Newsthen Special

  • അടിമുടി ദുരൂഹത: പെരിയയിലെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റില്‍ ഗള്‍ഫില്‍നിന്ന് കണക്കില്ലാതെ ഒഴുകിയെത്തിയത് 220 കോടി; ഈടില്ലാത്ത വായ്പകള്‍ എന്ന പേരില്‍ ഇടപാടുകള്‍; കുരുക്കിട്ട് ഇഡി

    കാസര്‍ഗോഡ്: പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നിയമങ്ങള്‍ പാലിക്കാതെ കോടികളുടെ വിദേശ സംഭാവന സ്വീകരിച്ചതായി തെളിഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ദുരൂഹമായ സാമ്പത്തികയിടപാടുകളുടെ നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. പ്രവാസി മലയാളി ഇബ്രാഹിം അഹമ്മദ് അലി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിലെ അംഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണെന്നാണ് വിവരം. 200 ഏക്കറിലേറെ വരുന്ന പ്രദേശത്താണ് ട്രസ്റ്റും ട്രസ്റ്റിന്റെ കീഴിലുള്ള കുനിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇഡി കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പെരിയയിലെ ആസ്ഥാനത്തടക്കം റെയ്ഡ് നടന്നത്. രാവിലെ പത്തിന് ആരംഭിച്ച റെയ്ഡ് അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. 2021 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ട്രസ്റ്റിന് വിദേശഫണ്ടായി ലഭിച്ചത് 220 കോടി രൂപയാണ്. എന്‍ആര്‍ഐ കൂടിയായ ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്നാണ് ട്രസ്റ്റിലേക്ക് ഈ…

    Read More »
  • അദീനയ്ക്ക് ജയിലിലുള്ള മറ്റൊരാളുമായി ബന്ധം; പുറത്തിറങ്ങുമ്പോള്‍ അന്‍സില്‍ ‘ശല്യം’; ഒഴിവാക്കാന്‍ വിളിച്ചു വരുത്തി വിഷം കൊടുത്തു; ‘അവള്‍ ചതിച്ചെന്ന്’ ആംബുലന്‍സില്‍ വച്ച് പറഞ്ഞെന്നും ബന്ധുക്കള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    കോതമംഗലം: കോതമംഗലത്ത് പെണ്‍സുഹൃത്ത് യുവാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതി അദീന അന്‍സിലിനെ കൂടാതെ മറ്റൊരാളുമായി അടുപ്പത്തിലായി. ഇയാള്‍ നിലവില്‍ ഒരു കേസില്‍പെട്ട് ജയിലിലാണ്. ഉടന്‍ തന്നെ ഇയാള്‍ പുറത്തിറങ്ങും. അതിനിടെ അന്‍സില്‍ ഈ ബന്ധത്തിന് തടസമാകാതിരിക്കാനാണ് കൊലയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അന്‍സിലാകാട്ടെ വിവാഹിതനുമാണ്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടില്‍ തനിച്ചാണ് അദീനയുടെ താമസം. അന്‍സില്‍ പതിവായി ഇവിടേയ്ക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 29-ാം തീയതി അദീന അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ചാണ് പ്രതി കൃത്യം നടപ്പാക്കിയത്. 29ാം തീയതി അദീനയ്‌ക്കൊപ്പം ചെലവഴിച്ച് പിറ്റേദിവസമാണ് അന്‍സില്‍ തിരികെ പോയത്. ആദീനയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ അന്‍സിലിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. പെട്ടെന്നു തന്നെ ഇക്കാര്യം വീട്ടിലും പൊലീസിലും വിളിച്ചറിയിച്ചു. ബന്ധുവും പൊലീസും എത്തിയാണ് അന്‍സിലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സില്‍ വച്ച് ‘അവള്‍ എന്നെ ചതിച്ചു’ എന്ന് അന്‍സില്‍ പറഞ്ഞതായി ബന്ധുക്കള്‍ അവകാശപ്പെടുന്നു. 500 മില്ലി ലിറ്റര്‍ വിഷം…

    Read More »
  • കറങ്ങിയടിച്ചു കപ്പു വാങ്ങിയിട്ടൊന്നും കാര്യമില്ല! 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍; 96 ശതമാനത്തിന്റെ ഇടിവെന്നു റിസര്‍വ് ബാങ്ക്; വരുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തേക്ക് ഒഴുകുന്നു

