Newsthen Special
-
തൊഴില്‍ കിട്ടാന്‍ പങ്കപ്പാട്; പറ്റിയ ആളെക്കിട്ടന്‍ അതിലും പാട്! അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടി; കൊള്ളാവുന്നവര്‍ ഇല്ലെന്ന് കമ്പനികളും; ടാലന്റ് വിലയിരുത്തുന്നത് എഐ; ലിങ്ക്ഡ് ഇന്‍ സര്‍വേയില്‍ ആശങ്കയുമായി യുവാക്കള്‍
ന്യൂഡല്‍ഹി: 2026ലെ തൊഴില്‍ വിപണി ലക്ഷ്യമാക്കി വലിയ തോതില്‍ ജോലിമാറ്റത്തിന് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. എന്നാല്‍ ഈ തീരുമാനത്തോടൊപ്പം തന്നെ ഒരു വലിയ ആശങ്കയും അവരെ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭൂരിഭാഗവും പുതിയ ജോലി തേടാന്‍ സ്വയം തയാറെടുപ്പ് നടത്തിയിട്ടില്ലെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും ജോബ് സെര്‍ച്ചിന് തങ്ങള്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തൊഴില്‍ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങള്‍, ആവശ്യമായ പുതിയ വൈദഗ്ധ്യത്തിന്റെ പോരായ്മ, റിക്രൂട്ട്‌മെന്റില്‍ എഐയുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ ആശങ്കക്ക് പ്രധാന കാരണം. തൊഴില്‍ വിപണിയില്‍ മത്സരം മുന്‍പെന്നത്തേക്കാള്‍ കഠിനമായിട്ടുണ്ട്. 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ജോലിയൊഴിവിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് തൊഴില്‍ തേടുന്നവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളും സമാനമായ പ്രശ്നത്തില്‍. ഇന്ത്യയിലെ 74 ശതമാനം തൊഴില്‍ദാതാക്കളും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യക്തമാക്കുന്നു.…
Read More » -
സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷനും കരുവന്നൂരുംവരെ; കൈവച്ചിടത്തെല്ലാം നിഗൂഢത; പണി തെറിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ ഉപജാപങ്ങളുടെ രാജകുമാരന്‍? ‘എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു’ എന്ന മൊഴിക്കായി കിണഞ്ഞു ശ്രമിച്ചു; കാറ്റാടിപ്പാടത്തിന്റെ കഥ നിരത്തിയ മാധ്യമ പ്രവര്‍ത്തകനും കുടുങ്ങി; പുറത്താകല്‍ കാലത്തിന്റെ കാവ്യനീതി
തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയതിലൂടെ വെളിവായത് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കെട്ടുകഥകളുടെ നിജസ്ഥിതി. കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്തു കേസിന്റെ തിരക്കഥ മുഴുവന്‍ രചിച്ചതു ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നു വ്യക്തമായി. പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും കോടതിയില്‍നിന്നു രൂക്ഷ വിമര്‍ശനം നേരിട്ടതും ഇഡിയും കസ്റ്റംസും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പുലബന്ധം പോലുമില്ലായിരുന്നു. അതിലൊന്നായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്. ഇതില്‍നിന്നു ലഭിച്ച പണമാണ് ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നതെന്ന് ഇഡി ഒരിടത്തു പറഞ്ഞപ്പോള്‍ മറ്റൊരിടത്ത് സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതായിരുന്നു എന്നായിരുന്നു. ഏറ്റവുമൊടുവില്‍ കൈക്കൂലി കേസിലാണ് രാധാകൃഷ്ണനു പുറത്തേക്കു വഴിയൊരുങ്ങിയത്. നിര്‍ബന്ധിത വിരമിക്കല്‍ എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 56 ജെ പ്രകാരമുള്ള നടപടി എടുത്തിരിക്കുന്നത്. എം. ശിവശങ്കരന്റെ അറസ്റ്റിനടക്കം നേതൃത്വം കൊടുത്തതും പി. രാധാകൃഷ്ണനാണ്. കേസിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍…
Read More » -
‘റെജി ലുക്കോസ് സിപിഎം സമ്മേളന വേദിയില്‍ എത്തിയതിന്റെ കാരണം ഇതാണ്’; സിപിഎമ്മുകാരനായിരുന്നു എന്ന റെജി ലുക്കോസിന്റെ വാദത്തിന് മറുപടിയുമായി അഡ്വ. അനില്‍ കുമാര്‍; വേദിയില്‍ എത്തിയത് മാധ്യമ സെമിനാറിന്റെ ഭാഗമായി
കോട്ടയം: സിപിഎമ്മുകാരനായിരുന്നുവെന്ന റജി ലൂക്കോസിൻ്റെ അവകാശവാദം ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാര്‍. എന്താണ് അതിന്‍റെ കാരണങ്ങളെന്ന് അക്കമിട്ട് നിരത്തി ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് അദ്ദേഹം. റെജി ലൂക്കോസ് സിപിഎം ജില്ലാ സമ്മേളന വേദിയിലെത്തിയതിന്‍റെ കാരണവും അദ്ദേഹം ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. കെ അനില്‍കുമാറിന്‍റെ വാദങ്ങള്‍ 1. റജി ലൂക്കോസ് ഇപ്പോൾ സിപിഎമ്മിൻ്റെ ഒരു ഘടകത്തിലും അംഗമല്ല. 2023-24 കാലത്ത് ഏതെങ്കിലും സിപിഎം സമ്മേളനത്തിൻ്റെ ഭാഗമായി കണ്ടില്ല. 2. 2021 ൽ അദ്ദേഹം ഒരു മാധ്യമ സെമിനാറിൻ്റെ ഭാഗമായിട്ടാണ് ജില്ലാ സമ്മേളന വേദിയിലെത്തിയത്. 3. ഒരു പാർട്ടിയംഗം ലോക്സഭാ തെരഞ്ഞെടുപ്പിലോ തദ്ദേശ തെരഞ്ഞെടപ്പിലോ പങ്കെടുക്കാതെ വരുമോ? 4. റജി ലൂക്കോസിനെപ്പറ്റി ലഭിച്ച ചില പരാതികൾ പാർട്ടി കൈകാര്യം ചെയ്യാൻ ശ്രമിച്ചപ്പോൾ അതു പരിഹരിക്കാൻ പ്രദേശത്തെ പാർട്ടി നേതാക്കൾ അദ്ദേഹത്തെ സമീപിച്ചു. എന്തായിരുന്നു മറുപടി: പാർട്ടിക്കാരനല്ലാത്ത തനിക്ക് പരാതി തിർക്കാൻ ബാധ്യതയില്ല എന്ന മറുപടിയാണ് രണ്ടു പാർട്ടി നേതാക്കളോട് അദ്ദേഹം പറഞ്ഞത് 5 പരാതിയുടെ ഉള്ളടക്കം തൽക്കാലം പുറത്തു വിടാൻ…
Read More » -
ട്രംപ് ഇനി ഇന്ത്യയിലേക്ക് യുദ്ധസന്നാഹത്തോടെ എത്തുമോ; വമ്പന്‍ മയക്കുമരുന്ന് വേട്ടയില്‍ അമേരിക്കയില്‍ പിടിയിലായത് രണ്ട് ഇന്ത്യക്കാര്‍: പിടിച്ചെടുത്തത് 1.13 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മയക്കുമരുന്ന്; അറസ്റ്റിലായത് രണ്ട് ഇന്ത്യന്‍ ട്ര്ക്ക് ഡ്രൈവര്‍മാര്‍
വാഷിംഗ്ടണ്‍: മയക്കുമരുന്ന് കടത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയില്‍ നടത്തിയ പോലെ യുദ്ധസന്നാഹവുമായി ഇനി ഇന്ത്യയിലേക്കെത്തുമോ. ഇങ്ങനെ ഇന്ത്യക്കാര്‍ സംശയിക്കാന്‍ കാരണം അമേരിക്കയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള വാര്‍ത്തപുറത്തുവന്നപ്പോഴാണ്. പിടിയിലായത് രണ്ട് ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാരാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ചില്ലറയല്ല, കണക്കുപ്രകാരം 1.13 ലക്ഷം പേരെ കൊല്ലാന്‍ കെല്‍പ്പുള്ള മയക്കുമരുന്നാണ് രണ്ട് ഇന്ത്യക്കാരും കൂടി കടത്താന്‍ ശ്രമിച്ച് പിടിയിലായിരിക്കുന്നത്. 58 കോടി രൂപയുടെ കൊക്കെയ്‌നാണ് ഇവര്‍ കടത്തിയത്. അമേരിക്കയിലെ ഇന്‍ഡ്യാനയിലാണ് സംഭവം. ട്രക്കില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഹൈവേയിലെ പതിവ് പരിശോധനയിലാണ് പിടികൂടിയത്. ഏകദേശം 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് കൊക്കെയ്‌നുമായാണ് ഇന്ത്യക്കാരായ രണ്ടു സിംഗുമാരെ ഇന്‍ഡ്യാന സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുര്‍പ്രീത് സിംഗ് (25), ജസ്വീര്‍ സിംഗ് (30) എന്നിവരാണ് പിടിയിലായത്. 1,13,000ത്തിലധികം അമേരിക്കക്കാരുടെ ജീവന്‍ എടുക്കാന്‍ ശേഷിയുള്ള മയക്കുമരുന്നാണ് ഇതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പറയുന്നത്.…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന് എതിരേ നടപടിയുമായി യുവമോര്‍ച്ച; ഭാരവാഹിത്വത്തില്‍ നിന്ന ഒഴിവാക്കി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ച നേതൃസ്ഥാനത്തുനിന്ന് നീക്കി. അദ്ദേഹത്തെ ഭാരവാഹിത്വത്തില്‍നിന്നു നീക്കിയെന്നു പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും മറ്റു കാരണങ്ങളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പ്രതികരണവുമായി ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുല്‍ കുടുംബജീവിതം തകര്‍ത്തെന്ന് അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും തന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. ‘എനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ട്. ഒരു എംഎല്‍എ കുടുംബ പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നെ ഇതുവരെ രാഹുല്‍ വിളിച്ചിട്ടില്ല. കേരളത്തിലെ ഒരു എംഎല്‍എ കുടുംബം തകര്‍ക്കുകയാണ് ചെയ്തത്’, ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. യുവതിയെ ഗര്‍ഭിണിയാക്കിയതും ഗര്‍ഭചിദ്രം നടത്തിയതും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നെന്നും അദ്ദേഹം…
Read More » -
‘ഇന്ത അടി പോതുമാ’; വൈഭവിന്‍റെ വെടിക്കെട്ടിനെ പുകഴ്ത്തി മുന്‍താരം
അണ്ടര്‍ 19 ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ‘ എന്ന തമ്പീ, ഇന്ത അടി പോതുമാ…ഇനി കൊഞ്ച വേണമാ’. അശ്വിന്‍ എക്സില്‍ കുറിച്ചു. പരമ്പരയിലെ അവസാന മത്സരത്തില്‍ വൈഭവ് 74 പന്തില്‍ 127 റൺസടിച്ചിരുന്നു. വൈഭവിന്‍റെ ബാറ്റിങ് കരുത്തിലാണ് മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയത്. അവസാന മത്സരത്തില്‍ 233 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.68.67 ശരാശരിയിലും 187.27 സ്ട്രൈക്ക് റേറ്റിലും 206 റണ്‍സടിച്ച വൈഭവ് തന്നെയായിരുന്നു പരമ്പരയിലെ ടോപ് സ്കോറര്‍. പതിനാലുകാരനായ വൈഭവ് പുലര്‍ത്തുന്ന അസാമാന്യമായ സ്ഥിരതയെയാണ് അശ്വിന്‍ എക്സ് പോസ്റ്റില്‍ പ്രകീര്‍ത്തിച്ചത്. ‘171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74), കഴിഞ്ഞ 30 ദിവസത്തിനിടെ ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലുമായി വൈഭവ് സൂര്യവംശി ന ടത്തിയ പ്രകടനങ്ങളാണിത്. പതിനാലുകാരനായ അവന്‍ ഈ പ്രായത്തില്‍ പുറത്തെടുക്കുന്ന പ്രകടനത്തെക്കുറിച്ച് പറയാന്‍ എനിക്ക്…
Read More » -
കടലില്‍ കലങ്ങിയ കോടികളെത്ര; കൊച്ചി പുറംകടലിലെ കപ്പല്‍ അപകടം: 1200 കോടിയിലധികം രൂപ കെട്ടിവെച്ച് കപ്പല്‍ കമ്പനി; കേസില്‍ വാദം തുടരുന്നു
കൊച്ചി: കടലില്‍ കലങ്ങിയതെത്ര കോടികളെന്നറിയാന്‍ കാത്തിരിക്കണം ഇനിയും. ഒരു കപ്പല്‍ അപകടത്തിന്റെ കേസും കൂട്ടവും കോടികളുടെ കണക്കാണ് പറയുന്നത്. കൊച്ചി പുറംകടലിലുണ്ടായ കപ്പല്‍ അപകടത്തില്‍ ബാങ്ക് ഗ്യാരന്റി തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1227.62 കോടി രൂപയാണ് എംഎസ്‌സി എല്‍സ3 എന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കെട്ടിവെച്ചത്. ഈ കേസിന്റെ വാദപ്രതിവാദം തുടരുകയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല വിധി വരികയാണെങ്കില്‍ പലിശ തുകയടക്കം കേരളത്തിന് കിട്ടും. മെയ് മാസത്തില്‍ കൊച്ചിയുടെ പുറംകടലിലുണ്ടായ അപകടത്തില്‍ 9531 കോടി രൂപയുടെ നാശം പരിസ്ഥിതിക്ക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. 600 കണ്ടൈയ്‌നറുകളിലായി 60ഓളം മെട്രിക് ടണ്‍ രാസമാലിന്യമടങ്ങിയ വസ്തുക്കളാണ് കടലില്‍ ഒഴുകിയത്. മത്സ്യസമ്പത്തിനെ ബാധിച്ചതും, മീന്‍പിടുത്തക്കാരുടെ വല പൊട്ടുന്നതും ഉള്‍പ്പടെ സാരമായ പരുക്കുകളാണ് കടലിലെ ആവാസ വ്യവസ്ഥയ്ക്ക് അപകടത്തില്‍ സംഭവിച്ചത്. എന്നാല്‍ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് കമ്പനിയുടെ വാദം. അഡ്മിറ്റാലിറ്റി സ്യൂട്ടില്‍…
Read More » -
ഗുരുവംശത്തിനാകെ അപമാനം; മലമ്പുഴയിലെ അധ്യപകന്‍ പീഡിപ്പിച്ചത് നിരവധി വിദ്യാര്‍ഥികളെ; പരാതിപ്രവാഹം തുടരുന്നു
പാലക്കാട്: മാതാവിനും പിതാവിനും ശേഷം ഗുരുവെന്നാണ് പറയാറുള്ളത്. പക്ഷേ പാലക്കാട്ടെ സംസ്‌കൃതം അധ്യാപകന്‍ അനില്‍ ഗുരുവംശത്തിനാകെ അപമാനമാണ്. പഠിപ്പിക്കുന്നതിനു പകരം പീഡിപ്പിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത ഗുരുവിനെതിരെ വിദ്യാര്‍ഥികളുടെ പരാതിപ്രവാഹമാണ്. പാലക്കാട് മലമ്പുഴയിലെ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്റെ പീഡനത്തിനിരയായത് നിരവധി വിദ്യാര്‍ത്ഥികളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോവുകയാണ്. സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് അടുത്ത ദിവസവും തുടരും. നാളെയാണ് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം.
Read More » -
വ്യത്യസ്തനാമൊരു ബാലനാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല; മുഖ്യമന്ത്രി മാത്രമേ തിരിച്ചറിഞ്ഞുള്ളു; ഓര്‍മകള്‍ ഉണ്ടായിരിക്കണം: മാറാട് ഓര്‍മിപ്പിക്കുക മാത്രമേ ബാലന്‍ ചെയ്തുള്ളുവെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: ബാലനെ തിരിച്ചറിയണമെങ്കില്‍ കഴിവു വേണം. വ്യത്യസ്തനാണ് ബാലന്‍. സത്യത്തില്‍ തിരിച്ചറിഞ്ഞത് മുഖ്യമന്ത്രി മാത്രം. ബാലന്റെ ജമാഅത്തെ പ്രസ്താവന സത്യത്തില്‍ വര്‍ഗീയപരാമര്‍ശമൊന്നുമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചപ്പോഴാണ് സത്യത്തില്‍ ബാലനു പോലും മനസിലായിട്ടുണ്ടാവുക. മാറാട് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ബാലന്‍ ചെയ്തതെന്നാണ് ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നത്തെ കേരളത്തിന്റെ അവസ്ഥയല്ല അന്ന് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ല. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കല്‍ ആവുക. അത് ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നില്‍ മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ല. അതില്‍ നിന്നും വ്യത്യസ്തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതാണ് സഖാവ് എ കെ ബാലന്‍ ഓര്‍മ്മിപ്പച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അതിനിഷ്ഠുരമായ കലാപമായിരുന്നല്ലോ. കലാപശേഷം നമ്മളെല്ലാം പ്രദേശം സ്വാഭാവികമായും സന്ദര്‍ശിക്കുമല്ലോ. അന്നത്തെ മുഖ്യമന്ത്രി അവിടെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ആര്‍എസ്എസ് നിബന്ധനവെച്ചു. നിങ്ങളുടെ കൂട്ടത്തിലുള്ള മന്ത്രി വരാന്‍…
Read More » -
മാളയിലും കോണ്‍ഗ്രസ്- ബിജെപി സഖ്യം: ഡിസിസി നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം; നുഴഞ്ഞു കയറിയവര്‍ പാട്ടിയെ ഹൈജാക്ക് ചെയ്‌തെന്നു വിമര്‍ശനം; വാര്‍ഡുകളില്‍ രഹസ്യ സഖ്യമെന്ന് സിപിഎം
മാള: മറ്റത്തൂരിനു പിന്നാലെ മാള പഞ്ചായത്തിലും കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന് ആരോപം. സ്ഥിരം സമിതികളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ -അന്തര്‍ധാര- ആരോപണവുമായി സിപിഎമ്മിനു പിന്നാലെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. കോണ്‍ഗ്രസ് അംഗങ്ങളെടുത്ത രാഷ്ട്രീയ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലാപടിനു കളങ്കം വരുത്തിയ മാള മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഡിസിസി ജനറല്‍ സെക്രട്ടറി എ.എ. അഷറഫ്, മാള ബ്ലോക്ക് കോണ്‍ഗ്രസ വൈസ് പ്രസിഡന്റ് ജോയ് ചാക്കോള, ജോമോന്‍ താഴത്തുപുറം, മുന്‍ ഡിസിസി അംഗം ബിനോയ് അതിയാരത്ത് എന്നിവര്‍ രംഗത്തെത്തി. മറ്റത്തൂര്‍ മോഡല്‍ ആരോപണത്തില്‍ കഴമ്പില്ലെങ്കിലും കോണ്‍ഗ്രസില്‍ അടുത്തിടെ നുഴഞ്ഞു കയറിയവരുണ്ടാക്കിയ അവിശുദ്ധ ബന്ധമാണെന്നും ഇവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില ബിജെപി, എസ്ഡിപിഐ എന്നീ വര്‍ഗീയ പ്രസ്ഥാനങ്ങളുമായി ബന്ധവും പാടില്ലെന്നതാണു കോണ്‍ഗ്രസ് നയം. ഈ നിര്‍ദേശങ്ങള്‍ മാളയിലെ കോണ്‍ഗ്രസ് നേതൃത്വം കാറ്റില്‍ പറത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു സാമുദായിക പരിഗണന കൊടുക്കാതെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതാണു പരാജയത്തിനു കാരണം. ബിജെപിയുമായി…
Read More »