Newsthen Special
-
സര്‍ക്കാരിനോട് ശരിദൂരമുണ്ട്, അയ്യപ്പ സംഗമത്തില്‍ മാത്രം; ‘പ്രതിഷേധിക്കുന്നവര്‍ എന്‍എസ്എസുമായി ബന്ധമില്ലാത്തവരും ജോലി കിട്ടാത്തവരും; നിലപാടില്‍ വ്യക്തത വരുത്തി സുകുമാരന്‍ നായര്‍
ചങ്ങനാശേരി: സര്‍ക്കാറിനോടുള്ള ശരിദൂര നിലപാടില്‍ വ്യക്ത വരുത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാറിനോട് ശരിദൂരമുണ്ടെന്നും അത് അയ്യപ്പ സംഗമത്തില്‍ മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മറ്റുകാര്യങ്ങളില്‍ സമദൂരം തന്നെയാണ് നിലപാടെന്നും പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പസംഗമത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്എസിനോട് വിരോധമുള്ള ആളുകളാണ് പ്രതിഷേധിക്കുന്നത്. ജോലിയും മറ്റും കിട്ടാത്തവരാണ്. ഇതിന് പിന്നില്‍ കൂട്ടായ്മയൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുകയാണ്. മൈലാടുംപാറയിലും സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. സുകുമാരന്‍ നായര്‍ക്കൊപ്പം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെയും ബാനറില്‍ വിമര്‍ശനമുണ്ട്. സുകുമാരന്‍ നായര്‍ നായര്‍ സമുദായത്തേയും അയ്യപ്പഭക്തരേയും അപമാനിച്ചുവെന്നും രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് ബാനറിലെ ആവശ്യം. ഗണേഷ്‌കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരേണ്ടെന്നും ബാനറിലുണ്ട്. 5337 ാം ചടട കരയോഗത്തിന്റെ പേരിലാണ് ബാനര്‍. ബാനര്‍ സ്ഥാപിക്കുന്നവരെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍…
Read More » -
135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്‍ക്കാര്‍ വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും
ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍ കാണ്‍പൂരിലെ ശിവാലയില്‍ ഇതിന് തികച്ചും വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ഇവിടെ ഒരു പ്രത്യേക ക്ഷേത്രത്തില്‍ ദസറ ആഘോഷങ്ങള്‍ പതിവ് രീതിയിലല്ല. രാമായണത്തിലെ ‘വില്ലനായ’ രാവണന് സമര്‍പ്പിച്ചിട്ടുള്ള 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിര്‍, ദസറ ദിവസം മാത്രമേ തുറക്കൂ. രാവണന് ശിവനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ അറിവും ഈ ദിവസം ആദരിക്കുന്നു. വൈകുന്നേരം രാവണന്റെ കോലം കത്തിക്കാന്‍ നഗരം ഒരുങ്ങുമ്പോള്‍, രാവിലെ ‘ലങ്കാപതി നരേഷ് രാവണ്‍ കി ജയ്’ എന്ന മന്ത്രോച്ചാരണങ്ങളാല്‍ ഈ പ്രദേശം മുഖരിതമാകും. ശിവന്റെ വലിയ ഭക്തനായിരുന്ന ഉന്നാവ് സ്വദേശിയായ മഹാരാജ് ഗുരു പ്രസാദ് ശുക്ലയാണ് 1890-ല്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഏറ്റവും വലിയ ഭക്തനായ രാവണനെ ആദരിക്കാനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാണ്‍പൂരിലെ ശിവാലയിലുള്ള കൈലാസ…
Read More » -
മൈക്രോസോഫ്റ്റ് പിന്‍മാറിയാലും ‘പ്രോജക്ട് നിംബസ്’ നിലയ്ക്കില്ല; ഇസ്രയേല്‍ മൈക്രോസോഫ്റ്റ് ‘അസൂര്‍’ ചാരപ്പണിക്ക് ഉപയോഗിച്ചത് ഇങ്ങനെ; എഐ ഉപയോഗിച്ച് ഫോണ്‍കോളുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റി; എപ്പോള്‍ വേണമെങ്കിലും തെരയാവുന്ന വിധത്തില്‍ സൂക്ഷിച്ചു; ‘യൂണിറ്റ് 8200’ നിരീക്ഷണം തുടരും
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യക്തികളെ നിരീക്ഷിക്കാനും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസ് ആയ അസൂര്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു സമാനമായ ‘യൂണിറ്റ് 8200’ ആണ് എഐ സംവിധാനത്തിന്റെ സഹായത്താല്‍ ഫോണ്‍കോളുകള്‍ ചോര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍, 927 മാഗസിന്‍, ഇസ്രയേലിലെ ലോക്കല്‍ കോള്‍ എന്ന മാസിക എന്നിവര്‍ ചേര്‍ന്നായിരുന്നു അന്വേഷണം. ലേഖനം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനുമാണ് എഐ സംവിധാനത്തിന്റെ സഹായത്തോടെ അസൂര്‍ ഉപയോഗിച്ചത്. ഠ പങ്കാളിത്തം ഇങ്ങനെ 2021ല്‍…
Read More » -
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ആശങ്കകളും!! പ്രതിപക്ഷം പരിഷ്കരണത്തെ എതിർക്കുന്നത് ഇക്കാരണങ്ങൾ കൊണ്ട്…
തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്താണ്? എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരത്തെ എതിർക്കുന്നത്? തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്തിന് അനിവാര്യമായ കാര്യമാണോ? ഈ വിഷയം നമുക്ക് വിശദമായി പരിശോധിക്കാം. 1950 ലെ ജനപ്രാതിനിധി നിയമമാണ് ഇലക്ട്രോൺ റോൾഅഥവാ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെ തന്നെ കാലാകാലങ്ങളിൽ വോട്ടർപട്ടികയിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്താനും നിയമം തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. വോട്ടർ പട്ടിക പരിഷ്കരണങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒന്ന് പ്രത്യേക സംഗ്രഹ പരിഷ്കരണം അഥവാ എസ്എസ്ആർ, രണ്ടാമത്തേത് നാം ഇപ്പോൾ ചർച്ച ചെയ്യുന്ന എസ് ഐ ആർ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. ഇതിൽ സാധാരണയായി നടക്കാറുള്ളത് എസ് എസ് ആർ ആണ്. ഓരോ തവണയും വോട്ടർ പട്ടിക പരിശോധിച്ചു ആവശ്യമായ…
Read More » -
മോദി മൗനം വെടിയണം!! ഇസ്രയേൽ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും മൂല്യം നൽകുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക്, വ്യക്തിഗതമായ ഈ നയതന്ത്ര ശൈലി ഇന്ത്യയ്ക്കു ഗുണകരമാവില്ല- സോണിയ ഗാന്ധി
ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ടുപോരുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മനുഷ്യാവകാശ വിഷയങ്ങളിൽ മുൻകാലങ്ങളിൽ സ്വീകരിച്ചു പോന്നിരുന്ന നിലപാടുകളെ ഓർത്തെടുത്തുകൊണ്ടാണ് നിലവിലെ മോദി സർക്കാരിന്റെ സമീപനത്തെ സോണിയ ഗാന്ധി വിമർശിക്കുന്നത്. ഇന്ത്യയുടെ നിശബ്ദത പാലസ്തീനോടുള്ള നിസ്സംഗത എന്ന തലക്കെട്ടിൽ ഹിന്ദു പത്രത്തിലാണ് സോണിയ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. ആധുനിക സമൂഹത്തിൽ മൗനം എന്നത് നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിൽ പങ്കുചേരലാണ് എന്ന വ്യക്തമായ രാഷ്ട്രീയ അഭിപ്രായം സോണിയ ഗാന്ധി ലേഖനത്തിൽ പങ്കുവെക്കുന്നുണ്ട്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ ചരിത്രപരമായ തീരുമാനങ്ങളും നിലപാടുകളും എണ്ണി പറഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധി തന്റെ ലേഖനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും അൾജീരിയയുടെയും ബംഗ്ലാദേശിന്റെയുമെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇന്ത്യ കൈകൊണ്ട സുശക്തമായ നിലപാടുകളെ സോണിയ ഗാന്ധി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പാലസ്തീൻ വിഷയത്തിൽ തന്നെ ഇന്ത്യ കൈകൊണ്ട നിർണായകമായ നിലപാടുകളും സോണിയ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. 1998 നവംബർ…
Read More » -
വോട്ട് ചോരി വിവാദത്തില്‍ കിടുങ്ങി; ബിഹാര്‍ പിടിക്കാന്‍ 45 അംഗ സ്‌പെഷല്‍ ടീമിനെ ഇറക്കി ബിജെപി; മിഷന്‍ ബിഹാര്‍ വിക്ടറി എന്ന പേരില്‍ മണ്ഡലങ്ങളുടെ ചുമതല; കേരളത്തില്‍നിന്ന് ആരുമില്ല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി വിവാദം കത്തിപ്പടര്‍ന്നതിനു പിന്നാലെ ബിഹാറില്‍ കൂടുതല്‍ നേതാക്കളെ ഇറക്കി കളം പിടിക്കാന്‍ ബിജെപി. പാര്‍ട്ടി ലക്ഷ്യമിടുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയം ലക്ഷ്യമിട്ട് 45 അംഗ സ്‌പെഷല്‍ ടീമിനെയും ഇറക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെയാണ് രംഗത്തിറക്കിയത്. ഓരോ നേതാവിനും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയാണു നല്‍കുക. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ നേതാക്കളും എത്തും. ശരാശരി ആറ് നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക രാജ്യത്തെ മുതിര്‍ന്ന നേതാക്കളായിരിക്കും. അടിത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മുതല്‍ മേല്‍ത്തട്ടുവരെയുള്ളവര്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നതിനാണു ലക്ഷ്യം. പാറ്റ്‌നയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഹൈലെവല്‍ മീറ്റിംഗിലാണ് തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഇവര്‍ക്കെല്ലാം ഓരോ ചുമതലയും സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തിന്റെയും ചുമതലകളും കൈമാറി. ‘മിഷന്‍ ബിഹാര്‍ വിക്ടറി’ എന്നു പേരിട്ടാണു പദ്ധതി നടപ്പാക്കുക. ബിജെപി സംസ്ഥാന…
Read More » -
‘മാതാ അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം’; മന്ത്രി സജി ചെറിയാനെ സിപിഎം തള്ളിപ്പറയില്ല; ‘അമൃതാനന്ദമയിയെ ആരാധിക്കണമെന്നോ പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല; ആശ്ലേഷിച്ചതില്‍ തെറ്റില്ല’