    ന്യൂഡല്‍ഹി: ഔദ്യോഗിക രേഖകള്‍ നോക്കിയാല്‍ 73 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാലത്തിനിടെ സന്ദര്‍ശനം നടത്തിയത്. ചെല്ലുന്നയിടങ്ങളില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയെന്നു മാധ്യമങ്ങള്‍. ഇതു കൊണ്ടൊക്കെ എന്തു ഗുണമെന്നു ചോദിച്ചാല്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ നിയന്ത്രിക്കുന്ന ആര്‍ബിഐ പോലും കൈമലര്‍ത്തും. ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് ശക്തിയായി മാറിക്കഴിഞ്ഞെന്നും നയ സ്ഥിരത, കറന്‍സി നിയന്ത്രണം എന്നിവയിലും രാജ്യം മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ക്യൂവിലാണെന്നു പറയാനും അവര്‍ക്കു മടിയില്ല. പക്ഷേ, രാജ്യത്തെ റിസര്‍വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ സംഘപരിവാര്‍ പറയുന്നതില്‍നിന്ന് തികച്ചും വ്യത്യസ്മായ കണക്കുകളാണു ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ ഭരണകാലത്ത് രാജ്യത്തേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ മൂലധനം പുറത്തേക്കാണ് ഒഴുകിയതെന്നു റിസര്‍വ് ബാങ്ക് പറയുന്നു. 2000 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മൂലധന ഒഴുക്കു സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെയും ബിജെപിയുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ലഭിക്കുന്നത്. 2023നും 2017നും ഇടയിലുള്ള കാലയളവ് മാറ്റി നിര്‍ത്തിയാല്‍…

    Read More »
  • പൊട്ടിക്കരച്ചില്‍, ശിക്ഷ പരമാവധി കുറയ്ക്കണം: കോടതിയോട് അപേക്ഷിച്ച് പ്രജ്വല്‍ രേവണ്ണ; ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് ഗുരുതര കുറ്റമെന്നു കോടതി; മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകന് ഇനി അഴിയെണ്ണാം

    ബെംഗളൂരു: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്‍പേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷന്‍ നിര്‍ബന്ധിച്ചു ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു. വിധിക്കു മുന്‍പേ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രജ്വലിന്റെ ഈ മറുപടി. ബലാത്സംഗ കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 47കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് പ്രജ്വലിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചിരുന്നു.…

    Read More »
  • യുവതികള്‍ ക്രിസ്ത്യാനികള്‍; കേസെടുത്തത് സംശയത്തിന്റെ പേരിലെന്ന് കോടതി; രാജ്യം വിടരുതെന്നു വ്യവസ്ഥ; കന്യാസ്ത്രീകള്‍ പുറത്തിറങ്ങി; ജയില്‍ പരിസരത്ത് മതസൗഹാര്‍ദ മുദ്രാവാക്യങ്ങള്‍

    ദുര്‍ഗ്: ഒന്‍പത് ദിവസത്തിനുശേഷം മോചനം കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി. പുറത്തിറങ്ങിയ ഇരുവരും സമീപത്തെ കോണ്‍വന്റിലേക്കാണ് പോയത്. കോടതി പരിസരത്ത് മതസൗഹാര്‍ദ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ഭായ് ഭായ് മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ ക്രൈസ്തവരെന്ന് കോടതി വിലയിരുത്തി. യുവതികള്‍ ക്രൈസ്തവരെന്ന് മൊഴിയുണ്ട്. പെണ്‍കുട്ടികള്‍ പോയത് മാതാപിതാക്കളുടെ സമ്മതത്തോടെയെന്നും കോടതി. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. കേസ് എടുത്തത് വെറും സംശയത്തില്‍ മാത്രം. കേസ് ഡയറിയില്‍ ഇത് വ്യക്തമെന്ന് കോടതി. കന്യാസ്ത്രികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നു. ALSO READ  കാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം; ദേശീയ പാതകളില്‍ ഇനി ടോള്‍ കൊടുത്ത് പോക്കറ്റ് കാലിയാകില്ല; വാര്‍ഷിക ഫാസ് ടാഗ് പദ്ധതിയുമായി കേന്ദ്രം; 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് കന്യാസ്ത്രികള്‍ക്ക് ജാമ്യം അനുവദിച്ചത്. അറസ്്റ്റിലായി ഒന്‍പതാം ദിനമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നത്. രണ്ട് ആള്‍ ജാമ്യവും, 50,000…

