Newsthen Special
-
തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത എഫ് 35 പരിഷ്‌കാരിയെങ്കിലും പണിമുടക്കില്‍ മുമ്പന്‍; 12 വര്‍ഷത്തിനിടെ 25 അപകടങ്ങള്‍; തലയ്ക്കു മുകളില്‍ പറക്കുന്നത് അറിഞ്ഞത് 7700 എമര്‍ജന്‍സി കോഡ് പ്രക്ഷേപണം ചെയ്തപ്പോള്‍; ഇന്ത്യ മാത്രമല്ല ലോകത്ത് എമ്പാടുമുള്ളവര്‍ വിമാനം ട്രാക്ക് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ എഫ് 35ബി വിമാനം അത്യാധുനികമെങ്കിലും പണിമുടക്കില്‍ മുമ്പന്‍. 930 കോടിയോളം വിലവരുന്ന വിമാനത്തിനു കേടുപാടു പറ്റുക കുറവാണെന്നതാണ് വമ്പന്‍ ട്രോളുകള്‍ ഇറങ്ങാന്‍ കാരണമെന്ന് ഏവിയേഷന്‍ രംഗത്തെ വിദഗ്ധര്‍. ലോക്ഹീദ് മാര്‍ട്ടിന്‍ കോര്‍പറേഷനാണു വിമാനത്തിന്റെ പ്രാഥമിക നിര്‍മാതാക്കള്‍. എന്നാല്‍, ഇതടക്കം നിരവധി കമ്പനികള്‍ നിര്‍മാണത്തില്‍ പങ്കാളിയാണ്. നോര്‍ത്രോപ്പ് ഗ്രമ്മന്‍, ബിഎഇ സിസ്റ്റംസ്, പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി, റോള്‍സ് റോയ്‌സ് എന്നിവയ്ക്കു പുറമേ, യുകെ, ഇറ്റലി, നെതര്‍ലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നും ചില പ്രത്യേക ഭാഗങ്ങള്‍ നല്‍കുന്നുണ്ട്. ഒരിക്കലും കേടാകാന്‍ സാധ്യതയില്ലാത്ത വിമാനം ഏതോ ഗൂഢലക്ഷ്യത്തിലാണ് തിരുവനന്തപുരത്ത് ഇറക്കിയതെന്നും ഷെഡിലേക്കു മാറ്റാന്‍ പോലും അനുവദിക്കാത്തതിനു പിന്നില്‍ മറ്റെന്തൊക്കയോ കാരണങ്ങളുണ്ടെന്നാണു സോഷ്യല്‍ മീഡിയയിലെ സിദ്ധാന്തങ്ങള്‍. എന്നാല്‍, സ്ഥിതി വിവരക്കണക്കുകള്‍ നോക്കുമ്പോള്‍ അതത്ര ശരിയല്ല. 2006ല്‍ പറക്കല്‍ തുടങ്ങിയ എഫ് 35 ലൈറ്റ്‌നിംഗ്-2 വിമാനങ്ങള്‍ ആദ്യ ഏഴുവര്‍ഷം തരക്കേടില്ലാതെ പറന്നു. 2013 മുതല്‍ 2025 വരെ…
Read More » -
ഡാറ്റ ചോര്‍ന്നാല്‍ ബ്രിട്ടന് എട്ടിന്റെ പണി; ഓരോ സ്‌ക്രൂ പോലും രേഖപ്പെടുത്തും; പൊളിച്ചടുക്കല്‍ നിസാര കളിയല്ല; എഫ് 35 ചിറകരിഞ്ഞ് വിമാനത്തില്‍ കൊണ്ടുപോകും; കണ്ണുകൂര്‍പ്പിച്ച് സൈന്യം
തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധ വിമാനം തിരികെ പറക്കുന്നത് ചരുക്കുവിമാനത്തിലാകുമെന്ന് ഏതാണ്ട് ഉറപ്പായി. ശനിയാഴ്ചയോടെ 40 അംഗ വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തുന്നതോടെ വിമാനത്തെ തിരികെ കൊണ്ടുപോകാനുള്ള പണികള്‍ ആരംഭിക്കും. യുദ്ധവിമാനം ഭാഗികമായി പൊളിച്ച് സൈനിക ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III യില്‍ തിരികെ അയച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. എഫ്-35ബിയുടെ അറ്റകുറ്റപണി തുടങ്ങിയില്‍ എന്നുതീരും എന്നതില്‍ വ്യക്തതയില്ലാത്തതിനാലാണ് വിമാനത്തെ പാര്‍സലാക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് എഫ്-35ബി യുദ്ധവിമാനത്തെ ബ്രിട്ടനിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ, യുഎസ്, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഹെവി-ലിഫ്റ്റ് കാർഗോ വിമാനമാണ് ഗ്ലോബ്മാസ്റ്റർ. 77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ഗ്ലോബമാസ്റ്റര്‍. രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും. എന്നാല്‍ എഫ്–35 ന്‍റെ വലുപ്പമാണ് പ്രതിസന്ധി. ALSO READ തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത എഫ് 35 പരിഷ്‌കാരിയെങ്കിലും പണിമുടക്കില്‍ മുമ്പന്‍; 12…
Read More » -
പ്രളയ സമയത്ത് പ്രഖ്യാപിച്ചത് 1000 വീടുകള്‍; ഉരുള്‍ പൊട്ടിയപ്പോള്‍ 100; കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ആവിയായി; സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത് പണം കൊടുത്ത്; ലീഗടക്കം നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ പണം ബാങ്കിലിട്ട് അടയിരുന്ന് യൂത്ത് കോണ്‍ഗ്രസ്; 88 ലക്ഷത്തിന് 30 വീടെന്നത് സ്വപ്‌നം മാത്രം
കൊച്ചി: ചെറുസംഘടനകള്‍ പോലും ആക്രിവിറ്റും ബിരിയാണി ചലഞ്ച് നടത്തിയും കോടികള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിട്ടും യൂത്ത് കോണ്‍ഗ്രസിന് പിരിക്കാന്‍ കഴിഞ്ഞത് 88 ലക്ഷം രൂപമാത്രം. പ്രാദേശിക തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്വാനം പ്രവര്‍ത്തകര്‍ ഏറ്റെടുത്തില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള യൂത്ത് കോണ്‍ഗ്രസ് പത്തുരൂപവീതം നല്‍കിയിരുന്നെങ്കില്‍ ഇതില്‍കൂടുതല്‍ സംഭാവന ലഭിക്കുമെന്നാണ് മറ്റു യുവജന സംഘടനകളുടെ പരിഹാസം. ഇന്ത്യയില്‍ രണ്ടുകോടി അംഗങ്ങളുള്ള സംഘടയാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് അവരുടെ വെബ്‌സൈറ്റ് അവകാശപ്പടുന്നു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് കത്തു നല്‍കിയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങളും രംഗത്തെത്തി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടു ഭൂമിയേറ്റെടുക്കലില്‍ ഉണ്ടായ കേസുകളും കോടതി നടപടികളുമാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഹാരിസണ്‍ നല്‍കിയ നഷ്ടപരിഹാര നടപടികളും മുന്നോട്ടുള്ള നീക്കുപോക്കിനെ ബാധിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിനു ഭൂമി ഏറ്റെടുത്തു നല്‍കുകയെന്നതു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഡിസംബര്‍ 30നും ജനുവരി നാലിനുമായി വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ എത്തിയില്ല.…
Read More » -
അമ്മ കൈകള്‍ പിടിച്ചുവച്ചു; അച്ഛന്‍ കഴുത്തു മുറുക്കി; സഹായിച്ച് അമ്മാവന്‍; കൊലയ്ക്കുശേഷം കിടന്നുറങ്ങി; ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ‘കരച്ചില്‍’ നാടകം; എയ്ഞ്ചല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ആലപ്പുഴ: എയ്ഞ്ചല്‍ കൊലപാതത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയാണ് എയ്ഞ്ചലിനെ അച്ഛന്‍ ഫ്രാൻസിസ് എന്ന ജോസ്മോന്‍ കൊലപ്പെടുത്തിയത്. ഏയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്താന്‍ അച്ഛന്‍ ജോസ്മോന്‍ തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇവരുടെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മറച്ചുവച്ചുവെന്നാണ് കുറ്റത്തിനാണ് അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്‍റെ നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പൊലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍…
Read More » -
സ്വവസതിയിലെ മുഹറം ദു:ഖാചരണത്തിലും ഖമേനി ഇല്ല; മുതിര്‍ന്ന സൈനിക ജനറല്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; അശൂറ ദിനത്തിന് ഇനി മൂന്നുനാള്‍; പരമോന്നത നേതാവ് പ്രത്യക്ഷപ്പെടുമോ? വ്യക്തത നല്‍കാതെ ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം
ടെഹറാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങില്‍നിന്നു വിട്ടുനിന്നതിനു പിന്നാലെ എല്ലാവര്‍ഷവും ടെഹ്‌റാനിലെ വസതിവളപ്പിലുള്ള ഇമാം ഖമേനി ഹുസൈനിയില്‍ സംഘടിപ്പിക്കാറുള്ള മുഹറം ദുഖാചരണ ചടങ്ങിലും ഇറാന്റെ പരമോന്നത നേതാവ് പങ്കെടുത്തില്ല. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഇസ്ലാമിക റിപ്പബ്ലിക്കിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് ഖമേനിയുടെ അസാന്നിധ്യം. ചടങ്ങിന്റെ ചിത്രമടക്കം ഇറാന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. ഈ മാസം ആറിന് ഇറാനിലെ അശൂറ ദിനത്തിലും ഖമേനി പങ്കെടുക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ചടങ്ങുകളിലൊന്നായി വിലയിരുത്തുന്ന ഇതിലും ഖമേനി എത്തിയില്ലെങ്കില്‍ അതൊരു ദുസൂചനയായി കണക്കാക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ച, ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു…
Read More » -
ആയുധശേഷിയും പണവുമില്ല; ഇസ്രയേല്‍ ആക്രമണങ്ങളില്‍ അടിമുടി തകര്‍ന്നു; ആയുധ ഡിപ്പോകളും ലെബനീസ് സൈന്യത്തിനു കൈമാറി; ഹിസ്ബുള്ളയ്ക്കു മുന്നില്‍ ഇനി ശേഷിക്കുന്നത് ആയുധം വച്ച് കീഴടങ്ങല്‍; അമേരിക്കയുടെ ആറുപേജ് നിര്‍ദേശം പരിഗണനയില്‍; ഇറാന്‍ ആക്രമണം തീവ്രവാദികളുടെ നട്ടെല്ലൊടിച്ചോ?
ബെയ്‌റൂട്ട്: ഇറാന്റെ കൈയയച്ചുള്ള സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ആയുധംവച്ചു കീഴങ്ങിയാല്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന അമേരിക്കയുടെ ഉറപ്പ് ലെബനന്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നടന്ന യുദ്ധത്തില്‍ ഹിസ്ബുള്ളയ്ക്കു സാരമായി പരിക്കേല്‍പ്പിക്കാന്‍ ഇസ്രയേലിനു കഴിഞ്ഞിരുന്നു. അടുത്തിടെ നടന്ന ഇറാന്‍ യുദ്ധത്തില്‍ പോലും കാര്യമായി പ്രതികരിക്കാന്‍ ഹിസ്ബുള്ളയ്ക്കു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണു അമേരിക്ക സമ്മര്‍ദം ശക്തമാക്കിയത്. അമേരിക്കയ്ക്കുള്ള മറുപടി ലെബനീസ് സര്‍ക്കാര്‍ ഉടന്‍ കൈമാറുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ അടിമുടി തകര്‍ന്ന ഹിസ്ബുള്ള ഇറാനില്‍നിന്നുള്ള സഹായംകൂടി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജൂണ്‍ 19നു ബെയ്‌റൂട്ടിലേക്കുള്ള യാത്രാമധ്യേ സിറിയയിലെ അമേരിക്കന്‍ പ്രതിനിധിയും തുര്‍ക്കിയിലെ അംബാസഡറുമായ തോമസ് ബാരക്ക് ആണു വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ ലെബനനെ അറിയിച്ചത്. വ്യക്തമായ നിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും തിരുത്തലുകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും തോമസ് അറിയിച്ചെന്നും ലെബനില്‍നിന്നുള്ള സോഴ്‌സുകള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറുപേജുള്ള രേഖ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിരായുധീകരണത്തിനുള്ള നിര്‍ദേശങ്ങള്‍…
Read More » -
കര്‍ഷകരുടെ കൊലക്കളമായി മഹാരാഷ്ട്ര; ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 767 പേര്‍; നിയമസഭയില്‍ ബിജെപി മന്ത്രിയുടെ മറുപടി; 2024ല്‍ ആത്മഹത്യ ചെയ്തത് 2,635 പേര്‍; കൂടുതല്‍ പേര്‍ ജീവനൊടുക്കിയത് പടിഞ്ഞാറന്‍ വിദര്‍ഭ, മറാത്ത് വാഡ മേഖലകളില്‍
വിദര്‍ഭ: കഴിഞ്ഞ ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യകളെ കുറിച്ച് നിയമസഭാ കൗണ്‍സിലിലെ ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീല്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്ക്. ഈ ആത്മഹത്യാ സംഭവങ്ങളില്‍ 373 കുടുംബങ്ങള്‍ സാമ്പത്തിക നഷ്ടപരിഹാരത്തിന് അര്‍ഹരായിരുന്നു. ഇവയില്‍ 200 പേരുടെ കുടുംബങ്ങളെ സഹായത്തിന് അയോഗ്യരാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്ത് നിര്‍ത്തി. 194 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും മന്ത്രി പാട്ടീല്‍ പറഞ്ഞു. അര്‍ഹരായ 327 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള കേസുകളില്‍ നഷ്ടപരിഹാര പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതിപക്ഷ ബഹളത്തിനിടെ അവകാശപ്പെട്ടു. പെരുകുന്ന ആത്മഹത്യകള്‍ 2024 ല്‍ മഹാരാഷ്ട്രയില്‍ 2,635 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. 2023 ല്‍ 2,851 പേരും ജീവനൊടുക്കി. 2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിയമസഭയിലെ കണക്കുകള്‍ക്ക് തുടര്‍ച്ചയായി ശേഖരിച്ച്…
Read More » -
നിലമ്പൂരല്ല കേരളം; 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിനു മുസ്ലിം വോട്ടുകള്‍ പോര; കോലീബി മുതല്‍ കു-കു-കു മുന്നണിവരെയുള്ള ആരോപണം തിരിച്ചടിച്ചത് കോണ്‍ഗ്രസിനെ; ജമാഅത്തിന്റെ രഹസ്യ അജന്‍ഡയില്‍ വീണ് മുസ്ലിം ലീഗും; തിരുത്തയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ധ്രുവീകരണം
തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണര്‍വിലാണു കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്. കേരളത്തിന് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു- വി.ഡി. സതീശന്‍. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ മാധ്യമങ്ങളുടെ പ്രശംസയും സതീശന് ആവോളം ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടുകളും മുസ്ലിം വോട്ടര്‍മാരെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും മുസ്ലിംലീഗ് ഇറങ്ങി പണിയെടുത്തതും പരമ്പരാഗതമായ യുഡിഎഫ് മണ്ഡലത്തിലെ വോട്ടിംഗിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പു ഫലംവന്ന ജൂണ്‍ 23ന് എറണാകുളത്തെ ഡിസിസി ഓഫീസില്‍നിന്നാണു സതീശന്‍ നടപടികള്‍ വീക്ഷിച്ചത്. ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ അടക്കം എംപിമാരും നേതാക്കളും സതീശനെ അകമഴിഞ്ഞു പ്രശംസിച്ചു രംഗത്തുവന്നു. മുന്‍ നിലമ്പൂര്‍ എംഎല്‍എയായ പി.വി. അന്‍വറിന്റെ ആജ്ഞകള്‍ക്കു വഴങ്ങാതെയും അദ്ദേഹം മത്സരത്തിനു വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിധി വന്ന ജൂണ്‍ 23 ന്, എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസില്‍ നിന്ന് സതീശന്‍ നടപടികള്‍ വീക്ഷിച്ചു. യു ഡി എഫ്…
Read More » -
ദേശീയ പഞ്ചഗുസ്തി മത്സരം; 74 സ്വര്‍ണവും 91 വെള്ളിയുമായി 31-ാം വര്‍ഷവും കേരളം ചാമ്പ്യന്‍മാര്‍; പകരക്കാരില്ലാത്ത കുതിപ്പ്; മേഘാലയ തൊട്ടുപിന്നില്‍
തൃശൂര്‍: പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ മൂന്നു ദിവസമായി തൃശൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളം ചാമ്പ്യന്‍മാര്‍. 74 സ്വര്‍ണവും 91 വെള്ളിയും 50 വെങ്കലവുമടക്കം നേടി 1813 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീട നേട്ടം. ജൂണിയര്‍, യൂത്ത്, മാസ്റ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്‍മാരെയടക്കം നേടിയാണ് കേരളം ജേതാക്കളായത്. മേഘാലയയാണ് രണ്ടാമത്. 23 സ്വര്‍ണം, 15 വെള്ളി, 12 വെങ്കലം എന്നിങ്ങനെയായി 480 പോയിന്റാണ് മേഘാലയ നേടിയത്. ന്യൂഡല്‍ഹിയാണ് മൂന്നാംസ്ഥാനത്ത്. 17 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവുമായി 477 പോയിന്റാണ് ന്യൂഡല്‍ഹിക്ക് ലഭിച്ചത്. 30 വര്‍ഷമായി തുടരുന്ന കേരളത്തിന്റെ കിരീട നേട്ടം 31-ാം വര്‍ഷത്തിലും പകരക്കാരില്ലാതെ അജയ്യരായാണ് കേരളത്തിന്റെ കുതിപ്പ്. ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍മാരായി പുരുഷ വിഭാഗത്തില്‍ യുവരാജ് സിംഗ്- ന്യൂഡല്‍ഹി, വനിതാ വിഭാഗത്തില്‍ യോഗേഷ് ചൗധരി- ഹരിയാന എന്നിവരെ തെരഞ്ഞെടുത്തു. 24 സംസ്ഥാനങ്ങളില്‍ നിന്നും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി…
Read More » -
ഗവര്‍ണറോട് അനാദരവ്, ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി; കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസി മോഹനന്‍ കുന്നുമ്മല്‍; കീറക്കടലാസിന്റെ വിലയെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് കടുക്കും
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍, റജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സീനിയര്‍ ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നല്‍കി. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന്…
Read More »