Newsthen Special
-
പോലീസില്‍ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മോഷണം പോയ ബൈക്കുമായി കള്ളന്‍ മുന്നിലൂടെ പോയി ; ഉടമസ്ഥന്‍ ഓടിച്ചിട്ട് പിടികൂടി വാഹനവും വീണ്ടെടുത്തു പോലീസിലും ഏല്‍പ്പിച്ചു
പാലക്കാട്: ബൈക്ക്‌മോഷണ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മുന്നിലൂടെ ബൈക്കുമായി പോയ മോഷ്ടാവിനെ കയ്യോടെ പൊക്കി ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവത്തില്‍ തനിക്ക് മുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി കളളനെ പിടികൂടി. കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി തിരിച്ച് പുതുപ്പരിയാരത്ത് എത്തി. അപ്പോഴാണ് മോഷ്ടിച്ച ബൈക്കുമായി കളളന്‍ രാധാകൃഷ്ണന്റെ മുന്നിലൂടെ പോയത്. കള്ളന്റെ പിന്നാലെ ഓടിയ വാഹന ഉടമ ഓടിച്ചിട്ട് പിടിക്കുകയും ആളെ വിളിച്ചുകൂട്ടുകയും ചെയ്തു. പാലക്കാട് കമ്പ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. മുട്ടിക്കുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താന്‍ രാജേന്ദ്രനെ സഹായിച്ച വ്യക്തിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Read More » -
ഇസ്രയേല്‍- ഹമാസ് ചര്‍ച്ചയ്ക്ക് ഈജിപ്റ്റില്‍ തുടക്കം; ആയുധം താഴെ വയ്ക്കില്ലെന്ന പിടിവാശിയുമായി ഹമാസ്; ഇസ്രായേല്‍ പിന്‍മാറണമെന്നും ആവശ്യം; കരാറിന്റെ ആദ്യഘട്ടം വേഗത്തിലാക്കണമെന്ന് ട്രംപ്; നെതന്യാഹുവിനെ തെറിവിളിച്ചെന്നും റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഗാസ പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിനോടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തില്‍ യു.എസിന് രോഷം. നെതന്യാഹുവുമായുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിനിടെ ഇക്കാര്യത്തില്‍ ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ തെറിവിളിച്ചു എന്നാണ് വിവരം. ട്രംപ് 20 ഇന ഗാസ പദ്ധതിയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്റെ തീരുമാനം ഒന്നുമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതോടെ ദേഷ്യത്തോടെ ട്രംപ് തെറിവിളിച്ചു എന്നാണ് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊന്നും ആഘോഷിക്കാനുള്ളതല്ല, ഇതൊന്നും ഒരു അര്‍ഥവുമില്ല എന്നാണ് നെതന്യാഹു ട്രംപിനോട് പറഞ്ഞത്. നിങ്ങളെന്തിനാണ് എപ്പോഴും നെഗറ്റീവായി സംസാരിക്കുന്നത് എന്നാണ് ട്രംപ് ഇതിന് മറുപടിയായി പറഞ്ഞത്. തെറിവാക്ക് കൂടിചേര്‍ത്തായിരുന്നു ട്രംപിന്റെ സംസാരം. ഇതൊരു വിജയമാണെന്നും ട്രംപ് ഫോണ്‍ കോളിനിടെ പറഞ്ഞു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ആക്സിയോസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ദി മോചനം എന്ന ഹമാസ് പ്രഖ്യാപനം അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഹമാസിന്റെ പ്രഖ്യാപനം…
Read More » -
ലാൽ സലാം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയോ? സത്യത്തിൽ സർക്കാർ ഉദ്ദേശിച്ചത് ആദരവോ, ചുളുവിലൊരു പിആർ പ്രമോഷനോ? പോസ്റ്ററിലോ നോട്ടീസിലോ പേരില്ലായിരുന്ന പാർട്ടി സെക്രട്ടറി എങ്ങനെ വേദിയിൽ കുമ്മനടിച്ചു
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആദരിക്കാനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലാൽസലാം പരിപാടിക്ക് നേരെ ഉയരുന്നത് വലിയ വിമർശനങ്ങളാണ്. പ്രസ്തുത പരിപാടിക്ക് ലാൽസലാം എന്ന പേരിട്ടതും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്ന് വേദിയിൽ ഇരിപ്പിടം ലഭിച്ചതും എല്ലാം നവമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നുണ്ട്. വേദിയിൽ പുരസ്കാര ജേതാവായ മോഹൻലാലിന്റെ ചിത്രത്തെക്കാൾ വലിപ്പത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രദർശിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ആഘോഷിക്കുകയായിരുന്നു. മോഹൻലാലിനെ ആദരിക്കാൻ അല്ല സർക്കാരിന് മൈലേജ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും സോഷ്യൽ മീഡിയകളിൽ വിമർശനങ്ങൾ ഉയർന്നു. മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിന് ലാൽസലാം എന്ന പേര് നൽകിയത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണ് എന്ന വിമർശനങ്ങൾ ആദ്യം മുതൽക്കേ ഉയർന്ന് കേട്ടിരുന്നു. മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നായിരുന്നു ലാൽസലാം എന്ന പേരിനോടുള്ള ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. പരിപാടി കഴിഞ്ഞശേഷവും ലാൽസലാം എന്ന പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല.…
Read More » -
ചൈനീസ് ആയുധങ്ങള്‍ ഇന്ത്യക്കെതിരേ മികച്ചു നിന്നു; ഏഴു യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പാകിസ്താന്‍; ചൈനീസ് മിസൈലുകള്‍ അടക്കം തകര്‍ത്തിട്ടും അവകാശ വാദവുമായി പാക് ലഫ്റ്റനന്റ് ജനറല്‍
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ വീണ്ടും അവകാശവാദവുമായി പാക്കിസ്ഥാൻ ചൈനീസ് നിർമ്മിത ആയുധങ്ങൾ മികച്ച പ്രകടനം നടത്തിയതായി ഐ.എസ്.പി.ആർ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവകാശ വാദം. യുദ്ധത്തിൽ ചൈനയുടെ പി.എൽ.-15 മിസൈലുകൾ ഇന്ത്യ തകർത്തിരുന്നു. ഇതിനിടെയാണ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശവാദങ്ങൾ. പാക്കിസ്ഥാൻ എല്ലാതരം സാങ്കേതികവിദ്യകൾക്കും തയ്യാറാണ്. മേയിലെ സംഘർഷത്തിൽ ചൈനീസ് ഉപകരണങ്ങൾ അസാധാരണ പ്രകടനം നടത്തിയെന്നുമാണ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. പാക്കിസ്ഥാനിലെ നിർണായക പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ രാജ്യാന്തര തലത്തിൽ പലതവണയായി പാക്കിസ്ഥാൻ വിജയം അവകാശപ്പെടുന്നത് തുടരുകയാണ്. പിഎൽ-15 മിസൈൽ, എച്ച്ക്യു-9പി എയർമിസൈൽ, ജെഎഫ്-17, ജെ-10 യുദ്ധവിമാനങ്ങളടക്കമുള്ള ചൈനീസ് നിർമ്മിത ആയുധങ്ങൾ ആദ്യമായി ഉപയോഗിച്ചത് ഇന്ത്യ-പാക്ക് സംഘർഷ സമയത്താണ്. എന്നാൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ഉൾകൊള്ളുന്ന വ്യോമ പ്രതിരോധം സംവിധാനം ചൈനീസ് നിർമ്മിത യുദ്ധോപകരണങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു.…
Read More » -
മദ്യം വിളമ്പി മുറിയിലേക്കു ക്ഷണിക്കും; പ്രകൃതി വിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചാല്‍ കഴുത്തറുത്ത് കൊല; മൂന്നു കൊലപാതകങ്ങളും സമാന ലക്ഷ്യത്തില്‍; നല്ല നടപ്പിലെന്നു നാട്ടുകാര്‍ കരുതി; തമിഴ്‌നാട്ടുകാരനെ ക്ഷണിച്ച് കൊന്നു കത്തിച്ചു
കുന്നംകുളം: ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ കൊന്നു കത്തിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് പറഞ്ഞു. യുവാക്കള്‍ സൂക്ഷിക്കേണ്ട കൊലയാളിയാണിതെന്നും മൂന്നുപേരുടെ ജീവനെടുത്തതും സ്വവര്‍ഗ രതിയുടെ പേരിലാണെന്നും പോലീസ് പറഞ്ഞു. കൊലയാളിയുടെ ആവശ്യം പ്രകൃതിവിരുദ്ധ ബന്ധത്തിനു സമ്മതിക്കുക. തയാറാകാത്ത മൂന്നു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. മൂന്നാമത്തെ കൊലപാതകം നടന്നത് ഒക്ടബോര്‍ അഞ്ചിനും. രണ്ടാമത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി. തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കയറി. യാത്രയ്ക്കിടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ മുപ്പതുകാരനെ സ്വന്തം മുറിയിലേക്ക് ക്ഷണിച്ചു. ഒന്നിച്ചു മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ പോയ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചു. കഴുത്തു ഞെരിച്ചു കൊന്നു. പിന്നെ തീയിട്ടു. തമിഴ്‌നാട്ടുകാരനായ ശിവയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തോടൊപ്പം ആ രാത്രി കഴിയുന്ന വൈകൃതം കൂടിയുണ്ട് സണ്ണിക്ക്. വീട്ടുകാരുമായി…
Read More » -
നെറ്റിയില്‍ സുന്ദരമായ പൊട്ടുകള്‍ ഉപയോഗിക്കുന്നവരാണോ? വിഷാംശമുള്ള പശകള്‍ അടങ്ങിയ ബിന്ദികള്‍ ‘ബിന്ദി ലൂക്കോഡെര്‍മ’ ചിലപ്പോള്‍ കാന്‍സര്‍ വരെ ഉണ്ടാക്കാം
മുമ്പ് മുതല്‍ തന്നെ പൊട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ നെറ്റിയില്‍ മനോഹരമായ ഡിസൈനുകള്‍ അണിയാറുണ്ട്. പശയുള്ള പൊട്ടുകളിലെ വിഷാംശമുള്ള രാസവസ്തുക്കള്‍ കാരണം നെറ്റിയില്‍ വെളുത്ത പാടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വക്ക് രോഗമാണ് ‘ബിന്ദി ലൂക്കോഡെര്‍മ’. ഇത് സംബന്ധിച്ച് ഡെര്‍മറ്റോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പശയിലെ അലര്‍ജിയുണ്ടാക്കുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ഘടകങ്ങള്‍ ചര്‍മ്മത്തിലെ പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും തന്മൂലം ചര്‍മ്മത്തിന് നിറം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. വിഷാംശമില്ലാത്തതോ ഔഷധച്ചെടികള്‍ ഉപയോഗിച്ചുള്ളതോ ആയ പൊട്ടുകള്‍ ഉപയോഗിക്കാനും, ദീര്‍ഘനേരം ധരിക്കുന്നത് ഒഴിവാക്കാനും, ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റുകള്‍ നടത്താനും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. വിഷാംശമുള്ള പശകള്‍ ബിന്ദി ലൂക്കോഡെര്‍മ ഉണ്ടാക്കാം മുന്‍പ് കുങ്കുമം ഉപയോഗിച്ചിരുന്ന പൊട്ടുകള്‍ ഇപ്പോള്‍ വിവിധ രൂപത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള ഡിസൈനര്‍ പൊട്ടുകള്‍ക്ക് വഴിമാറി. ലൂക്കോഡെര്‍മ എന്നത് പലപ്പോഴും വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന വാക്കിന് പകരമായി ഉപയോഗിക്കാറുണ്ട്. വിറ്റിലിഗോ സാധാരണയായി ഓട്ടോഇമ്മ്യൂണ്‍ പ്രതികരണത്തിലൂടെ, മെലനോസൈറ്റുകളെ നശിപ്പിക്കുന്നത് വഴി ഉണ്ടാകുന്നതാണ്. ബിന്ദി പശകളിലുള്ള ഈ മെലനോസൈറ്റോടോക്‌സിക്…
Read More » -
‘ഗോഡ്‌സെയുടെ തോക്കിലെ അതേ വര്‍ഗീയ വിഷമാണ് അംബേദ്കറെ ഇഷ്ടപ്പെടുന്ന ഗവായ്ക്കു നേരെയുമുള്ള ചെരുപ്പേറിലും; എറിയുന്ന കൈകള്‍ മാറിയാലും എറിയുന്നത് ഒരേ രാഷ്ട്രീയം’; വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍
കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് അഡ്വ. ഹരീഷ് വാസുദേവ്. കോടതിയില്‍ വാദം നടക്കുന്നതിനിടെ ഒരു അഭിഭാഷകന്‍ ഡയസിനരികിലെത്തി കാലിലെ ഷൂ ഊരി ഗവായ്ക്ക് നേരെ എറിഞ്ഞ സംഭവത്തിലാണു പ്രതികരവുമായി ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ ഹരീഷ് രംഗത്തുവന്നത്. ഗാന്ധിക്ക് നേരെ നിറയൊഴിച്ച ഗോഡ്സേയുടെ തോക്കിലെ അതേ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ഗവായ്യെ ആക്രമിച്ച ആളിലുമുള്ളത് എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് എഴുതിയത്. ‘സംഘപരിവാര്‍ വിതറുന്ന വര്‍ഗീയ വിഷമാണ് ഗാന്ധിയെ നിറയൊഴിച്ച ഗോഡ്സെയുടെ തോക്കില്‍ നിന്ന് വന്നത്. അതേ വര്‍ഗീയ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ചീഫ് ജസ്റ്റിസ് ഗവായ്യെ ചെരുപ്പ് എറിയാന്‍ വന്ന ആളിലും പ്രവര്‍ത്തിക്കുന്നത്. എറിയുന്ന കൈകള്‍ മാറിയാലും എറിയിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. ശക്തമായ പ്രതിഷേധം ഉണ്ടാകണം’- ഹരീഷ് തന്റെ കുറിപ്പിലെഴുതി. നേരത്തെ ഖജുരാഹോയിലെ ഏഴടിയുള്ള മഹാവിഷ്ണുവിന്റെ തലയില്ലാത്ത വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വിഗ്രഹം…
Read More »