    Read More »
  • കാര്‍ യാത്രക്കാര്‍ക്ക് ഓണം ബംപര്‍; ദേശീയ പാതകളില്‍ ഇനി ടോള്‍ കൊടുത്ത് മുടിയില്ല; വാര്‍ഷിക ഫാസ് ടാഗ് പദ്ധതിയുമായി കേന്ദ്രം; 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; 90 രൂപയ്ക്കു പകരം 15 രൂപയ്ക്കു കടന്നുപോകാം; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍

    ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാനിരിക്കുന്ന വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തും. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്എഐ,…

    Read More »
  • ആള്‍ക്കൂട്ട വിചാരണയും അക്രമവും നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്; എടുത്ത കള്ളക്കേസ് റദ്ദാക്കണം; കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ കടുത്ത നിലപാടുമായി സിബിസിഐ പ്രസിഡന്റ്

    തൃശൂർ: ഛത്തീസ്ഗഡിൽ കണ്ടതു പോലെ ആൾക്കൂട്ട വിചാരണയും അക്രമണവും നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് സിബിസിഐ പ്രസിഡന്‍റും തൃശൂർ അതിരൂപത ആർച്ച് ബിഷപുമായ മാർ ആൻഡ്രൂസ് താഴത്ത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രികൾക്ക് ജാമ്യം കിട്ടിയ ശേഷം തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്. തെറ്റായ കാരണങ്ങളാൽ നിരപരാധികളായ രണ്ടു സിസ്റ്റർാരെ അറസ്റ്റു ചെയ്ത കേസ് തുടരുന്നതിനാൽ അത് എത്രയും വേഗം റദ്ദാക്കാൻ നടപടികളെടുക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. ഇപ്രകാരമുള്ള കള്ളക്കേസുകൾ ഉണ്ടാകാതിരിക്കാൻ നടപടികളെടുക്കണം. ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുവരുത്തണം. ഇന്ന് ക്രൈസ്തവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരായുള്ള പലവിധത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കാൻ സംവിധാനങ്ങളുണ്ടാകണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. ഛത്തീസ്ഗഡിൽ പ്രായപൂർത്തിയായ, ക്രിസ്ത്യാനികളായ മൂന്നു യുവതികളെ അവരുടെ തീരുമാനത്തോടെയും മാതാപിതാക്കളുടെ അനുവാദത്തോടെയും ജോലിസ്ഥലമായ ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ…

    Read More »
  • റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയിട്ടില്ല, ദേശീയ താത്പര്യം കണക്കിലെടുത്ത് തുടരും; ട്രംപിന്റെയും രാജ്യാന്ത മാധ്യമങ്ങളുടെയും പ്രചാരണങ്ങള്‍ തള്ളി; എണ്ണക്കപ്പലുകള്‍ വഴിതിരിച്ചു വിട്ടെന്ന വാര്‍ത്തയോടു പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. രാജ്യത്തിന്റെ തീരുമാനങ്ങള്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ, ഇന്ത്യ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്‌തെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, മാംഗ്ലോര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് എന്നിവ കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വാങ്ങിയില്ലെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമാണ് റഷ്യ. ശരാശരി 9.5 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് പ്രതിദിന ഉത്പാദനം. ഇത് ആകെ ലോക ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും. റഷ്യയാണ് ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിക്കാരും. പ്രതിദിനം 4.5 ദശലക്ഷം ബാരലാണ്…

    Read More »
  • എന്തിനു കൊന്നു? ദുരൂഹത തുടര്‍ന്ന് അന്‍സില്‍ വധം; അദീനയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകന്‍; വീട്ടില്‍ വിളിച്ചുവരുത്തി കളനാശിനി നല്‍കി; ഷാരോണ്‍ വധക്കേസുമായി സാമ്യം; ‘വിഷം കഴിച്ച് കിടപ്പുണ്ട്, എടുത്തോണ്ടു പൊയ്‌ക്കോ’ എന്ന് അമ്മയെ വീഡിയോ കോളിലും വിളിച്ച് അറിയിച്ചു

