പരമ്പര സൃഷ്ടിച്ചും പാതി സത്യങ്ങള്‍ വിളിച്ചു പറഞ്ഞും ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ കറങ്ങി നടക്കുന്നത് കോവിഡിനുശേഷമുള്ള സ്ഥിതിവിശേഷമാണ്. വരും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാകും. 2014ല്‍ സോഷ്യല്‍ മീഡിയ കാര്യമായി ഉപയോഗിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് (നിലവില്‍ എക്‌സ്) ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ളതാണ്. നിലവില്‍ 88 കോടി ആളുകള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്…
Read More » -
ക്രിക്കറ്റില്‍ പൊരുതിക്കയറി കൗമാര താരങ്ങള്‍; വൈഭവും ആയുഷ് മാത്രയും കസറുമ്പോള്‍ ഗാലറിയില്‍ വിയര്‍ത്ത് സൂപ്പര്‍ താരങ്ങളുടെ മക്കള്‍; ഐപിഎല്‍ സാധ്യത പോലും എളുപ്പമാകില്ല
മുംബൈ: ഐപിഎല്ലിനു ‘പ്രായപൂര്‍ത്തി’യാകുമ്പോള്‍ നിരവധി ചെറുപ്പക്കാരാണു സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന് വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ ഏറ്റവും അത്ഭുതം രാജസ്ഥാനുവേണ്ടി അരങ്ങേറ്റത്തില്‍ തന്നെ വെടിക്കെട്ടു പുറത്തെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ്. 14-ാം വയസിലാണ് വൈഭവിന്റെ അരങ്ങേറ്റം. ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്നിങ്‌സിനു തുടക്കമിട്ടതുതന്നെ. എന്നാല്‍, വന്‍ പിന്തുണയുണ്ടായിട്ടും മുന്‍ സൂപ്പര്‍ താരങ്ങളുടെ മക്കളായിട്ടും ക്രിക്കറ്റില്‍ ഇഴയുകയാണ് ചിലര്‍. ഒന്നുമില്ലാത്ത സാഹചര്യത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന വൈഭവിനെയും സൂപ്പര്‍ താരങ്ങളുടെ മക്കളെയും ചേര്‍ത്തുവച്ചുള്ള വിലയിരുത്തലുകളും ഇപ്പോള്‍ സജീവമാണ്. ഇത്തരം ഒരു വിലയിരുത്തലിന് കാര്യമായ അടിസ്ഥാനമില്ലെങ്കിലും കളിക്കാനുള്ള അവസരങ്ങള്‍ കൂടുതല്‍ കിട്ടുമെന്നത് ചില്ലറ കാര്യമല്ല. മറ്റൊരു താരമായ ആയുഷ് മാത്ര 17-ാം വയസില്‍ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നിക്കുകയാണ്. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്ന താരങ്ങളുടെ മക്കളില്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് പ്രതീക്ഷ നല്‍കിയവരാണെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോയിട്ട് ഐപിഎല്ലില്‍ പോലും ഇടം നേടാനാവാതെ കഷ്ടത്തിലാണ്. ആര്യവീര്‍ സെവാഗ് മുന്‍ ഇന്ത്യന്‍…
Read More » -
അപ്രത്യക്ഷമാകുന്ന പന്തുകള്‍! എങ്ങനെയാണ് ചറപറാ സിക്‌സറുകള്‍ പിറക്കുന്നത്? റെക്കോഡില്‍ ഗെയ്ല്‍തന്നെ മുന്നില്‍; ഇപ്പോള്‍ നിക്കോളാസ് പുരാനും; 129 വര്‍ഷം ആറ്റുനോറ്റു പിറന്നത് 4585 സിക്‌സുകള്‍; ഐപിഎല്‍ തുടങ്ങിയശേഷം ആകാശം മുട്ടിയത് 28,456 എണ്ണം! പവര്‍ ഹിറ്റിംഗിലെ മാറുന്ന കാഴ്ചകള്‍
ബംഗളുരു: വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിക്കറ്റ് കളി കണ്ടിരുന്ന ഒരാള്‍ക്കു സിക്‌സറുകള്‍ പറക്കുന്നതു കാണുകയെന്നാല്‍ അതിനര്‍ഥം കാത്തിരിപ്പ് എന്നായിരുന്നു. ഒരു അപൂര്‍വ കാഴ്ച. എന്നാല്‍, പുതിയകാലത്തിന്റെ കളിയെന്ന നിലയില്‍ ഇരുപതോവര്‍ ക്രിക്കറ്റ് എത്തിയതോടെ സിക്‌സറുകളുടെ പൂക്കാലമാണ്. ഒരു സിക്‌സര്‍ കണ്ട് സീറ്റില്‍നിന്ന് എടുത്തുചാടിയിരുന്നവര്‍ക്ക് ഇന്ന് അതിനേ നേരമുണ്ടാകൂ എന്നു ചുരുക്കം! കളിയുടെ വേഗതകൂടിയതെന്നത് ഒഴിച്ചാല്‍ ബാറ്റിലോ ബോളിലോ അന്നത്തെ അപേക്ഷിച്ച് ഇന്നും കാര്യമായ മാറ്റങ്ങളില്ല. പന്ത് ആകാശംമുട്ടണമെങ്കില്‍ ബാറ്റ്‌സ്മാന്റെ കരുത്തിനൊപ്പം ബാറ്റിന്റെ ഏറ്റവും കട്ടിയുള്ള ഭാഗത്തുനിന്ന് തെറിക്കുകയും വേണം. അന്നത്തെ അപേക്ഷിച്ചു ബാറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊന്നും അമ്പതോവര്‍ കളികളില്‍ പോലും അധികം സിക്‌സറുകള്‍ പിറന്നിട്ടില്ല. 531 SIXES IN INTERNATIONAL CRICKET. – Chris Gayle, the GOAT…!!! pic.twitter.com/9hpgGTtVcr — Mufaddal Vohra (@mufaddal_vohra) September 21, 2024 എന്നാല്‍ഏ 2003ല്‍ കുട്ടിക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചതു മുതല്‍ ഇതല്ല കഥ. ഇരുപതോവര്‍ കളിയുടെ ഹരം വളരെപ്പെട്ടെന്നു ലോകമെമ്പാടും പരന്നു.…
Read More » -
തീര്‍ന്നില്ല: കുടിയേറ്റക്കാരുടെ ‘മാസ്റ്റര്‍ ഡാറ്റാബേസ്’ തയറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഡോജ്; സകല വകുപ്പുകളില്‍നിന്നും വിവര ശേഖരണം; രേഖകളില്ലെങ്കില്‍ ‘ഒറ്റ ക്ലിക്കില്‍’ പുറത്താക്കും; ചവറുകളെയും തട്ടിപ്പുകാരെയും പറഞ്ഞുവിടുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു നാട്ടിലെത്തിച്ച വിവാദമടങ്ങുംമുമ്പേ കുടിയേറ്റക്കാരെ കണ്ടെത്താനും നടപടികള്‍ വേഗത്തിലാക്കാനും വന്‍ ഡാറ്റാ ബേസ് തയാറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്). സര്‍ക്കാരിലും വിവിധ വകുപ്പുകളിലുമുള്ള കുടിയേറ്റക്കാരായ ആളുകളുടെയും വിദ്യാര്‍ഥികളുടെയുമടക്കം ‘മാസ്റ്റര്‍ ഡാറ്റാബേസ്’ ആണു തയാറാക്കുന്നതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണു പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതലയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു പൂര്‍വാധികം ശക്തമായി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വകുപ്പുകളിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കു ഡോജിന്റെ ഇടപെടലിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. റവന്യൂ സര്‍വീസ്, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പ്, ഹ്യൂമന്‍ സര്‍വീസ് എന്നിവിയടക്കം നിരവധി മേഖലകളില്‍നിന്ന് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും വിവിധ വകുപ്പുകളില്‍നിന്നു ശേഖരിക്കുന്നത്. ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി…
Read More » -
‘നായിന്റെ മക്കളേ, ആയുധം താഴെ വയ്ക്കൂ, ബന്ദികളെ വിട്ടയയ്ക്കൂ’: ഹമാസിനെതിരേ പൊട്ടിത്തെറിച്ച് പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്; ‘ഗാസയില്‍ ഹമാസ് വരുത്തിയത് ഗുരുതര നാശം; കൂട്ടക്കൊലകള്‍ അവസാനിക്കാന്‍ സ്ഥലംവിടണം’
ഗസ: ഇസ്രയേല്‍- ഹമാസ് യുദ്ധം രക്തരൂക്ഷിതമായി തുടരുന്നതിനിടെ ഹാമസിനെതിരേ രൂക്ഷമായ പരാമര്‍ശവുമായി പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ‘നായിന്റെ മക്കളായ ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും ഇസ്രായേല്‍ ബന്ദികളെ വിട്ടയയ്ക്കണ’മെന്നും ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ കൂട്ടക്കൊല അവസാനിപ്പിക്കുകയാണു ആദ്യം വേണ്ടത്. ഹമാസ് ഇസ്രയേലികളെ ബന്ദികളാക്കിയതു മറയാക്കിയാണ് ആക്രമണം അഴിച്ചുവിടുന്നത്. ‘നായിന്റെ മക്കളെ, നിങ്ങള്‍ ബന്ദികളെ വിട്ടയയ്ക്കൂ, അങ്ങനെ അവരുടെ ന്യായീകരണത്തിന് അന്ത്യമിടൂ’ എന്നും അബ്ബാസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍നിന്ന് സുദീര്‍ഘമായ ടെലിവിഷന്‍ പ്രസംഗത്തിനിടെയാണു അബ്ബാസിന്റെ രൂക്ഷമായ പരാമര്‍ശം. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും പ്രതിരോധത്തിനുവേണ്ടിയും ഹമാസിനെ ഇല്ലാതാക്കാനും വേണ്ടിയാണു യുദ്ധമെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് അബ്ബാസിന്റെ പ്രസംഗവും പുറത്തുവന്നത്. പാലസ്തീന്‍ നേതാക്കളില്‍നിന്ന് അടുത്തിടെ പുറത്തുവന്നതില്‍ ഏറ്റവും ശക്തമായ ഹമാസ് വിമര്‍ശനമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് നായ്ക്കള്‍ ഹറാമാണ്. അതുമായി ചേര്‍ത്തുള്ള പരാമര്‍ശം ഏറെ അധിക്ഷേപാര്‍ഹമായിട്ടാണ് കണക്കാക്കുന്നതും. ആദ്യഘട്ട വെടിനിര്‍ത്തലിനുശേഷം ബന്ദികളെ കൈമാറുന്നതില്‍ ഹാമസ് വിമുഖത…
Read More » -
പോലീസില്‍നിന്ന് പടിയിറക്കം; പിറന്നാള്‍ ദിനത്തില്‍ ഐ.എം. വിജയന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍; മൂന്നുനാള്‍ കഴിഞ്ഞാല്‍ വീണ്ടും കളിക്കളത്തിലേക്ക്; പടിയിറങ്ങുന്നത് ഇന്ത്യകണ്ട ഇതിഹാസം
മലപ്പുറം : കാൽപന്ത് കളിയിലെ മികവിൽ 18 ാം വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. അമ്പത്താറാം പിറന്നാൾ ദിവസമാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. ഐ എം വിജയന് പൊലീസ് സേന ഔദ്യോഗിക യാത്രയയപ്പ് നൽകി. മലപ്പുറത്ത് എംഎസ്‌പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച താരം പടിയിറങ്ങുന്നത്. ഇന്ന് രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ് മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. 30നാണ് വിജയന്റെ സർവീസ് കാലാവധി പൂർത്തിയാവുക. തന്റെ ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായമാണ് ഐ എം വിജയൻ അഴിച്ചുവയ്‌ക്കുന്നത്. 1969 എപ്രിൽ 25ന് തൃശൂർ കോലോത്തുംപാടം…
Read More » -
തൃശൂരിന്റെ തൊഴില്‍ പൂരം ഇന്ന്; പങ്കെടുക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍; 151 കമ്പനികള്‍; 35,000 പേര്‍ക്കു തൊഴില്‍ സാധ്യത; വെര്‍ച്വല്‍ മേളയിലെ ഓഫര്‍ ലെറ്ററുകളും വിതരണം ചെയ്യും
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച (26ന്) ഗവ എഞ്ചിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായി നടക്കും. 25000 ത്തിലധികം പേരാണ് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. 151 തൊഴില്‍ ദാദാക്കളില്‍ നിന്നും 577 വ്യത്യസ്ത തരം മേഖലകളിലായി 35000 തൊഴിലുകള്‍ വിജ്ഞാന തൃശ്ശൂരിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. മേളയുടെ രജിസ്ട്രേഷന്‍ തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. പത്ത് എംപ്ലോയര്‍മാര്‍ പങ്കെടുക്കുന്ന വിര്‍ച്ച്വല്‍ ജോബ് ഫെയറും അപ്രന്റിസ്ഷിപ്പ് ഡ്രൈവും ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മീറ്റും മെഗാ ജോര്‍ജിന്റെ ഭാഗമായി നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍…
Read More »
