Breaking NewsBusinessIndiaLead NewsLIFENEWSNewsthen SpecialTRENDING

ഓപ്പറേഷന്‍ സിന്ദൂര്‍ കണ്ണു തുറപ്പിച്ചു; തദ്ദേശീയ ഡ്രോണ്‍ നിര്‍മാണത്തിനു രണ്ടായിരം കോടിയുടെ ഇന്റസെന്റീവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; നാമമാത്ര പലിശയില്‍ വേറെയും പണം; രംഗത്തുള്ളത് 600 ഡ്രോണ്‍ നിര്‍മാതാക്കള്‍; സോഫ്റ്റ്‌വേര്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേട്ടം; ചൈനീസ് ഇറക്കുമതി കുറയ്ക്കും

ന്യൂഡല്‍ഹി: തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ രണ്ടായിരം കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നെന്നു റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്താനും വന്‍തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടപ്പാക്കിയിരുന്നു. പാകിസ്താന്‍ ചൈനയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഉപയോഗിച്ചത്. ഭാവിയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്തു പരമാവധി ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള പദ്ധതിയുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നതെന്ന് ഉയര്‍ന്ന മൂന്ന് ഉദ്യോസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധങ്ങളില്‍ ആളില്ലാ വിമാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ഇന്ത്യ തദ്ദേശീയ നിര്‍മാണത്തിലേക്കു കടക്കുന്നത്.

Signature-ad

മൂന്നുവര്‍ഷം നീളുന്ന പദ്ധതിയനുസരിച്ചു ഡ്രോണുകളുടെ നിര്‍മാണം, സോഫ്റ്റ്‌വേര്‍, ഡ്രോണ്‍വേധ സംവിധാനങ്ങള്‍, സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണു പുറത്തുവരുന്നത്. മൂലധന സമാഹരണം, ഗവേഷണം എന്നിയ്ക്കു പാടുപെടുന്ന ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കു വന്‍ പ്രോത്സാഹനമാണ് ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതു ഗുണം ചെയ്യും. 2021ല്‍ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ നല്‍കിയ 1.2 ബില്യണ്‍ ഡോളറിനേക്കാള്‍ വന്‍ നിക്ഷേപമായിട്ടാണു വിലയിരുത്തുന്നത്. സിവില്‍ ഏവിയേഷന്‍, പ്രതിരോധ മന്ത്രലായങ്ങളാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്.

തദ്ദേശീയ വ്യവസായങ്ങളില്‍ ഇന്ത്യ വന്‍ നിക്ഷേപം നടത്തുമെന്നു റോയിട്ടേഴ്‌സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത 12-24 മാസത്തിനിടെ 470 മില്യണ്‍ ഡോളര്‍ ആളില്ലാ വിമാനങ്ങള്‍ക്കായി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്. മുമ്പ് ഇസ്രയേലില്‍നിന്നാണു വന്‍തോതില്‍ സൈനിക ഡ്രോണുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യക്ക് ആയുധങ്ങള്‍ നല്‍കുന്ന മൂന്നാമത്തെ വലിയ വിതരണക്കാരാണ് ഇസ്രയേല്‍. എന്നാല്‍, അടുത്തകാലത്തായി തദ്ദേശ കമ്പനികള്‍ ചെലവുകുറഞ്ഞ ഡ്രോണുകള്‍ നിര്‍മിച്ചു തുടങ്ങി. ഇവയില്‍ ചിലത് സൈന്യവും ഉപയോഗിക്കുന്നുണ്ട്. മോട്ടോര്‍, സെന്‍സര്‍, ഇമേജിംഗ് സംവിധാനം എന്നിവയ്ക്കായി ചൈനയെ ആണ് ആശ്രയിക്കുന്നത്. പുതിയ പദ്ധതിവഴി 2028 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാന ഡ്രോണ്‍ ഘടകങ്ങളുടെ 40 ശതമാനത്തോളം ഇന്ത്യയില്‍ നിര്‍മിക്കും.

ഓപ്പറേഷന്‍ സിന്ദൂറാണ് ഡ്രോണുകളുടെ പ്രധാനം വെളിപ്പെടുത്തിയത്. പാകിസ്താന്‍ വന്‍തോതില്‍ ഡ്രോണുകളെ ആശ്രയിച്ചിട്ടുണ്ട്. ഇന്ത്യയും ഇസ്രയേലിന്റെ ഡ്രോണുകളെ ആശ്രയിച്ചു. ഇതാണ് ഇന്ത്യയിലും ഒരു ഡ്രോണ്‍ ഇക്കോ സിസ്റ്റം ആവശ്യമാണെന്ന വിലയിരുത്തലിലേക്ക് എത്തിച്ചതെന്നു ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.

ഇന്ത്യയിലേക്കുള്ള ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ടെങ്കിലും അവയുടെ ഘടകങ്ങള്‍ എത്തിക്കാന്‍ വിലക്കില്ല. ഇന്ത്യന്‍ കമ്പനികളില്‍നിന്ന് യന്ത്രഭാഗങ്ങള്‍ വാങ്ങുന്ന കമ്പനികള്‍ക്ക് അധിക ഇന്‍സെന്റീവ് നല്‍കാനും പദ്ധതിയിടുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും നാമമാത്ര പലിശ ഈടാക്കി പദ്ധതിക്കു പിന്തുണ നല്‍കും. ഇന്ത്യയില്‍ നിലവില്‍ 600 ഡ്രോണ്‍ നിര്‍മാണ കമ്പനികളുണ്ട്. എന്നാല്‍, കൂടുതല്‍ സാങ്കേതികത്തികവുള്ള ഡ്രോണുകള്‍ ഇപ്പോഴും ചൈനപോലുള്ള രാജ്യങ്ങളാണു നിര്‍മിക്കുന്നത്.

India plans $230 million drone incentive after Pakistan conflict, sources say

Back to top button
error: