തൃശൂര്‍ പൂരത്തിന് ആദ്യമായിട്ടാണോ? എങ്കില്‍ ഇങ്ങനെ കാണണം പൂരം; മേളക്കമ്പക്കാര്ക്കും ആനക്കമ്പക്കാര്‍ക്കും ആവേശക്കമ്മറ്റിക്കാര്ക്കും ഒരു വഴികാട്ടി; എന്തായാലും ഒരു വരവുകൂടി വരേണ്ടിവരും!

തൃശൂര്‍: ഒറ്റവരവുകൊണ്ടു തൃശൂര്‍ പൂരം ഒരാള്‍ക്കു മുഴുവനായും കാണാന്‍ കഴിയില്ല. ഒരേ സമയം പല ചടങ്ങുകളും പലയിടത്തുമായി നടക്കുന്നതുകൊണ്ടാണിത്. കണ്ടറിയുന്നതിനേക്കാള്‍ കൂടുതല്‍ കേട്ടറിയേണ്ടതാണു പൂരമെന്നു പറയുന്നതും ഇതാണ്. വീണ്ടും വീണ്ടും പൂരത്തിനു വരാനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. പൂരം കാണാനെത്തുന്നവരില്‍ പലര്‍ക്കും പൂരപ്പറമ്പില്‍ അലയുന്നതിനപ്പുറം എന്തൊക്കെ കാണണമെന്നതില്‍ വലിയ പിടിപാടില്ല. അവര്‍ക്കാണീ കുറിപ്പ്.
രാവിലെ ആറുമണി
ഈ സമയത്ത് തിരുവമ്പാടിയിലെത്തിയാല്‍ മഠത്തിലേക്കുളള വരവിന് ഭഗവതിയെ എഴുന്നള്ളിക്കുന്ന കൊമ്പന്റെ അണിഞ്ഞൊരുങ്ങല് കാണാം. കരിവീരന് സ്വര്ണവര്ണങ്ങളുടെ ആനയാഭരണങ്ങളില് നീരാടുന്ന കാഴ്ച കാണാം.
രാവിലെ ഏഴ്- ഏഴര

മഠത്തിലേക്കുള്ള തിരുവമ്പാപാടി ഭഗവതിയുടെ പുറപ്പാട്. ക്ഷേത്രഗോപുരത്തിന് പുറത്ത് കാത്തുനില്ക്കുന്ന പൂരപ്രേമികളും ഭക്തരും തട്ടകവാസികളും ഭഗവതിയുടെ തിടന്പേറ്റി പുറത്തുകടക്കുന്ന ഗജവീരനെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുന്ന കാഴ്ച പൂരത്തിലെ ഏറ്റവും മനോഹരവും ഭക്തിസാന്ദ്രവുമായതാണ്.
തിരുവമ്പാടിയുടെ ഗ്ലാമര്‍ ഐറ്റം!
മഠത്തിലേക്കുള്ള വരവ് നായ്ക്കനാല്‍ പന്തലിലെത്തും. ചെറിയൊരു വെടിക്കെട്ടും കാണാം. സമയം 10.15 ബ്രഹ്മസ്വം മഠത്തില്‍ തിരുവമ്പാടി ഭഗവതിയുടെ ഇറക്കിപൂജ. സമയം 11.30 മഠത്തില്‍ വരവിന് തുടക്കം. ഇതാണ് തിരുവമ്പാടിയുകെ ഗ്ലാമര്‍ ഐറ്റം! പാണി കൊട്ടി പഞ്ചവാദ്യം ആരംഭിക്കുന്നു. മൂന്നാനപ്പുറത്ത് മഠത്തിലെ വരവ്. റൗണ്ടിലെത്തിയാല്‍ ആനകള്‍ ഏഴാകും. ഉച്ചയ്ക്ക് ഒന്നേകാലോടെ നായ്ക്കനാലിലെത്തും. അവിടെ പഞ്ചവാദ്യം മേളത്തിന് വഴിയൊഴിഞ്ഞു കൊടുക്കും. അവിടെ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറാന്‍ തുടങ്ങുന്പോള് ആനകള്‍ പതിനഞ്ചാകും.പാറമേക്കാവ് ക്ഷേത്രത്തില്‍ ഈ സമയം ചൂരക്കോട്ടുകാവ് ദുര്‍ഗ ഭഗവതിയുടെ ഇറക്കിയെഴുന്നള്ളിപ്പ്.