    കോതമംഗലം: കോതമംഗലം സ്വദേശി അന്‍സിലിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ തനിച്ചാണ് അദീനയുടെ താമസം. സുഹൃത്തായ അന്‍സില്‍ പതിവായി ഇവിടേയ്ക്ക് എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ 29-ാം തീയതി അദീനയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് വിഷം നല്‍കിയത്. അന്നുരാത്രി അവിടെ ചിലവിട്ട ശേഷം പിന്നേറ്റാണ് അന്‍സില്‍ തിരികെ പോയത്. അദീനയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും, കീടനാശിനിവച്ച കുപ്പി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ കൊലപാതകത്തില്‍, അദീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതവ് വിവരങ്ങള്‍ പുറത്തുവരൂ. അറസ്റ്റില്‍. അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചു. കീടനാശിനി ഉള്ളിലെത്തിയത് മൂലം ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്. 29ന് വിഷം ഉള്ളില്‍ചെന്ന അന്‍സില്‍ ഇന്നലെയാണ് മരിച്ചത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിത്. അന്‍സിലിന്റെ പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയില്‍…

    Read More »
  • ‘കണ്ടുനില്‍ക്കുന്നതു തന്നെ ഭയാനകം’; ഗാസയിലെ പട്ടിണി കാണുന്ന ബന്ദിയുടെ മെലിഞ്ഞുണങ്ങിയ ചിത്രം പുറത്തുവിട്ട് ഹമാസ്; തന്റെ മോചനത്തിന് ഇടപെടണമെന്ന് കേണപേക്ഷിച്ച് ഇസ്രയേലി- ജര്‍മന്‍ വംശജന്‍; എത്ര ശക്തിയുള്ള മനുഷ്യനും തകര്‍ന്നു പോകുമെന്ന് കുടുംബം

    ഗാസ: പട്ടിണിക്കിട്ടു വാടിത്തളര്‍ത്തിയ ഇസ്രയേലി-ജര്‍മന്‍ ബന്ദിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്ലാമിക് ജിഹാദി ഗ്രൂപ്പായ ഹമാസ്. 2023ല്‍ ഇസ്രയേലില്‍നിന്ന് ഹമാസ് ബന്ദിയാക്കിയ റോം ബ്രസ്ലാവ്‌സ്‌കി (21)യുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടിരിക്കുന്നത്. ഗാസയിലെ പട്ടിണി പ്രതിസന്ധിയുടെ വീഡിയോ കാണുന്നതിനൊപ്പം തന്റെ മോചനത്തിനുവേണ്ടി ഇടപെടണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോടു കേണപേക്ഷിക്കുന്നതാണ് ദൃശ്യങ്ങള്‍. ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വിളറി മെലിഞ്ഞ ബ്രസ്ലാവ്‌സ്‌കിയുടെ ദുരിതം ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിനുമുമ്പും സമാനമായ വീഡിയോകള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 16ന് പുറത്തുവന്ന വീഡിയോയില്‍ രോഗം കൊണ്ടു വലയുന്ന ബന്ദിയുടെ ദൃശങ്ങളായിരുന്നു ഉള്‍പ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ട്രംപിനോടും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോടും തന്നെ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതും ഇതില്‍ വ്യക്തമായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വീഡിയോയിലുള്ള റോം ബ്രസ്ലാവ്‌സ്‌കി, ഹമാസിന്റെ ആക്രമണം നടന്ന സമയത്ത് നോവ മ്യൂസിക് ഫെസ്റ്റിവലിന്റെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ടയാളായിരുന്നു. ഇയാള്‍ പിടിയിലാകുന്നതിനു മുമ്പുവരെ നിരവധിപ്പേരെ ആക്രമണങ്ങളില്‍നിന്നു രക്ഷിച്ചെന്നു ദൃക്‌സാക്ഷിയും വെളിപ്പെടുത്തിയിരുന്നു.…

    Read More »
Back to top button
error: