Newsthen Special

  • ‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’; യുവ എന്‍ജിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി; അന്വേഷിക്കാന്‍ പോലീസ്

    ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു. 29 കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്റ്റംബര്‍ 27 നാണ് മൃതദേഹം കണ്ടെത്തിയത്. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ ബന്ധം വളര്‍ന്നെങ്കിലും ഈയിടെ യുവതി ഗൗരവിനെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജീവനൊടുക്കുന്നതിന് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഈയിടെയുണ്ടായ പീഡനകേസ് ഗൗരവിനെ തകര്‍ത്തിരുന്നതായി സുഹൃത്തായ സന്ദീപ് ഗുപ്ത പറഞ്ഞു. ഈയിടെയുള്ള ദിവസങ്ങളിൽ മാനസികമായി വളരെ അസ്വസ്ഥനായ അവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രജനീഷ് സിംഗ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ…

    Read More »
  • ട്രംപും സെനറ്റര്‍മാരുമായി പോര് രൂക്ഷം; ധനബില്‍ പാസായില്ല; അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്; സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അത്യപൂര്‍വ സാഹചര്യം

    ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍  യുഎസ് സെനറ്റില്‍ പരാജയപ്പെട്ടതോടെ രാജ്യം ഭരണസ്തംഭനത്തിലേക്ക്. നാല്‍പത്തിയഞ്ചിനെതിരെ അന്‍പത്തിയഞ്ച് വോട്ടുകള്‍ക്ക് ബില്‍ പരാജയപ്പെട്ടതോടെ ബുധനാഴ്ച മുതല്‍ അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും. അത് ഒഴിവാകണമെങ്കില്‍ ചൊവ്വാഴ്ച രാത്രിക്കകം ബില്‍ പാസാകണം. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിലെ ഭിന്നത രൂക്ഷമായതിനാൽ  അതിനുള്ള സാധ്യത വിരളമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രിയപ്പെട്ട പദ്ധതികള്‍ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാനം വരെയുള്ള ഫണ്ട് അനുവദിക്കുന്നതിനായുള്ള അടിയന്തര പരിഹാരം റിപ്പബ്ലിക്കന്‍സ് കൊണ്ടുവന്നു. എന്നാല്‍ ഇത്തരം തട്ടിക്കൂട്ട് പരിപാടികളല്ല വേണ്ടതെന്നും കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് ഡോളറിന്‍റെ ഹെല്‍ത്ത്കെയര്‍ ഫണ്ടുകള്‍ പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നാണ് ഡമോക്രാറ്റുകളുടെ വാദം. ഇതോടെയാണ് ബില്‍ പാസാവാതെയായത്. യുഎസ് സര്‍ക്കാരില്‍ അത്യപൂര്‍വമായാണ് ഭരണസ്തംഭനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത്തരമൊരു അവസ്ഥയിലേക്ക് പോകാതെ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും ശ്രദ്ധിക്കാറുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്‍റായതിന്  പിന്നാലെ 2018 ഡിസംബറില്‍ ഭരണ…

    Read More »
  • രാജീവ് ചന്ദ്രശേഖറിന്റെ പ്രതിഛായ കൂട്ടാന്‍ പുതിയ പിആര്‍ ടീം; കേരളീയനായി റീ ബ്രാന്‍ഡ് ചെയ്യുക ദൗത്യം; ലൂസിഫര്‍ ഡയലോഗടക്കം അബദ്ധമായതോടെ ബംഗളുരു ടീമിനെ മാറ്റി കോഴിക്കോടുള്ള ടീമിന് ചുമതല; ബിജെപിയുടെ പിആര്‍ കമ്പനിക്കും ഐടി സെല്ലിനും പുറമേ രാജീവിനുവേണ്ടി മാത്രം പ്രചാരണം

    തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇമേജ് കൂട്ടാന്‍ കേരളത്തില്‍ പുതിയ പിആര്‍ സംഘം. നിലവില്‍ ബെംഗളൂരു ആസ്ഥാനമായ പിആര്‍ ഏജന്‍സി വരുത്തിയ പിഴവുകള്‍ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന വിലയിരുത്തലിലാണ് കോഴിക്കോട്ടെ പുതിയ സംഘത്തെ നിയോഗിച്ചത്. കര്‍ക്കിടകം ആരംഭിക്കുന്നതിന് മുന്‍പേ രാമായണ മാസത്തിന്റെ ആശംസ, മോഹന്‍ലാലിന് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ മോദിക്ക് നന്ദി പറഞ്ഞ് പോസ്റ്റര്‍, കേരള രാഷ്ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മറുപടിയായി ഇറക്കിയ ലൂസിഫറിലെ മാസ് ഡയലോഗ് – രാജീവ് ചന്ദ്രശേഖറിനെ ബിസിനസുകാരനില്‍ നിന്ന് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാക്കാന്‍ ബെംഗളൂരു ആസ്ഥാനമായ പിആര്‍ ഏജന്‍സി നടത്തിയ പല ശ്രമങ്ങളും ട്രോളുകളായി മാറിയിരുന്നു. ഇതോടെയാണ് മലയാളം കൈകാര്യം ചെയ്യുന്ന കോഴിക്കോട്ടെ പിആര്‍ ഏജന്‍സിയെ ചുമതല ഏല്‍പിച്ചത്. കേരള പശ്ചാത്തലത്തില്‍ റീബ്രാന്‍ഡ് ചെയ്ത രാജീവ് ചന്ദ്രശേഖര്‍, അതാണ് പുതിയ കമ്പനിയുടെ ചുമതല. പിന്നാലെ മലയാള സിനിമ ഡയലോഗുകളില്‍ പുതിയ പോസ്റ്റുകളും വന്നുതുടങ്ങി. രാജീവ് ചന്ദ്രശേഖര്‍ കുത്തക മുതലാളിയാണെന്ന ആക്ഷേപം ഇല്ലാതാക്കുക,…

    Read More »
  • തിരുവിതാംകൂര്‍ ദേവസ്വം 467 കിലോ സ്വര്‍ണം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചു; കണക്കുണ്ടെന്നു പി.എസ്. പ്രശാന്ത്; വിജയ് മല്യ സ്വര്‍ണം പൂശിയതു മുതലുള്ളത് അന്വേഷിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും പ്രസിഡന്റ്‌

    സ്വര്‍ണ നിക്ഷേപ പദ്ധതിപ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  467 കിലോഗ്രാം സ്വര്‍ണം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. പൂജകള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാത്ത സ്വര്‍ണമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശബരിമലയില്‍ ഇപ്പോഴുയര്‍ന്ന സ്വര്‍ണപ്പാളി വിവാദം മാത്രമല്ല, ശ്രീകോവിലില്‍ വിജയ് മല്യ  സ്വര്‍ണം പൂശിയതുമുതുലുള്ള പ്രര്‍ത്തനങ്ങളെക്കുറിച്ച് ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള 18 സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ സി. വിഭാഗത്തില്‍പ്പെട്ട 467 കിലോഗ്രാം സ്വര്‍ണമാണ് റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചത്. എ വിഭാഗത്തില്‍ പൗരാണിക സ്വഭാവമുള്ളതും ബി വിഭാഗത്തില്‍ ഉല്‍സവാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണവുമാണ്. ഇത് കൃത്യമായി കണക്കെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി, ശില്‍പത്തിന്‍റെ പീഠം എന്നിവയെക്കുറിച്ച് മാത്രല്ല , ശ്രീകോവില്‍ മദ്യവ്യവസായി വിജയ് മല്യ 1999 ല്‍ സ്വര്‍ണം പൂശിയതുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം. ഇതിനായി ഉടന്‍ കോടതിയെ സമീപിക്കും. ഇപ്പോള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സന്നിധാനത്ത് എത്തിച്ച സ്വര്‍ണപ്പാളി…

    Read More »
  • ഇസ്രയേല്‍- ഹമാസ് യുദ്ധം: ട്രംപിന്റെ 21 ഇന കരാറിനെ അനുകൂലിച്ച് അറബ് രാജ്യങ്ങള്‍; ഹമാസിനെ പുറത്താക്കുന്നതില്‍ ഒറ്റക്കെട്ട്; ഇറാന് പരോക്ഷ തിരിച്ചടി; വെസ്റ്റ്ബാങ്ക് പിടിക്കാനുള്ള നീക്കം ഇസ്രയേല്‍ ഉപേക്ഷിക്കണമെന്നും യുഎഇ; നെതന്യാഹുവും സമ്മര്‍ദത്തില്‍

