Newsthen Special
-
സഞ്ജുവിനുവേണ്ടി അവസാനംവരെ പോരാടി തൃശൂര്‍ ടൈറ്റന്‍സ്; 26 ലക്ഷത്തിന് കൊച്ചി റാഞ്ചി; ചേട്ടന്‍ സാലിക്ക് 75,000; രണ്ടുപേരും ഒരു ടീമില്‍; താരങ്ങള്‍ നിലത്തിറങ്ങുമ്പോള്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആവേശം ഇരമ്പും
കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍. നാട്ടുമ്പുറങ്ങളിലെല്ലാം ഇനി ക്രിക്കറ്റ് ആവേശം ഉയരും. ദേശീയ നിലവാരത്തിലുള്ള സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ ‘നിലത്തിറ’ങ്ങുന്നതോടെ കളിക്കു കിട്ടുന്ന സ്വീകാര്യത ചില്ലറയല്ല. പ്രഥമ സീസണില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം സഞ്ജു സാംസണാണ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തിരുവനമന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് റെക്കോര്‍ഡ് തുകയ്ക്കു സഞ്ജുവിനെ റാഞ്ചിയത്. എന്നാല്‍, സഞ്ജുവിനൊപ്പം അദ്ദേഹത്തിന്റെ ചേട്ടന്‍ സാലി സാംസണും കൊച്ചിക്കുവേണ്ടി കളിക്കും. രണ്ടുപേരും ഒരു ടീമിലാണു മാറ്റുരയ്ക്കുക. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും. ഠ സഞ്ജു- സാലി കൂട്ടുകെട്ട് കെസിഎല്‍ ലേലത്തിനായി സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ആവേശം ഉയര്‍ന്നിരുന്നു. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശൂര്‍ ടൈറ്റന്‍സ്…
Read More » -
പാക് ആണവ കേന്ദ്രങ്ങളുടെ കമാന്‍ഡും നിയന്ത്രണവും അമേരിക്കന്‍ സൈനിക ജനറലിന്; ഉയര്‍ന്ന പാക് സൈനികര്‍ക്കുപോലും പ്രവേശനമില്ല; നിർണായക വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപ് ഇടപെടാന്‍ കാരണം മറ്റൊന്നല്ലെന്നും ജോണ്‍ കരിയാക്കോവ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ ആക്രമണം പാക് ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യോമ കേന്ദ്രങ്ങളിലേക്കു നീണ്ടതാണ് വെടിനിര്‍ത്തലിനു കാരണമായത്. ആണവയുദ്ധത്തിലേക്കു നീങ്ങുമായിരുന്ന സംഘര്‍ഷം താനാണ് അവസാനിപ്പിച്ചത് എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനിടെ, പാക്കിസ്താന്റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സിഐഎ ഓഫീസറായ ജോണ്‍ കരിയാക്കോവ്. പാക്കിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസ് ജനറലിനാണെന്ന് അദ്ദേഹം ഒരു വീഡിയോയല്‍ പറയുന്നു. പാക്കിസ്താന്റെ ആണവായുധങ്ങളുടെ കമാന്‍ഡും നിയന്ത്രണവും പാക്ക് സര്‍ക്കാര്‍ ഒരു അമേരിക്കന്‍ ജനറലിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ് ജോണ്‍ കരിയാക്കോവിന്റെ വാക്കുകള്‍. സിഐഎയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2000-കളുടെ തുടക്കത്തില്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്ത ആളണ് ജോണ്‍ കരിയാക്കോവ്. സിഐഎ-ഐഎസ്‌ഐ സംയുക്ത പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം 2002-ല്‍ അല്‍-ഖ്വയ്ദ ഭീകരനായ അബു സുബൈദയെ പിടികൂടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിന് ശേഷം പിടികൂടുന്ന ആദ്യത്തെ പ്രധാന ഭീകരനാണ് അബു സുബൈദ. 2012ല്‍ സിഐഎയുടെ രഹസ്യവിവരം മാധ്യമപ്രവര്‍ത്തകന് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ചാരവൃത്തി…
Read More » -
യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ പരമോന്നത നേതാവ്; അതൊത്തൊള്ള ഖമേനി മുഹറം-അശൂറ ചടങ്ങുകളില്‍ പങ്കെടുത്തെന്ന് ദേശീയ മാധ്യമം; ജൂണ്‍ 11 നുശേഷം പുറത്തിറങ്ങിയത് ആദ്യമായി; കനത്ത കാവല്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഒളിവില്‍ പോയ ഇറാന്‍ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുഹറം-അശൂറ ചടങ്ങുകളോട് അനുബന്ധിച്ചാണു കനത്ത സുരക്ഷയില്‍ ഖമേനിയുടെ പ്രത്യക്ഷപ്പെടല്‍. ആളുകളെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദേശീയ ടെലിവിഷനാണു പുറത്തുവിട്ടത്. ഷിയ മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അശൂറ. കറുത്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 86 കാരനുവേണ്ടി ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഞങ്ങളുടെ ഞരമ്പിലെ ചോര, ഞങ്ങളുടെ നേതാവിനുവേണ്ടി’ എന്നായിരുന്നു വിശ്വാസികളുടെ മന്ത്രോച്ഛാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ടെഹ്‌റാനിലെ ഇമാം ഖമേനി മോസ്‌കില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണു ദേശീയ ടെലിവിഷന്‍ പറയുന്നത്. 1989 മുതല്‍ ഇറാനെ നിയന്ത്രിക്കുന്ന ഖമേനി, അടുത്തിടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ എത്താതിരുന്നതു വലിയ വാര്‍ത്തയായിരുന്നു. മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോകളാണ് പുറത്തുവന്നത്. ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. ഇതു പാര്‍ലമെന്റ് നേതാക്കളെ അഭസംബോധന ചെയ്യുന്നതിനുവേണ്ടിയായിരുന്നു. ഒരു ദശാബ്ദം…
Read More » -
ഗര്‍ഭിണിയായാല്‍ ഒരുലക്ഷം രൂപ; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അമ്മമാരാകാന്‍ പ്രോത്സാഹിപ്പിച്ച് റഷ്യ; ജനസംഖ്യാ നിരക്ക് കുത്തനെ ഇടിഞ്ഞു; യുക്രൈന്‍ യുദ്ധത്തില്‍ രണ്ടരലക്ഷം സൈനികര്‍ മരിച്ചു; സൈനിക സേവനം ഭയന്ന് ആയിരങ്ങള്‍ രാജ്യംവിട്ടു; മറ്റു മാര്‍ഗങ്ങളില്ലെന്ന് പുടിന്‍
മോസ്‌കോ: രാജ്യത്തെ ജനന നിരക്കു കുത്തനെ ഇടിഞ്ഞതോടെ കൗമാരക്കാരായ അമ്മമാരെ പ്രോത്സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്താനും വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. റഷ്യയിലെ തിരഞ്ഞെടുത്ത പത്ത് പ്രദേശങ്ങളെയാണു തുടക്കത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. 2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് റഷ്യയിലെ ജനന നിരക്ക്. ഇത് മറികടക്കുന്നതിനായാണ് കുറച്ചു കൂടി വിശാലമായി റഷ്യ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യത്തില്‍ കടുത്ത ഭിന്നാഭിപ്രായം റഷ്യയില്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. റഷ്യന്‍ പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം പേര്‍ നയത്തെ എതിര്‍ത്തു. 43 ശതമാനം പേര്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്. കൗമാരക്കാരായ അമ്മമാരെ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നതില്‍ ധാര്‍മിക പ്രശ്‌നമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍ കണ്ണു തുറപ്പിച്ചു; തദ്ദേശീയ ഡ്രോണ്‍ നിര്‍മാണത്തിനു രണ്ടായിരം കോടിയുടെ ഇന്റസെന്റീവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; നാമമാത്ര പലിശയില്‍ വേറെയും പണം; രംഗത്തുള്ളത് 600 ഡ്രോണ്‍ നിര്‍മാതാക്കള്‍; സോഫ്റ്റ്‌വേര്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേട്ടം; ചൈനീസ് ഇറക്കുമതി കുറയ്ക്കും
ന്യൂഡല്‍ഹി: തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ രണ്ടായിരം കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നെന്നു റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്താനും വന്‍തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടപ്പാക്കിയിരുന്നു. പാകിസ്താന്‍ ചൈനയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഉപയോഗിച്ചത്. ഭാവിയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്തു പരമാവധി ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള പദ്ധതിയുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നതെന്ന് ഉയര്‍ന്ന മൂന്ന് ഉദ്യോസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധങ്ങളില്‍ ആളില്ലാ വിമാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ഇന്ത്യ തദ്ദേശീയ നിര്‍മാണത്തിലേക്കു കടക്കുന്നത്. മൂന്നുവര്‍ഷം നീളുന്ന പദ്ധതിയനുസരിച്ചു ഡ്രോണുകളുടെ നിര്‍മാണം, സോഫ്റ്റ്‌വേര്‍, ഡ്രോണ്‍വേധ സംവിധാനങ്ങള്‍, സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണു പുറത്തുവരുന്നത്. മൂലധന സമാഹരണം, ഗവേഷണം എന്നിയ്ക്കു പാടുപെടുന്ന ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കു വന്‍ പ്രോത്സാഹനമാണ് ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതു ഗുണം ചെയ്യും. 2021ല്‍ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ നല്‍കിയ 1.2 ബില്യണ്‍ ഡോളറിനേക്കാള്‍ വന്‍ നിക്ഷേപമായിട്ടാണു വിലയിരുത്തുന്നത്. സിവില്‍ ഏവിയേഷന്‍,…
Read More » -
മുറിഞ്ഞ ചെവി വളര്‍ത്തിയെടുത്തു; ജനിതക സ്വിച്ച് കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍; എലികളിലെ പരീക്ഷണം വിജയം; മനുഷ്യരില്‍ ‘സ്വിച്ച്’ കണ്ടെത്തിയാല്‍ വന്‍ വിപ്ലവം; പരിശ്രമങ്ങള്‍ക്കു തുടക്കം
ബീജിംഗ്: മുറിഞ്ഞതോ തകര്‍ന്നതോ ആയ അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ‘ജനറ്റിക് സ്വിച്ച്’ കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. എലികളുടെ തകര്‍ന്ന പുറം ചെവി ശരീരം തന്നെ വിജയകരമായി പുനസ്ഥാപിക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നാണ് ‘സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലെ വാദം. മനുഷ്യര്‍ ഉള്‍പ്പെടെ മറ്റ് ജീവികളിലും ഇത്തരം ‘ജനിതക സ്വിച്ച്’ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അത് കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്ക് ഈ പരീക്ഷണവിജയം മികച്ച പിന്‍ബലമാകുമെന്നും വാങ് വെയ്, ഡെന്‍ ചികിങ് എന്നിവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എലിയുടെ ചെവിയില്‍ വലിയൊരു ഭാഗം വൃത്താകൃതിയില്‍ മുറിച്ചുകളഞ്ഞശേഷമാണ് പരീക്ഷണം നടത്തിയത്. വൈറ്റമിന്‍ എയുടെ ഘടകമായ റെറ്റിനോയിക് ആസിഡ് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ എലിയുടെ ശരീരത്തിന് കഴിയാത്തതുകൊണ്ടാണ് മുറിഞ്ഞ ഭാഗങ്ങള്‍ അവയ്ക്ക് പുനരുല്‍പാദിപ്പിക്കാന്‍ കഴിയാത്തത്. പരിണാമാവസ്ഥയില്‍ത്തന്നെ എലികള്‍ക്ക് ഇത്തരത്തില്‍ ടിഷ്യൂ ‘റീജനറേറ്റ്’ ചെയ്യാനുള്ള ശേഷി കൈമോശം വന്നുപോയിരുന്നുവെന്ന് ബീജിങ്ങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്ററായ വാങ് പറയുന്നു. എലിയുടെ ശരീരത്തില്‍ത്തന്നെയുള്ള ‘ജനികത സ്വിച്ച്’ കണ്ടെത്തി…
Read More » -
‘ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്, കുഴിച്ചിടാൻ സഹായത്തിനായെത്തിയ കള്ളൻ കോലപ്പന്റെ വാക്കുകേട്ട് ആശുപത്രിയിലെത്തിച്ച ജീവനാ… സ. വിഎസ്’….
തിരുവനന്തപുരം: ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വിഎസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്.. അര മണിക്കൂറിലേറെ സിപിആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്… അതാണ് യഥാർഥ പോരാളിയുടെ ചങ്കുറപ്പ്.. കാരിരുമ്പിന്റെ ചങ്ക്.. ഒറ്റ ചങ്ക്… മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിൽ പ്രതീക്ഷ പകർന്നു സന്തതസഹചാരിയായിരുന്ന എ.സുരേഷിന്റെ കുറിപ്പ്. വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പഴ്‌സനൽ സ്റ്റാഫിലുണ്ടായിരുന്നവർ എസ്‌യുടി ആശുപത്രിക്കു മുന്നിൽ ദിവസങ്ങളായി പ്രിയ സഖാവിന്റെ ആരോഗ്യവിവരങ്ങൾ തിരക്കി കൂട്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് പന്ത്രണ്ടാം നാൾ യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ വിഎസിനു കഴിഞ്ഞുവെന്ന് സുരേഷിന്റെ കുറിപ്പിൽ പറയുന്നു. സുരേഷിന്റെ കുറിപ്പ് ഇങ്ങനെ ഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസനപ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്.. പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി…
Read More » -
ഇറാന്‍ വീണപ്പോള്‍ പത്തിമടക്കി ഹമാസും ഹിസ്ബുള്ളയും; വെടിനിര്‍ത്തലിനു സമ്മതമെന്നു ഹമാസ്; ചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചേക്കും; ഈജിപ്റ്റിനെയും ഖത്തറിനെയും നിലപാട് അറിയിച്ചു; ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യം; വഴങ്ങാതെ നെതന്യാഹു; 64 ശതമാനം പ്രദേശങ്ങള്‍ നിയന്ത്രണത്തിലെന്ന് സൈന്യം
ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതമറിയിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് സമ്മതം അറിയിച്ചത്. അകാരണമായി ഇസ്രയേല്‍ പലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും എത്രയും വേഗം വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് അറിയിച്ചത്. സ്ഥിരമായ വെടിനിര്‍ത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും ഹമാസിന്റെ സഖ്യ കക്ഷിയായ ഇസ്‌ലാമിക് ജിഹാദും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹാമസിനെ പിന്തുണച്ചിരുന്ന ഇറാന്റെ പതനത്തിനു പിന്നാലെയാണ് ഹിസ്ബുള്ളയും ഹമാസും പത്തിമടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹിസ്ബുള്ള നിബന്ധനകളോടെ ആയുധങ്ങള്‍ കൈമാറാമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ വന്‍ നാശമാണ് ഹമാസിനുണ്ടായതെന്നും പറയുന്നു. ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിന്റെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുന്നത് വരെ നടപടികള്‍ തുടരുമെന്നും സൈന്യം…
Read More » -
നാലു ലക്ഷമല്ല, ഷമി പത്തുലക്ഷം നല്‍കണം: ജീവനാംശത്തിന്റെ തുക പോരെന്നു ഹസിന്‍ ജഹാന്‍; ഷമിയുടെ ജീവിത രീതിവച്ച് നാലുലക്ഷം ചെറിയ തുക; നാലുവര്‍ഷം മുമ്പ് ആവശ്യപ്പെട്ടതും പത്തുലക്ഷം; നിയമ പോരാട്ടം തുടരുമെന്നും മുന്‍ ഭാര്യ
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹസിന്‍ ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്. എന്നാലിപ്പോള്‍ നാല് ലക്ഷം രൂപ ചെറിയ സംഖ്യയാണെന്നും പത്ത് ലക്ഷം മാസം വേണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പറയുകയാണ് ഹസിന്‍ ജഹാന്‍. ഷമിയുടെ ജീവിതരീതി വച്ച് നാല് ലക്ഷം ചെറിയ സംഖ്യയാണെന്നും പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഹസിന്‍ പറഞ്ഞു. ‘നാലു വര്‍ഷം മുൻപ് ഞങ്ങൾ ആവശ്യപ്പെട്ടത് പത്തു ലക്ഷം രൂപയായിരുന്നു. ജീവിതച്ചെലവ് ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഷമിയുടെ ജീവിത രീതി വച്ച് നോക്കുമ്പോൾ നാലു ലക്ഷം ചെറിയ തുകയാണ്. എങ്കിലും കോടതി വിധി ഞങ്ങൾക്കു വലിയ വിജയമാണ്,’ ഹസിൻ ജഹാന്‍ പറഞ്ഞു. തങ്ങളുടെ നിയമപോരാട്ടത്തില്‍ കോടതിവിധി ഒരു നാഴികക്കല്ലാണെന്നും എന്നാല്‍ ജീവനാംശം പ്രതിമാസം പത്ത്…
Read More » -
ഓപ്പറേഷന്‍ ബംഗ്ലാദേശ് പുറത്ത്? പുതിയ പാസ്‌പോര്‍ട്ടുമായി മൂന്നു പാക് സൈനിക ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്; റോഹിന്‍ഗ്യന്‍ സായുധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി; ഐഎസ്‌ഐ പദ്ധതിയുടെ ഭാഗമായി ആയുധങ്ങള്‍ കടത്തുന്നെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ്
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അട്ടിമറി ലക്ഷ്യമിട്ടു റോഹിന്‍ഗ്യന്‍ സായുധ ഗ്രൂപ്പുകളുമായി പാകിസ്താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പുതിയ പാസ്‌പോര്‍ട്ടുമായി മൂന്നു പാക് സൈനിക ഉദ്യോഗസ്ഥര്‍ ആഴ്ചകള്‍ക്കുമുമ്പ് ബംഗ്ലാദേശിലേക്കു പറന്നെന്നു ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മുഹമ്മദ് യൂനുസ് ഭരണകൂടം ഇതേക്കുറിച്ചു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുമായി അത്ര രസത്തിലല്ലാത്ത സാഹചര്യത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം മുന്നില്‍കണ്ട് ഗൗരവത്തോടെയാണു കാണുന്നതെന്നും ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ പറഞ്ഞതായി ടൈംസ് നൗ പറയുന്നു. നദീം അഹമ്മദ്, മുഹമ്മദ് താല, സൗദ് അഹമ്മദ് റാവു എന്നിവര്‍ ആഴ്ചകള്‍ക്കുമുമ്പ് അനുവദിച്ച പുതിയ പാസ്‌പോര്‍ട്ടിലാണ് ബംഗ്ലാദേശിലെത്തിയത്. ഇവരെല്ലാം പാക് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. റോഹിംഗ്യന്‍ അഭയാര്‍ത്ഥി വാസസ്ഥലങ്ങളില്‍ നിന്ന് മൈലുകള്‍ അകലെയുള്ള കോക്‌സ് ബസാറിലെ റാമു സൈനിക ക്യാമ്പിലേക്ക് പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനമാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയത്. റോഹിംഗ്യന്‍ തീവ്രവാദികളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ സന്ദര്‍ശനമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍…
Read More »