തിരുവനന്തപുരം: സജി ചെറിയാൻ മാതാഅമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ തെറ്റില്ലെന്ന് സിപിഎം. ആശ്ലേഷത്തിന്റെ പേരിൽ സജി ചെറിയാനെ പാർട്ടി തള്ളിപ്പറയില്ല. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം എന്നുമാണ് സിപിഎം നിലപാട്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾ ആദരവ് അർഹിക്കുന്നത്. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മാതാ അമൃതാനന്ദമയി. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല. സജി ചെറിയാൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. മാതാ അമൃതാനന്ദമയിയെ ചുംബിച്ചതില്‍ സംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്നും അതിന് ഇവിടെ ആര്‍ക്കാണ് പ്രശ്നമെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവമാണോ അല്ലയോ എന്നത് തന്റെ പ്രശ്നമല്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് അവരുടേത്. അതാണ് സര്‍ക്കാര്‍ ചെയ്തെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ”ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ…
Read More » -
ദുര്‍ഗാ പൂജയ്ക്കിടെ ഇസ്ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ നേതാവ്; കൈയടിച്ച് മമത; വിമര്‍ശനവുമായി ബിജെപി
കൊല്‍ക്കത്ത: ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി പാട്ടിന് കയ്യടിക്കുകയും ചെയ്തു. രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. ഹൃദയത്തില്‍ കാഅബ, കണ്‍കളില്‍ മദീന എന്നാണ് ഈ വരികളുടെ അര്‍ഥം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗാനം ആലപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര. കഴിഞ്ഞ ബുധനാഴ്ച ഭൊവാനിപുരില്‍ ദുര്‍ഗ പൂജ പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പാടിത്തീരുന്നതുവരെ മുഖ്യമന്ത്രി മമത ബാനര്‍ജി കയ്യടിക്കുന്നതും കാണാം. ബംഗാളില്‍ സനാതന ധര്‍മത്തെയും വിശ്വാസത്തെയും ഇല്ലാതാക്കുന്നത് ഇങ്ങനെയാണെന്ന് ബി.ജെ.പി. വക്താവ് അമിത് മാള്‍വ്യ ആരോപിച്ചു. ഹിന്ദുത്വത്തിലെ ശക്തിക്കെതിരെ പോരാടണമെന്ന് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞു. നവരാത്രി സമയത്ത് അതിന് തുടക്കമിട്ടു എന്നുവേണം കരുതാനെന്ന് സുധാംശു ത്രിവേദിയും വിമര്‍ശിച്ചു. പ്രീണന രാഷ്ട്രീയത്തിന്‍റെ എല്ലാ പരിധികളും കടന്നുവെന്നും ഇന്ത്യ സഖ്യം മറുപടി പറയണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നു.
Read More » -
വന്‍കരയുടെ രാജാക്കന്‍മാര്‍ ആര്? വീണ്ടും ഇന്ത്യ-പാക് ത്രില്ലര്‍; എല്ലാ കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നീലപ്പട; പാകിസ്താന്‍ തോറ്റത് ഇന്ത്യക്കെതിരേ മാത്രം; വീണ്ടും പോരാട്ടത്തിന്റെ ഞായര്‍
ദുബായ്: വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മ. കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഈ സമവാക്യത്തിന് പാക്കിസ്ഥാന് മറുപടിയില്ല. 309 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നല്‍കുന്ന തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്ന്…
Read More » -
ഒരാഴ്ച മുമ്പും കോടതി പറഞ്ഞു: ‘പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട നേതാവ്’; കേള്‍ക്കാതെ വിജയ്; ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന കോടതിയുടെ ചോദ്യം ബാക്കി; മുമ്പു നടന്ന യോഗത്തിലുണ്ടായ അനുഭവം കൊണ്ടും പഠിച്ചില്ല
ചെന്നൈ: സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുന്‍പാണ് മദ്രാസ് കോടതി പറഞ്ഞത്. പിന്നാലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണപ്പെടുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു അന്ന് കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേ സമയം തിക്കിലും തിരക്കിലും 33 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. 16 സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ്. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു. 45 ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജി ആശുപത്രിയിലെത്തി. സമീപ ജില്ലകളില്‍ നിന്നുള്ള എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും…
Read More »