    അബുദാബി: ഹമാസിനെ അധികാരത്തില്‍നിന്നു നീക്കാനും സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് യുഎഇ. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള എല്ലാ നീക്കവും ഉപേക്ഷിക്കണമെന്നും ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കുമുമ്പ് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും ഖത്തറിനും ഒരുപോലെ തലവേദനയാകുന്ന നിലപാടാണു യുഎഇ സ്വീകരിക്കുന്നത്. എന്നാല്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് യുഎഇ, സൗദി, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടുന്ന അബ്രഹാം കരാറിന്റെ പേരില്‍ ഇസ്രയേലുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങള്‍ നിലപാടു മാറ്റാന്‍ ഇടയാക്കുമെന്നും നെതന്യാഹുവിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം പിടിക്കണമെന്നു ഇസ്രയേലിലെ വലതുപക്ഷ പാര്‍ട്ടികളില്‍നിന്ന് നെതന്യാഹുവിനു കടുത്ത സമ്മര്‍ദം നിലനില്‍ക്കെയാണ് യുഎഇയുടെ നിലപാട്. ഭാവിയില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നതു തടയാന്‍ ഇതാവശ്യമാണെന്നാണു പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപുമായുള്ള മീറ്റിംഗിനുശേഷം ട്രംപിന്റെ പദ്ധതി സംബന്ധിച്ച നിലപാടു വ്യക്തമാക്കുമെന്നു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ട്രംപിന്റെ പദ്ധതിയുമായി ഗൗരവമായി…

    Read More »
  • സര്‍ക്കാരിനോട് ശരിദൂരമുണ്ട്, അയ്യപ്പ സംഗമത്തില്‍ മാത്രം; ‘പ്രതിഷേധിക്കുന്നവര്‍ എന്‍എസ്എസുമായി ബന്ധമില്ലാത്തവരും ജോലി കിട്ടാത്തവരും; നിലപാടില്‍ വ്യക്തത വരുത്തി സുകുമാരന്‍ നായര്‍

    ചങ്ങനാശേരി: സര്‍ക്കാറിനോടുള്ള ശരിദൂര നിലപാടില്‍ വ്യക്ത വരുത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാറിനോട് ശരിദൂരമുണ്ടെന്നും അത് അയ്യപ്പ സംഗമത്തില്‍ മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മറ്റുകാര്യങ്ങളില്‍ സമദൂരം തന്നെയാണ് നിലപാടെന്നും പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പസംഗമത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്എസിനോട് വിരോധമുള്ള ആളുകളാണ് പ്രതിഷേധിക്കുന്നത്. ജോലിയും മറ്റും കിട്ടാത്തവരാണ്. ഇതിന് പിന്നില്‍ കൂട്ടായ്മയൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുകയാണ്. മൈലാടുംപാറയിലും സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. സുകുമാരന്‍ നായര്‍ക്കൊപ്പം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെയും ബാനറില്‍ വിമര്‍ശനമുണ്ട്. സുകുമാരന്‍ നായര്‍ നായര്‍ സമുദായത്തേയും അയ്യപ്പഭക്തരേയും അപമാനിച്ചുവെന്നും രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് ബാനറിലെ ആവശ്യം. ഗണേഷ്‌കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരേണ്ടെന്നും ബാനറിലുണ്ട്. 5337 ാം ചടട കരയോഗത്തിന്റെ പേരിലാണ് ബാനര്‍. ബാനര്‍ സ്ഥാപിക്കുന്നവരെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍…

    Read More »
  • 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്‍ക്കാര്‍ വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും

    ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍ കാണ്‍പൂരിലെ ശിവാലയില്‍ ഇതിന് തികച്ചും വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ഇവിടെ ഒരു പ്രത്യേക ക്ഷേത്രത്തില്‍ ദസറ ആഘോഷങ്ങള്‍ പതിവ് രീതിയിലല്ല. രാമായണത്തിലെ ‘വില്ലനായ’ രാവണന് സമര്‍പ്പിച്ചിട്ടുള്ള 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിര്‍, ദസറ ദിവസം മാത്രമേ തുറക്കൂ. രാവണന് ശിവനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ അറിവും ഈ ദിവസം ആദരിക്കുന്നു. വൈകുന്നേരം രാവണന്റെ കോലം കത്തിക്കാന്‍ നഗരം ഒരുങ്ങുമ്പോള്‍, രാവിലെ ‘ലങ്കാപതി നരേഷ് രാവണ്‍ കി ജയ്’ എന്ന മന്ത്രോച്ചാരണങ്ങളാല്‍ ഈ പ്രദേശം മുഖരിതമാകും. ശിവന്റെ വലിയ ഭക്തനായിരുന്ന ഉന്നാവ് സ്വദേശിയായ മഹാരാജ് ഗുരു പ്രസാദ് ശുക്ലയാണ് 1890-ല്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഏറ്റവും വലിയ ഭക്തനായ രാവണനെ ആദരിക്കാനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാണ്‍പൂരിലെ ശിവാലയിലുള്ള കൈലാസ…

