Newsthen Special

  • അൻവറിന് ഇ ഡി കുരുക്കിടുമോ,: ചോദ്യം ചെയ്യൽ ഇനിയും ഉണ്ടാകുമെന്ന് സൂചന : ചുമത്തിയിട്ടുള്ളത് മൂന്നോളം കേസുകൾ

    കൊച്ചി : നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിന്റെ സ്വപ്നങ്ങൾക്ക് മേൽ ഇ ഡി കറുത്ത നിഴലിൽ വീഴ്ത്തുമോ എന്ന് ആശങ്ക. അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെയാണ് അൻവറിനെ ഇ ഡി കുരിക്കിടുമോ എന്ന് സംശയം വന്നിരിക്കുന്നത്. പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും ചോദ്യം ചെയ്യൽ ഇനിയും ഉണ്ടാകുമെന്നാണ് സൂചനകൾ . അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ചോദ്യം ചെയ്തത്. ഇഡി കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നോളം കേസുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. കേരളbഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, അനധികൃത സ്വത്ത് വർധനവ് തുടങ്ങിയ കേസുകളാണ് അൻവറിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി. കെ എഫ് സിക്ക് 22.3 കോടി…

    Read More »
  • യെമനിലെ വിഘടനവാദി നേതാവിനെ യുഎഇ കടത്തിയെന്ന് സഖ്യസൈന്യം; ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്ത് സൗദിയുടെ കണ്ണുവെട്ടിച്ച് ‘സിനിമാറ്റിക്’ രക്ഷപ്പെടല്‍; ഹൂതികളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു; പശ്ചിമേഷ്യയില്‍ സ്വന്തമായി സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം?

    റിയാദ്: ഗള്‍ഫ് ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട്, യെമനിലെ വിഘടനവാദി നേതാവിനെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) രഹസ്യമായി കടത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ആരോപണം. ഇതേസമയം തന്നെ, നഷ്ടപ്പെട്ട ഏദന്‍ തുറമുഖം തിരിച്ചുപിടിക്കാനായി സൗദി പിന്തുണയുള്ള സൈന്യം മുന്നേറ്റം തുടരുകയാണ്. യുഎഇ പിന്തുണയുള്ള സതേണ്‍ വിഘടനവാദി ഗ്രൂപ്പിന്റെ തലവന്‍ ഐദറൂസ് അല്‍ സുബൈദി രക്ഷപ്പെട്ടത് അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളും ആഗോള എണ്ണവിപണിയിലെ വമ്പന്മാരുമായ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചേക്കാം. കഴിഞ്ഞ മാസം വിഘടനവാദികള്‍ ഏദന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ യെമന്‍ പിടിച്ചടക്കുകയും സൗദി അതിര്‍ത്തിക്കടുത്ത് വരെ എത്തുകയും ചെയ്തിരുന്നു. ഇത് തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. സുബൈദിക്കു രക്ഷപ്പെടാന്‍ യുഎഇ സഹായം നല്‍കിയെന്ന സൗദിയുടെ അവകാശവാദം കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. സുബൈദി യെമനില്‍ നിന്ന് സൊമാലിലാന്റിലേക്കാണ് പോയതെന്നും അവിടെ നിന്ന് ഒരു വിമാനത്തില്‍ മൊഗാദിഷുവില്‍ എത്തിയ ശേഷം അബുദാബിയിലെ സൈനിക വിമാനത്താവളത്തിലേക്ക്…

    Read More »
  • ഗ്രീന്‍ലാന്‍ഡിനെ അടര്‍ത്തി എടുക്കാന്‍ അമേരിക്കയുടെ ‘കോഴ’ നീക്കവും! ജനങ്ങള്‍ക്ക് ഒരുലക്ഷം ഡോളര്‍വരെ നല്‍കാന്‍ ചര്‍ച്ച നടത്തിയെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; മഡൂറോയെ പിടികൂടിയ ശേഷം നീക്കം ശരവേഗത്തില്‍; കോംപാക്ട് ഓഫ് ഫ്രീ അസോസിയേഷന്‍ കരാറും പരിഗണനയില്‍; ധാതുസമ്പത്തില്‍ കണ്ണ്