പാറമേക്കാവിന്റെ പുറപ്പാട്, ഇലഞ്ഞിത്തറ മേളം
ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് പുറപ്പാട്. ഭഗവതി ആനപ്പുറമേറി ഗോപുരം കടന്ന് പൂരത്തിന് പുറപ്പെടുന്നു. കാണേണ്ട കാഴ്ച. പതിനഞ്ചാനകള്‍ നിരക്കുന്ന കുടമാറ്റത്തോടെയുള്ള എഴുന്നള്ളിപ്പും ചെമ്പട മേളവും
ഉച്ചയ്ക്ക് ഒന്നര: പാറമേക്കാവ് പുറപ്പാടില്‍ ചെമ്പട കലാശിച്ച് പാണ്ടിമേളം തുടങ്ങും. ആനകള്‍ എക്സിബിഷന് ഗ്രൗണ്ടിന് മുന്നിലൂടെ കിഴക്േഗോപുരം കടന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടിലേക്ക് നീങ്ങുന്നു. ഉച്ചയ്ക്ക് രണ്ടു മണി: ഇലഞ്ഞിത്തറയില്‍ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം
വൈകിട്ട് 4.30: ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശം. തുടര്‍ന്ന് പാണ്ടിമേളത്തിന്റെ അകന്പടിയോടെ വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്ത തെക്കേഗോപുരനടയില്‍ തൃപുടമേളം അവസാനിക്കുന്നു. തുടര്‍ന്ന് തെക്കോട്ടിറക്കം. പാണ്ടിമേളത്തിന്റെ അകന്പടിയോടെ കൊച്ചിരാജാവിന്റെ പ്രതിമ വരെ പോയി തിരിച്ചെത്തിയാലുടന്‍ തിരുവന്പാടിയുമായുള്ള മുഖാമുഖത്തിന് കളമൊരുങ്ങും
സമയം 4.45: തിരുവന്പാടിയുടെ മഠത്തില്‍ നിന്നുള്ള വരവ് ശ്രീമൂലസ്ഥാനത്ത് അവസാനിക്കുന്നു. പടിഞ്ഞാറേ ഗോപുരം കടന്ന് ആനകളും വാദ്യക്കാരും വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരമിറങ്ങുന്നു,
വൈകീട്ട് 5.30, കുടമാറ്റം
വിശ്വപ്രസിദ്ധമായതും യുനെസ്കോ വരെ വാഴ്്ത്തിയതുമായ തെക്കോട്ടിറക്കവും കുടമാറ്റവും ഭഗവതിമാരുടെ കൂടിക്കാഴ്ചയും ഇവിടെ കാണാം. ഡിവൈന്‍ ഡര്‍ബാര്‍ അഥവാ ദേവിക സദസ് എന്നൊരു ഓമനപ്പേരുകൂടിയുണ്ട് ഈ മോഹിപ്പിക്കുന്ന കാഴ്ചയ്ക്ക്.
വൈകിട്ട് ആറരയ്ക്കും ഏഴിനുമിടയില്‍
കുടമാറ്റം കഴിഞ്ഞ് തിരുവന്പാടി ഭഗവതി എംഒ റോഡിലൂടെ രാജാവിന്റെ പ്രതിമ വെ പോയി തിരിച്ച് റൗണ്ടിലെത്തി 15 ആനകളുമായി നിരന്ന് ശേഷം തിരികെ മഠത്തിലേക്ക്. പാറമേക്കാവ് ഭഗവതി തിരികെ നാദസ്വരത്തിന്റെ അകന്പടിയോടെ ക്ഷേത്രത്തിലേക്ക്
രാത്രി 7.30: മഠത്തില്‍ തിരുവന്പാടി ഭഗവതിയുടെ ഇറക്കിപൂജ
രാത്രി 10.30: ഏഴ് ആനകളുടെ അകന്പടിയോടെ പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്
രാത്രി 11.30: മഠത്തില്‍ നിന്നുളള വരവ് മൂന്നാന പഞ്ചവാദ്യത്തോടെ തുടങ്ങുന്നു
പുലര്‍ച്ചെ 2.30: മഠത്തില്‍ നിന്നുളള രാത്രി എഴുന്നളളിപ്പ് നടുവിലാല്‍ പന്തലില്‍ അവസാനിച്ച് ഒരാനപ്പുറത്ത് ഭഗവതി വെടിക്കെട്ട് കാണാന്‍ നില്ക്കുന്നു
വെടിക്കെട്ട്
പുലര്‍ച്ചെ മൂന്നിനും ആറിനും മധ്യേ: തിരുവന്പാടിയുടേയും പാറമേക്കാവിന്റെയും പൂരം വെടിക്കെട്ട്
കാണാനുണ്ട് ചെറുപൂരങ്ങളും
ചെറുപൂരങ്ങളാണ് പൂരനഗരിയില്‍ അഴക് നിറയ്ക്കുന്നത്. എട്ട് ഘടകപൂരങ്ങള്‍ പൂരപ്പറന്പിലെത്തുന്പോള് പൂരപ്പറന്പ് അക്ഷരാര്‍ത്ഥത്തില്‍ വര്‍ണ്ണങ്ങളും നാദങ്ങളും കൊണ്ട് പൂത്തുലയും. അവര്‍ വരുന്ന വഴികള്‍.
കണിമംഗലം ശാസ്താവ്: കൂര്‍ക്കഞ്ചേരി വഴി ചെട്ടിയങ്ങാടി കുളശ്ശേരി അന്പലത്തില് വന്ന് പടിഞ്ഞാറെ നട വഴി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്.
പനമുക്കംപിള്ളി ശാസ്താവ്: കിഴക്കുംപാട്ടുകര ജംഗ്ഷന് വഴി കിഴക്കേകോട്ട സെന്റ് താമസ് കോളജ് റോഡ് വഴി പാറമേക്കാവ് ക്ഷേ
ത്രത്തിന് മുന്നിലൂടെ കിഴക്കേ ഗോപുരത്തിലൂടെ വടക്കുന്നാഥനിലേക്ക്
ചെന്പുക്കാവ് ഭഗവതി: ടൗണ്‍ഹാള്‍ വഴി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തി കിഴക്കേ ഗോപുരത്തിലൂടെ വടക്കുന്നാഥനിലേക്ക്
കാരമുക്ക് ഭഗവതി: കുളശ്ശേരി അന്പലം വഴി വടക്കുന്നാഥനിലേക്ക്
ലാലൂര്‍ കാര്‍ത്യായിനി ഭഗവതി: പടിഞ്ഞാറേ കോട്ട വഴി എംജി റോഡിലൂടെ നടുവിലാലിലേക്ക് എത്തി അവിടെ നിന്ന് പടിഞ്ഞാറെ ഗോപുരം വഴി തിടന്പേറ്റിയ ആന മാത്രം കയറി തെക്കേ ഗോപുരത്തിലൂടെ ഇറങ്ങും
ചൂരക്കോട്ടുകാവ് ഭഗവതി: മുതുവറ വഴി പൂങ്കുന്നം കോട്ടപ്പുറം വഴി എംജി റോഡിലേക്ക്് കയറും പിന്നീട് നേരെ വടക്കുന്നാഥനിലേക്ക്
അയ്യന്തോള്‍ കാര്‍ത്യായിനി ഭഗവതി: കളക്ടറേറ്റ് വഴി പടിഞ്ഞാറേ കോട്ട എംജി റോഡ് നടുവിലാലിലെത്തി വടക്കുന്നാഥനിലേക്ക്
നെയ്തലക്കാവ് ഭഗവതി: കുറ്റൂര്‍ പാന്‍പൂര്‍ വിയ്യൂര്‍ പാട്ടുരായ്ക്കല്‍ തിരുവന്പാടി വഴി നായ്ക്കനാലിലെത്തി വടക്കുന്നാഥനിലേക്ക്