    Read More »
  • മൈക്രോസോഫ്റ്റ് പിന്‍മാറിയാലും ‘പ്രോജക്ട് നിംബസ്’ നിലയ്ക്കില്ല; ഇസ്രയേല്‍ മൈക്രോസോഫ്റ്റ് ‘അസൂര്‍’ ചാരപ്പണിക്ക് ഉപയോഗിച്ചത് ഇങ്ങനെ; എഐ ഉപയോഗിച്ച് ഫോണ്‍കോളുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റി; എപ്പോള്‍ വേണമെങ്കിലും തെരയാവുന്ന വിധത്തില്‍ സൂക്ഷിച്ചു; ‘യൂണിറ്റ് 8200’ നിരീക്ഷണം തുടരും

    ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യക്തികളെ നിരീക്ഷിക്കാനും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസ് ആയ അസൂര്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു സമാനമായ ‘യൂണിറ്റ് 8200’ ആണ് എഐ സംവിധാനത്തിന്റെ സഹായത്താല്‍ ഫോണ്‍കോളുകള്‍ ചോര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍, 927 മാഗസിന്‍, ഇസ്രയേലിലെ ലോക്കല്‍ കോള്‍ എന്ന മാസിക എന്നിവര്‍ ചേര്‍ന്നായിരുന്നു അന്വേഷണം. ലേഖനം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനുമാണ് എഐ സംവിധാനത്തിന്റെ സഹായത്തോടെ അസൂര്‍ ഉപയോഗിച്ചത്. ഠ പങ്കാളിത്തം ഇങ്ങനെ 2021ല്‍…

    Read More »
  • തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ആശങ്കകളും!! പ്രതിപക്ഷം പരിഷ്കരണത്തെ എതിർക്കുന്നത് ഇക്കാരണങ്ങൾ കൊണ്ട്…

    തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്താണ്? എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരത്തെ എതിർക്കുന്നത്? തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്തിന് അനിവാര്യമായ കാര്യമാണോ? ഈ വിഷയം നമുക്ക് വിശദമായി പരിശോധിക്കാം. 1950 ലെ ജനപ്രാതിനിധി നിയമമാണ് ഇലക്ട്രോൺ റോൾഅഥവാ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെ തന്നെ കാലാകാലങ്ങളിൽ വോട്ടർപട്ടികയിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്താനും നിയമം തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. വോട്ടർ പട്ടിക പരിഷ്കരണങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒന്ന് പ്രത്യേക സംഗ്രഹ പരിഷ്കരണം അഥവാ എസ്എസ്ആർ, രണ്ടാമത്തേത് നാം ഇപ്പോൾ ചർച്ച ചെയ്യുന്ന എസ് ഐ ആർ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. ഇതിൽ സാധാരണയായി നടക്കാറുള്ളത് എസ് എസ് ആർ ആണ്. ഓരോ തവണയും വോട്ടർ പട്ടിക പരിശോധിച്ചു ആവശ്യമായ…

    Read More »
  • മോദി മൗനം വെടിയണം!! ഇസ്രയേൽ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും മൂല്യം നൽകുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക്, വ്യക്തിഗതമായ ഈ നയതന്ത്ര ശൈലി ഇന്ത്യയ്ക്കു ഗുണകരമാവില്ല- സോണിയ ​ഗാന്ധി

    ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ടുപോരുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മനുഷ്യാവകാശ വിഷയങ്ങളിൽ മുൻകാലങ്ങളിൽ സ്വീകരിച്ചു പോന്നിരുന്ന നിലപാടുകളെ ഓർത്തെടുത്തുകൊണ്ടാണ് നിലവിലെ മോദി സർക്കാരിന്റെ സമീപനത്തെ സോണിയ ഗാന്ധി വിമർശിക്കുന്നത്. ഇന്ത്യയുടെ നിശബ്ദത പാലസ്തീനോടുള്ള നിസ്സംഗത എന്ന തലക്കെട്ടിൽ ഹിന്ദു പത്രത്തിലാണ് സോണിയ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. ആധുനിക സമൂഹത്തിൽ മൗനം എന്നത് നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിൽ പങ്കുചേരലാണ് എന്ന വ്യക്തമായ രാഷ്ട്രീയ അഭിപ്രായം സോണിയ ഗാന്ധി ലേഖനത്തിൽ പങ്കുവെക്കുന്നുണ്ട്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ ചരിത്രപരമായ തീരുമാനങ്ങളും നിലപാടുകളും എണ്ണി പറഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധി തന്റെ ലേഖനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും അൾജീരിയയുടെയും ബംഗ്ലാദേശിന്റെയുമെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇന്ത്യ കൈകൊണ്ട സുശക്തമായ നിലപാടുകളെ സോണിയ ഗാന്ധി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പാലസ്തീൻ വിഷയത്തിൽ തന്നെ ഇന്ത്യ കൈകൊണ്ട നിർണായകമായ നിലപാടുകളും സോണിയ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. 1998 നവംബർ…

    Read More »
Back to top button
error: