Newsthen Special
-
‘വെയില്‍ കാഞ്ഞു കിടക്കുമ്പോള്‍ പള്ളയ്ക്കു ഡ്രോണ്‍ കയറ്റും’; ട്രംപിന് എതിരേ ഭീഷണിയുമായി ഇറാന്‍; ‘രക്ത സഖ്യ’മെന്ന പേരില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 27 ദശലക്ഷം ഡോളര്‍ ശേഖരിച്ചെന്നും വെളിപ്പെടുത്തല്‍; അവസാനയായി വെയില്‍ കാഞ്ഞത് ഏഴാം വയസിലെന്ന് പരിഹസിച്ച് ട്രംപ്
ടെഹ്‌റാന്‍: യുഎസുമായുള്ള ബന്ധം പൂര്‍വാധികം വഷളായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെട്ടേക്കാമെന്ന സൂചനകള്‍ നല്‍കി ഇറാന്‍. ഫ്‌ലോറിഡയിലെ വസതിയില്‍ പോലും ട്രംപ് സുരക്ഷിതനല്ലെന്നാണ് ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ വിശ്വസ്തനുമായ ജവാദ് ലറിജാനിയുടെ വാക്കുകളാണു വിവാദമാകുന്നത്. വെയില്‍ കാഞ്ഞ് കിടക്കുമ്പോള്‍ ട്രംപ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് ഇറാന്റെ പ്രകോപനം. ‘ട്രംപിന് ഇനി പഴയതുപോലെ മാര്‍ എ ലഗോയില്‍ വെയില്‍ കാഞ്ഞ് കിടക്കാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെ കിടക്കുമ്പോള്‍ കുഞ്ഞന്‍ ഡ്രോണ്‍ ട്രംപിന്റെ പൊക്കിള്‍ തുളച്ച് കയറും. കാര്യങ്ങള്‍ അത്ര ലളിതമാണ്’ എന്നായിരുന്നു ലറിജാനിയുടെ വാക്കുകള്‍. ഇറാന്‍ സൈനിക ജനറലായ ഖ്വാസിം സുലൈമാനിയെ വധിച്ചതില്‍ ട്രംപിന്റെ പങ്ക് സൂചിപ്പിച്ചായിരുന്നു ഈ വാക്കുകള്‍. ഇറാന്റെ ഭീഷണി ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യങ്ങളോട്, അതൊരു ഭീഷണിയാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാണ് അവസാനമായി വെയില്‍ കാഞ്ഞതെന്ന നര്‍മം കലര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അത് കുറേയേറെ മുന്‍പാണ്, എനിക്ക് ഏഴു വയസുള്ളപ്പോളോ മറ്റോ ആണ്.…
Read More » -
ക്രിക്കറ്റിലെ ‘പവര്‍ഹൗസി’ന് എന്തു പറ്റി? ആറുമാസം കൂടുമ്പോള്‍ കോച്ചിനു മാറ്റം! ക്രിക്കറ്റ് അക്കാദമിയും ആവശ്യത്തിനു പണവുമില്ല; തീവ്രവാദ ആക്രമണവും സ്വജന പക്ഷപാതവും പച്ചപ്പടയ്ക്ക് ഏല്‍പ്പിച്ചത് വന്‍ ആഘാതം; വിന്‍ഡീസും ശ്രീലങ്കയും പോലെ പാക് ക്രിക്കറ്റിന്റെ ഭാവിയും ഇരുളിലേക്കോ?
ന്യൂഡല്‍ഹി: ഒരുകാലത്തു ക്രിക്കറ്റിലെ ‘പവര്‍ഹൗസ്’ എന്നറിയപ്പെട്ടിരുന്ന പാകിസ്താന്‍ ഇന്നു വന്‍ തകര്‍ച്ചയുടെ വക്കില്‍. മോശം ടീം മാനേജ്‌മെന്റും രാഷ്ട്രീയ അതിപ്രസരവും അധികാരക്കൊതിമൂത്ത ഉദ്യോഗസ്ഥരും ചേര്‍ന്ന് മികച്ച ടീമായിരുന്ന പാകിസ്താനെ ഇന്നു പടുകുഴിയിലേക്കാണു തള്ളിവിടുന്നത്. അടുത്തിടെ പുതിയൊരു ഹെഡ്‌കോച്ചിനെ നിയമിച്ചതോടെയാണു പാക് ക്രിക്കറ്റ് ടീമിലെ അധികാര വടംവലിയെക്കുറിച്ചുള്ള ചര്‍ച്ചകളും പുറത്തുവന്നത്. നാലുവര്‍ഷത്തിനിടെ വന്ന ഏഴാമത്തെ കോച്ചാണിത്. നിരന്തരമായ പ്രതിസന്ധിയിലൂടെയാണു ടീം കടന്നുപോകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍വരെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച അസ്ഹര്‍ മഹമൂദിനെയാണ് ആക്ടിംഗ് ഹെഡ് കോച്ചായി നിയമിച്ചത്. 1996ല്‍ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയറിഞ്ഞതോടെയാണു ടീമിന്റെ ശനിദശ തുടങ്ങിയത്. ടി 20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരേ 4-1ന് ആണു പരാജയപ്പെട്ടത്. പിന്നാലെ നടന്ന ഏകദിനത്തിലും 3-0 എന്ന നിലയില്‍ നാണംകെട്ടു. കുറഞ്ഞുവരുന്ന ആരാധക പിന്തുണയ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ ആശങ്കകളും ടീമിന്റെ പ്രകടനത്തെ പിന്നോട്ടു കൊണ്ടുപോയി. മഹമൂദിന്റെ നിയമനത്തിലൂടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒരു റീസെറ്റ് ബട്ടണ്‍ ഞെക്കാനാണ്…
Read More » -
ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്‌സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ
തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കോണ്‍ഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ ലക്ഷ്യമിടുന്നതു മുഖ്യമന്ത്രി പദമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത സര്‍വേ ഫലമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയക്ക് ഇടയാക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നെന്ന സര്‍വേഫലമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്. സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ ‘കേരള വോട്ട് വൈബ് സര്‍വേ 2026’ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു. @shashtharoor emerges as the best bet for…
Read More » -
ദയാധനം നല്‍കി മോചിപ്പിക്കാന്‍ ഇപ്പോഴും അവസരമെന്ന് സാമുവല്‍ ജെറോം; നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം; ഹൂതികളുമായി ചര്‍ച്ചയ്ക്ക് അഫ്ഗാന്‍വഴി നീക്കം; സ്ഥിതി സൂഷ്മമായി നിരീക്ഷിക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങള്‍ക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീര്‍ണ്ണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൂതി റിബലുകളുമായി കൂടിക്കാഴ്ച നടത്തുന്നതാണ് ഇന്ത്യക്കുമുന്നിലുള്ള പ്രധാന പ്രശ്‌നം. നേരത്തേ ഇറാന്‍ വഴിയായിരുന്നു ശ്രമമെങ്കിലും നിലവിലെ സാഹചര്യം അനുഗുണമല്ല. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാല്‍ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് നിലവില്‍ യെനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന…
Read More » -
മാവോയ്ക്കു ശേഷമുള്ള കരുത്തുറ്റ നേതാവ് ഷി ജിന്‍പിംഗ് അധികാരം ഒഴിയുന്നോ? പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; ബ്രിക്‌സ് സമ്മേളനത്തിലും ഇല്ല; ചൈനീസ് സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയില്‍; താരിഫ് യുദ്ധം കയറ്റുമതിയെയും ബാധിച്ചു; അധികാര വികേന്ദ്രീകരണം ലക്ഷ്യമെന്നും ദേശീയ മാധ്യമം
ബീജിംഗ്: മാവോയ്ക്കുശേഷം ചൈന കണ്ട ഏറ്റവും കരുത്തുറ്റ നേതാവായ പ്രസിഡന്റ് ഷി ജിന്‍പിംഗ് അധികാരമാറ്റത്തിന് ഒരുങ്ങുന്നെന്നു റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളിലേക്ക് അധികാരം കൈമാറാന്‍ ഒതുങ്ങുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരുന്ന ശേഷമാണ് ഷി ജിന്‍പിങ് സുപ്രധാന തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്ന വിവരം പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) 24 അംഗ പൊളിറ്റിക്കല്‍ ബ്യൂറോ ജൂണ്‍ 30-ന് നടന്ന യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ അവലോകനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷി ജിന്‍പിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയ തലത്തിലെ മുന്‍ഗണ അര്‍ഹിക്കുന്ന ജോലികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ അധികാര വികേന്ദ്രീകരണം ആവശ്യമുണ്ടെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ടിലെ വിശദീകരണം. മേയ് മുതല്‍ ഷി ജിന്‍പിംഗ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷി പങ്കെടുക്കുന്നില്ല. ഇതെല്ലാം അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. പ്രസിഡന്റായശേഷം ആദ്യമായാണ് ഷി ബ്രിക്‌സ്…
Read More » -
ഔട്ട് ഓഫ് സിലബസ് ആയി ആകാശ് ദീപ്; ഓരോ വിക്കറ്റും ടീമിനു മാത്രമല്ല, സഹോദരിക്കു കൂടിയാണ്; വിയര്‍ത്തു കളിച്ചതിനു പിന്നിലുണ്ടൊരു കണ്ണീര്‍ക്കഥ; ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ക്ലീന്‍ ബൗള്‍ഡ്
ലണ്ടന്‍: ഇന്ത്യന്‍ ബോളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആകാശ് ദീപ് നേട്ടം സമ്മാനിക്കുന്നത് സഹോദരിക്കാണ്. ഓരോ തവണ പന്ത് കയ്യിലെടുക്കുമ്പോള്‍ സഹോദരിയുടെ ചിന്തയാണു മനസില്‍ നിറയുന്നതെന്ന് ആകാശ് മല്‍സരശേഷം വെളിപ്പെടുത്തി. കാന്‍സര്‍ രോഗബാധിതയാണ് ആകാശ് ദീപിന്റെ സഹോദരി. ജസ്പ്രീത് ബുമ്രയേ പേടിക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് ഔട്ട് ഓഫ് സിലബസായാണ് ആകാശ് ദീപ് എന്ന 28കാരന്‍ എത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാലുവിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും. പേരുകേട്ട ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. ബ്രൂക്കും, പോപ്പും, സ്മിത്തും, റൂട്ടും പുറത്തായവരില്‍ ഉള്‍പ്പെടുന്നു. കാന്‍സറിനെതിരെ പോരാടുന്ന സഹോദരിക്കുള്ളതാണ് ആകാശിന്റെ ഈ നേട്ടം. രണ്ടുമാസം മുമ്പാണ് സഹോദരിക്ക് രോഗം സ്ഥിരീകരിച്ചത്. സഹോദരിയുടെ മുഖത്ത് ചിരിസമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ആകാശ് ദീപ് മല്‍സരശേഷം നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിഞ്ഞ് മാസങ്ങള്‍ക്കകമാണ് ആകാശിന്റെ അച്ഛനും സഹോദരനും മരണപ്പെട്ടത്. പിന്നീട് ആകാശ് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി…
Read More » -
ബസ് സമരം, ദേശീയ പണിമുടക്ക്; ജനങ്ങള്‍ വലയും; സമരം ഒഴിവാക്കാന്‍ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയം; ബസിനു പുറമേ ടാക്‌സികളും ബുധനാഴ്ച ഓടില്ല
തിരുവനന്തപുരം: തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശിയ പണിമുടക്കും വന്നതോടെ നാളെയും മറ്റന്നാളും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ചൊവ്വാഴ്ചയാണ് സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്ക് ബുധനാഴ്ചയാണ്. ഇതോടെ, സംസ്ഥാനത്ത് നാളെയും മറ്റന്നാളും ജനജീവിതം സ്തംഭിക്കും. ബസുകള്‍ക്ക് പുറമെ ടാക്‌സികളും മറ്റന്നാള്‍ ഓടില്ല. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യബസുകളുടെ പണിമുടക്ക്. ഇത് പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു പാലക്കാട് ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ വ്യക്തമാക്കിയത്. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാര്‍ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും നാളെ യാത്ര എളുപ്പമാകില്ല മറ്റന്നാളത്തെ സംയുക്ത ട്രേഡ്…
Read More » -
സഞ്ജുവിനുവേണ്ടി അവസാനംവരെ പോരാടി തൃശൂര്‍ ടൈറ്റന്‍സ്; 26 ലക്ഷത്തിന് കൊച്ചി റാഞ്ചി; ചേട്ടന്‍ സാലിക്ക് 75,000; രണ്ടുപേരും ഒരു ടീമില്‍; താരങ്ങള്‍ നിലത്തിറങ്ങുമ്പോള്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആവേശം ഇരമ്പും
കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍. നാട്ടുമ്പുറങ്ങളിലെല്ലാം ഇനി ക്രിക്കറ്റ് ആവേശം ഉയരും. ദേശീയ നിലവാരത്തിലുള്ള സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ ‘നിലത്തിറ’ങ്ങുന്നതോടെ കളിക്കു കിട്ടുന്ന സ്വീകാര്യത ചില്ലറയല്ല. പ്രഥമ സീസണില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം സഞ്ജു സാംസണാണ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തിരുവനമന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് റെക്കോര്‍ഡ് തുകയ്ക്കു സഞ്ജുവിനെ റാഞ്ചിയത്. എന്നാല്‍, സഞ്ജുവിനൊപ്പം അദ്ദേഹത്തിന്റെ ചേട്ടന്‍ സാലി സാംസണും കൊച്ചിക്കുവേണ്ടി കളിക്കും. രണ്ടുപേരും ഒരു ടീമിലാണു മാറ്റുരയ്ക്കുക. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും. ഠ സഞ്ജു- സാലി കൂട്ടുകെട്ട് കെസിഎല്‍ ലേലത്തിനായി സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ആവേശം ഉയര്‍ന്നിരുന്നു. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശൂര്‍ ടൈറ്റന്‍സ്…
Read More »