    ന്യൂയോര്‍ക്ക്: ഡെന്‍മാര്‍ക്കില്‍നിന്ന് ഗ്രീന്‍ലാന്‍ഡിനെ അടര്‍ത്തിയെടുക്കാന്‍ അമേരിക്ക ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്കു വന്‍തോതില്‍ പണം നല്‍കാന്‍ തീരുമാനിച്ചിരുന്നെന്നും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. നാലു സോഴ്‌സുകളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ പണമിടപാടിന്റെ കൃത്യമായ തുകയെക്കുറിച്ചോ അതിന്റെ മറ്റ് നടപടിക്രമങ്ങളെക്കുറിച്ചോ വ്യക്തതയില്ലെങ്കിലും, ഒരാള്‍ക്ക് 10,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെ നല്‍കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് സഹായികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തിയ രണ്ടുപേര്‍ പറഞ്ഞു. ഡെന്മാര്‍ക്കിന്റെ വിദേശ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് കോപ്പന്‍ഹേഗനിലെയും നൂക്കിലെയും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, 57,000 ആളുകള്‍ താമസിക്കുന്ന ഈ ദ്വീപിനെ എങ്ങനെ ‘വാങ്ങാം’ എന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ ആലോചനകളിലൊന്നാണ് ഈ പണമിടപാട് പദ്ധതി. യുഎസ് സൈന്യത്തെ ഉപയോഗിക്കാനുള്ള സാധ്യത ഉള്‍പ്പെടെ ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കാന്‍ വൈറ്റ് ഹൗസ് ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്. എന്നാല്‍, സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും ഡെന്മാര്‍ക്കിനോടുള്ള സാമ്പത്തിക ആശ്രിതത്വത്തെക്കുറിച്ചും ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യുന്ന ഒരു…

    Read More »
  • തൊഴില്‍ കിട്ടാന്‍ പങ്കപ്പാട്; പറ്റിയ ആളെക്കിട്ടന്‍ അതിലും പാട്! അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടി; കൊള്ളാവുന്നവര്‍ ഇല്ലെന്ന് കമ്പനികളും; ടാലന്റ് വിലയിരുത്തുന്നത് എഐ; ലിങ്ക്ഡ് ഇന്‍ സര്‍വേയില്‍ ആശങ്കയുമായി യുവാക്കള്‍

    ന്യൂഡല്‍ഹി: 2026ലെ തൊഴില്‍ വിപണി ലക്ഷ്യമാക്കി വലിയ തോതില്‍ ജോലിമാറ്റത്തിന് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. എന്നാല്‍ ഈ തീരുമാനത്തോടൊപ്പം തന്നെ ഒരു വലിയ ആശങ്കയും അവരെ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭൂരിഭാഗവും പുതിയ ജോലി തേടാന്‍ സ്വയം തയാറെടുപ്പ് നടത്തിയിട്ടില്ലെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും ജോബ് സെര്‍ച്ചിന് തങ്ങള്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തൊഴില്‍ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങള്‍, ആവശ്യമായ പുതിയ വൈദഗ്ധ്യത്തിന്റെ പോരായ്മ, റിക്രൂട്ട്‌മെന്റില്‍ എഐയുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ ആശങ്കക്ക് പ്രധാന കാരണം. തൊഴില്‍ വിപണിയില്‍ മത്സരം മുന്‍പെന്നത്തേക്കാള്‍ കഠിനമായിട്ടുണ്ട്. 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ജോലിയൊഴിവിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് തൊഴില്‍ തേടുന്നവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളും സമാനമായ പ്രശ്നത്തില്‍. ഇന്ത്യയിലെ 74 ശതമാനം തൊഴില്‍ദാതാക്കളും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യക്തമാക്കുന്നു.…

    Read More »
  • സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷനും കരുവന്നൂരുംവരെ; കൈവച്ചിടത്തെല്ലാം നിഗൂഢത; പണി തെറിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ ഉപജാപങ്ങളുടെ രാജകുമാരന്‍? ‘എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു’ എന്ന മൊഴിക്കായി കിണഞ്ഞു ശ്രമിച്ചു; കാറ്റാടിപ്പാടത്തിന്റെ കഥ നിരത്തിയ മാധ്യമ പ്രവര്‍ത്തകനും കുടുങ്ങി; പുറത്താകല്‍ കാലത്തിന്റെ കാവ്യനീതി

    തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയതിലൂടെ വെളിവായത് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കെട്ടുകഥകളുടെ നിജസ്ഥിതി. കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്തു കേസിന്റെ തിരക്കഥ മുഴുവന്‍ രചിച്ചതു ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നു വ്യക്തമായി. പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും കോടതിയില്‍നിന്നു രൂക്ഷ വിമര്‍ശനം നേരിട്ടതും ഇഡിയും കസ്റ്റംസും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പുലബന്ധം പോലുമില്ലായിരുന്നു. അതിലൊന്നായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്. ഇതില്‍നിന്നു ലഭിച്ച പണമാണ് ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നതെന്ന് ഇഡി ഒരിടത്തു പറഞ്ഞപ്പോള്‍ മറ്റൊരിടത്ത് സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതായിരുന്നു എന്നായിരുന്നു. ഏറ്റവുമൊടുവില്‍ കൈക്കൂലി കേസിലാണ് രാധാകൃഷ്ണനു പുറത്തേക്കു വഴിയൊരുങ്ങിയത്. നിര്‍ബന്ധിത വിരമിക്കല്‍ എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 56 ജെ പ്രകാരമുള്ള നടപടി എടുത്തിരിക്കുന്നത്. എം. ശിവശങ്കരന്റെ അറസ്റ്റിനടക്കം നേതൃത്വം കൊടുത്തതും പി. രാധാകൃഷ്ണനാണ്. കേസിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍…

    Read More »
  • ‘റെജി ലുക്കോസ് സിപിഎം സമ്മേളന വേദിയില്‍ എത്തിയതിന്റെ കാരണം ഇതാണ്’; സിപിഎമ്മുകാരനായിരുന്നു എന്ന റെജി ലുക്കോസിന്റെ വാദത്തിന് മറുപടിയുമായി അഡ്വ. അനില്‍ കുമാര്‍; വേദിയില്‍ എത്തിയത് മാധ്യമ സെമിനാറിന്റെ ഭാഗമായി

    കോട്ടയം: സിപിഎമ്മുകാരനായിരുന്നുവെന്ന റജി ലൂക്കോസിൻ്റെ അവകാശവാദം ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാര്‍.  എന്താണ് അതിന്‍റെ കാരണങ്ങളെന്ന് അക്കമിട്ട് നിരത്തി ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് അദ്ദേഹം. റെജി ലൂക്കോസ് സിപിഎം ജില്ലാ സമ്മേളന വേദിയിലെത്തിയതിന്‍റെ കാരണവും അദ്ദേഹം ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. കെ അനില്‍കുമാറിന്‍റെ വാദങ്ങള്‍  1. റജി ലൂക്കോസ് ഇപ്പോൾ സിപിഎമ്മിൻ്റെ ഒരു ഘടകത്തിലും അംഗമല്ല. 2023-24 കാലത്ത് ഏതെങ്കിലും സിപിഎം  സമ്മേളനത്തിൻ്റെ ഭാഗമായി കണ്ടില്ല. 2. 2021 ൽ അദ്ദേഹം ഒരു മാധ്യമ സെമിനാറിൻ്റെ ഭാഗമായിട്ടാണ് ജില്ലാ സമ്മേളന വേദിയിലെത്തിയത്. 3. ഒരു പാർട്ടിയംഗം ലോക്സഭാ തെരഞ്ഞെടുപ്പിലോ തദ്ദേശ തെരഞ്ഞെടപ്പിലോ പങ്കെടുക്കാതെ വരുമോ? 4. റജി ലൂക്കോസിനെപ്പറ്റി ലഭിച്ച ചില പരാതികൾ പാർട്ടി കൈകാര്യം ചെയ്യാൻ ശ്രമിച്ചപ്പോൾ അതു പരിഹരിക്കാൻ പ്രദേശത്തെ പാർട്ടി നേതാക്കൾ അദ്ദേഹത്തെ സമീപിച്ചു. എന്തായിരുന്നു മറുപടി: പാർട്ടിക്കാരനല്ലാത്ത തനിക്ക് പരാതി തിർക്കാൻ ബാധ്യതയില്ല എന്ന മറുപടിയാണ്  രണ്ടു പാർട്ടി നേതാക്കളോട് അദ്ദേഹം പറഞ്ഞത് 5 പരാതിയുടെ ഉള്ളടക്കം തൽക്കാലം പുറത്തു വിടാൻ…

    Read More »
  • ട്രംപ് ഇനി ഇന്ത്യയിലേക്ക് യുദ്ധസന്നാഹത്തോടെ എത്തുമോ; വമ്പന്‍ മയക്കുമരുന്ന് വേട്ടയില്‍ അമേരിക്കയില്‍ പിടിയിലായത് രണ്ട് ഇന്ത്യക്കാര്‍: പിടിച്ചെടുത്തത് 1.13 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മയക്കുമരുന്ന്; അറസ്റ്റിലായത് രണ്ട് ഇന്ത്യന്‍ ട്ര്ക്ക് ഡ്രൈവര്‍മാര്‍

      വാഷിംഗ്ടണ്‍: മയക്കുമരുന്ന് കടത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയില്‍ നടത്തിയ പോലെ യുദ്ധസന്നാഹവുമായി ഇനി ഇന്ത്യയിലേക്കെത്തുമോ. ഇങ്ങനെ ഇന്ത്യക്കാര്‍ സംശയിക്കാന്‍ കാരണം അമേരിക്കയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള വാര്‍ത്തപുറത്തുവന്നപ്പോഴാണ്. പിടിയിലായത് രണ്ട് ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാരാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ചില്ലറയല്ല, കണക്കുപ്രകാരം 1.13 ലക്ഷം പേരെ കൊല്ലാന്‍ കെല്‍പ്പുള്ള മയക്കുമരുന്നാണ് രണ്ട് ഇന്ത്യക്കാരും കൂടി കടത്താന്‍ ശ്രമിച്ച് പിടിയിലായിരിക്കുന്നത്. 58 കോടി രൂപയുടെ കൊക്കെയ്‌നാണ് ഇവര്‍ കടത്തിയത്. അമേരിക്കയിലെ ഇന്‍ഡ്യാനയിലാണ് സംഭവം. ട്രക്കില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഹൈവേയിലെ പതിവ് പരിശോധനയിലാണ് പിടികൂടിയത്. ഏകദേശം 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് കൊക്കെയ്‌നുമായാണ് ഇന്ത്യക്കാരായ രണ്ടു സിംഗുമാരെ ഇന്‍ഡ്യാന സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.   ഗുര്‍പ്രീത് സിംഗ് (25), ജസ്വീര്‍ സിംഗ് (30) എന്നിവരാണ് പിടിയിലായത്. 1,13,000ത്തിലധികം അമേരിക്കക്കാരുടെ ജീവന്‍ എടുക്കാന്‍ ശേഷിയുള്ള മയക്കുമരുന്നാണ് ഇതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പറയുന്നത്.…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന് എതിരേ നടപടിയുമായി യുവമോര്‍ച്ച; ഭാരവാഹിത്വത്തില്‍ നിന്ന ഒഴിവാക്കി

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ച നേതൃസ്ഥാനത്തുനിന്ന് നീക്കി. അദ്ദേഹത്തെ ഭാരവാഹിത്വത്തില്‍നിന്നു നീക്കിയെന്നു പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും മറ്റു കാരണങ്ങളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പ്രതികരണവുമായി ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുല്‍ കുടുംബജീവിതം തകര്‍ത്തെന്ന് അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും തന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. ‘എനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ട്. ഒരു എംഎല്‍എ കുടുംബ പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നെ ഇതുവരെ രാഹുല്‍ വിളിച്ചിട്ടില്ല. കേരളത്തിലെ ഒരു എംഎല്‍എ കുടുംബം തകര്‍ക്കുകയാണ് ചെയ്തത്’, ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. യുവതിയെ ഗര്‍ഭിണിയാക്കിയതും ഗര്‍ഭചിദ്രം നടത്തിയതും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നെന്നും അദ്ദേഹം…

    Read More »
  • ‘ഇന്ത അടി പോതുമാ’; വൈഭവിന്‍റെ വെടിക്കെട്ടിനെ പുകഴ്ത്തി മുന്‍താരം

    അണ്ടര്‍ 19 ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ‘ എന്ന തമ്പീ, ഇന്ത അടി പോതുമാ…ഇനി കൊഞ്ച വേണമാ’. അശ്വിന്‍ എക്സില്‍ കുറിച്ചു. പരമ്പരയിലെ അവസാന മത്സരത്തില്‍ വൈഭവ് 74 പന്തില്‍ 127 റൺസടിച്ചിരുന്നു. വൈഭവിന്‍റെ ബാറ്റിങ് കരുത്തിലാണ് മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയത്. അവസാന മത്സരത്തില്‍ 233 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.68.67 ശരാശരിയിലും 187.27 സ്ട്രൈക്ക് റേറ്റിലും 206 റണ്‍സടിച്ച വൈഭവ് തന്നെയായിരുന്നു പരമ്പരയിലെ ടോപ് സ്കോറര്‍. പതിനാലുകാരനായ വൈഭവ് പുലര്‍ത്തുന്ന അസാമാന്യമായ സ്ഥിരതയെയാണ് അശ്വിന്‍ എക്സ് പോസ്റ്റില്‍ പ്രകീര്‍ത്തിച്ചത്. ‘171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74), കഴിഞ്ഞ 30 ദിവസത്തിനിടെ ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലുമായി വൈഭവ് സൂര്യവംശി ന ടത്തിയ പ്രകടനങ്ങളാണിത്. പതിനാലുകാരനായ അവന്‍ ഈ പ്രായത്തില്‍ പുറത്തെടുക്കുന്ന പ്രകടനത്തെക്കുറിച്ച് പറയാന്‍ എനിക്ക്…

    Read More »
  • കടലില്‍ കലങ്ങിയ കോടികളെത്ര; കൊച്ചി പുറംകടലിലെ കപ്പല്‍ അപകടം: 1200 കോടിയിലധികം രൂപ കെട്ടിവെച്ച് കപ്പല്‍ കമ്പനി; കേസില്‍ വാദം തുടരുന്നു

    കൊച്ചി: കടലില്‍ കലങ്ങിയതെത്ര കോടികളെന്നറിയാന്‍ കാത്തിരിക്കണം ഇനിയും. ഒരു കപ്പല്‍ അപകടത്തിന്റെ കേസും കൂട്ടവും കോടികളുടെ കണക്കാണ് പറയുന്നത്. കൊച്ചി പുറംകടലിലുണ്ടായ കപ്പല്‍ അപകടത്തില്‍ ബാങ്ക് ഗ്യാരന്റി തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1227.62 കോടി രൂപയാണ് എംഎസ്‌സി എല്‍സ3 എന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കെട്ടിവെച്ചത്. ഈ കേസിന്റെ വാദപ്രതിവാദം തുടരുകയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല വിധി വരികയാണെങ്കില്‍ പലിശ തുകയടക്കം കേരളത്തിന് കിട്ടും. മെയ് മാസത്തില്‍ കൊച്ചിയുടെ പുറംകടലിലുണ്ടായ അപകടത്തില്‍ 9531 കോടി രൂപയുടെ നാശം പരിസ്ഥിതിക്ക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. 600 കണ്ടൈയ്‌നറുകളിലായി 60ഓളം മെട്രിക് ടണ്‍ രാസമാലിന്യമടങ്ങിയ വസ്തുക്കളാണ് കടലില്‍ ഒഴുകിയത്. മത്സ്യസമ്പത്തിനെ ബാധിച്ചതും, മീന്‍പിടുത്തക്കാരുടെ വല പൊട്ടുന്നതും ഉള്‍പ്പടെ സാരമായ പരുക്കുകളാണ് കടലിലെ ആവാസ വ്യവസ്ഥയ്ക്ക് അപകടത്തില്‍ സംഭവിച്ചത്. എന്നാല്‍ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് കമ്പനിയുടെ വാദം. അഡ്മിറ്റാലിറ്റി സ്യൂട്ടില്‍…

    Read More »
Back to top button
error: