Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsWorld

മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഇസ്രയേലി ചാര സോഫ്റ്റ്‌വേര്‍ പാകിസ്താന്‍ ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്; ‘ദി ഇന്റലക്‌സ ലീക്ക്’ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണില്‍ പോലും ‘പ്രഡേറ്റര്‍’ സോഫ്റ്റ്‌വേര്‍ നുഴഞ്ഞു കയറി; പെഗാസസിനു ശേഷം വന്‍ വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനുശേഷവും കമ്പനിയുടെ പഴയതും പുതിയതുമായ എല്ലാ ഇടപാടുകാരും ഇപ്പോഴും സജീവമാണെന്നാണു കണ്ടെത്തല്‍. കസാഖിസ്ഥാന്‍, ഈജിപ്റ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്റലക്‌സയുടെ ഇടപാടുകാരാണ്. നിരവധി രാജ്യങ്ങളില്‍ മനുഷ്യാവകാശം ഹനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള കമ്പനിയാണെന്നു നേരത്തേതന്നെ ആംനസ്റ്റി ഇന്റര്‍നാണല്‍ ചൂണ്ടിക്കട്ടിയിരുന്നു.

ന്യൂഡല്‍ഹി: അമേരിക്ക നിരോധിച്ച ഇസ്രേയേലി ചാര സോഫ്റ്റ്‌വേര്‍ മനുഷ്യാവകാശ പ്രവര്‍ത്തരെയും അഭിഭാഷകരെയും നിരീക്ഷിക്കാന്‍ വ്യാപകമായി പാകിസ്താന്‍ ഉപയോഗിക്കുന്നെന്നു റിപ്പോര്‍ട്ട്. പിഴയില്‍നിന്നും നിയമ നടപടികളില്‍നിന്നും രക്ഷപ്പെടുന്നതിനു യുഎഇ ആസ്ഥാനമാക്കിയാണ് നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

‘ദി ഇന്റലക്‌സ ലീക്‌സ്’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ, ഇന്ത്യയില്‍ പെഗാസസ് ചാര സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ചെന്ന കണ്ടെത്തല്‍ നടത്തിയതും ആംനസ്റ്റി ഇന്റര്‍നാഷണലാണ്. പാകിസ്താനിലെ ഭരണകൂടം ഇസ്രയേല്‍ ചാരസോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്റലക്‌സയുടെ ‘പ്രഡേറ്റര്‍’ എന്ന സോഫറ്റ്‌വേറാണ് ഉപയോഗിക്കുന്നത്. ഇന്നു ലോകത്തു ലഭ്യമായതില്‍ ഏറ്റവും തീവ്രതയേറിയ ചാരസോഫറ്റ്‌വേറായിട്ടാണ് ഇതു കണക്കാക്കുന്നത്.

Signature-ad

ആന്‍ഡ്രോയിഡിലും ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഫോണുകളില്‍ പോലും ഇതിനു നുഴഞ്ഞു കയറാന്‍ കഴിയും. ഫോണിലെ എല്ലാ വിവരങ്ങളും ചോര്‍ത്തുന്നതിനൊപ്പം ഫോണ്‍കോളുകള്‍ നിരീക്ഷിക്കാം. ഫോണിന്റെ മൈക്രോഫോണ്‍, കാമറ മറ്റു സംവിധാനങ്ങള്‍ എന്നിവയെല്ലാം ദൂരസ്ഥലത്തിരുന്നു പ്രവര്‍ത്തിപ്പിക്കാനും കഴിയും. 2018 മുതല്‍ 2025 വരെ കമ്പനിയില്‍നിന്നു ചോര്‍ന്ന വിവരങ്ങളും അന്വേഷണത്തിന് ഉപയോഗിച്ചു.

അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനുശേഷവും കമ്പനിയുടെ പഴയതും പുതിയതുമായ എല്ലാ ഇടപാടുകാരും ഇപ്പോഴും സജീവമാണെന്നാണു കണ്ടെത്തല്‍. കസാഖിസ്ഥാന്‍, ഈജിപ്റ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്റലക്‌സയുടെ ഇടപാടുകാരാണ്. നിരവധി രാജ്യങ്ങളില്‍ മനുഷ്യാവകാശം ഹനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള കമ്പനിയാണെന്നു നേരത്തേതന്നെ ആംനസ്റ്റി ഇന്റര്‍നാണല്‍ ചൂണ്ടിക്കട്ടിയിരുന്നു.

പാകിസ്താനുമായി നയതന്ത്രബന്ധമില്ലെന്നു പറയുമ്പോഴും സര്‍ക്കാരുമായി ഇന്റലക്‌സയ്ക്കു ബന്ധമുണ്ടെന്നതിനു ശക്തമായ തെളിവുകളുടെ സൂചനകളുണ്ട്. അന്വേഷണത്തില്‍ പങ്കാളിയായ ഇസ്രയേലി മാധ്യമമായ ഹാരെറ്റ്‌സ് പാകിസ്താന്‍ ഇടപാടുകാരാണെന്ന് ഉറപ്പിക്കുന്നു. ‘മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും സംഘടനകളെയും ലക്ഷ്യമിട്ട് ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് പാകിസ്താനി സൈനിക വിദഗ്ധയായ ആയിഷ സിദ്ദിഖ പറയുന്നു. രാഷ്ട്രീയ നേതാക്കള്‍, വിമര്‍ശകര്‍, തദ്ദേശ വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയിലും സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അവര്‍ ഉറപ്പിക്കുന്നു. പാക് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഇമാന്‍ മസാരിയെയും ഭര്‍ത്താവിനെയും തടവിലാക്കിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സമൂഹത്തെ മുട്ടുകുത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധങ്ങളെയും രാഷ്ട്രീയ ഭിന്നതയെയും ചെറുക്കാനുള്ള ‘ടൂള്‍’ ആയി ഇതുപയോഗിച്ചിട്ടുണ്ടെന്നും രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്നും അവര്‍ പറയുന്നു.

എന്നാല്‍, ചാര സോഫ്റ്റ്‌വേറിന്റെ ഉപയോഗം പാകിസ്താന്‍ നിഷേധിച്ചു. ഇസ്രയേലുമായി ബന്ധമുള്ള ഒന്നുമായും സഹകരിക്കുന്നില്ലെന്നും ജനങ്ങള്‍ക്കെതിരേ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് താഹിര്‍ അന്ത്രാബി പറഞ്ഞു.

ഇസ്രയേലിലെ ഏറ്റവും വലിയ ചാരക്കമ്പനി

ഇസ്രയേലിലെ ഏറ്റവും വലിയ സൈബര്‍ കമ്പനിയാണ് ഇന്റലക്‌സ. പ്രഡേറ്റര്‍ എന്ന സോഫ്റ്റ്‌വേര്‍ കുപ്രസിദ്ധമാണ്. മുന്‍ ഇസ്രയേലി മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ താല്‍ ദാലിയന്‍ ആണിതിന്റെ സ്ഥാപകന്‍. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിധിക്കപ്പുറത്തുനിന്നാണ് ഇന്റലക്‌സയുടെ പ്രവര്‍ത്തനം. ഇവരുടെ മുതിര്‍ന്ന ജീവനക്കാരില്‍ പലവും വിദേശത്തുനിന്നാണ് ജോലി ചെയ്യുന്നത്. ഉദേ്യാഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന വീഡിയോ അടക്കം തെളിവായി ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ക്ലയന്റുകള്‍ വാങ്ങിയ സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ഫോണുകള്‍ വിദൂരത്തിരുന്നു നിയന്ത്രിക്കുന്നതും എന്തൊക്കെ ചോര്‍ത്തിയെടുക്കുന്നു എന്നതും വീഡിയോയില്‍ വ്യക്തമാണെന്നും ഇവര്‍ പറയുന്നു.

2024ല്‍ ആണ് ദാലിയനും അദ്ദേഹത്തിന്റെ എക്‌സിക്യുട്ടീവുകള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനുശേഷം ഫെഡല്‍ ബ്ലാക്‌ലിസ്റ്റിലും പെടുത്തി. അതിനുശേഷവും ഇറാഖില്‍ ഈ സോഫ്റ്റ്‌വേറിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു മാസ്റ്റര്‍കാര്‍ഡിന്റെ സൈബര്‍ ഇന്റലിജന്‍സ് കമ്പനി കണ്ടെത്തിയിരുന്നു. നോര്‍ത്തേണ്‍ ഇറാഖ്, കുര്‍ദിഷ് മേഖലകളിലാണ് ഇതിന്റെ ഉപയോഗമുള്ളത്. ഇറാഖ്, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കു നിരീക്ഷണ സംവിധാനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇസ്രയേല്‍ നിരോധിച്ചിട്ടുണ്ട്. ഇതും കമ്പനി മറികടന്നെന്നാണു വിവരം.

 

Intellexa is widely regarded as one of the most notorious “mercenary spyware companies”, a term used by civil society groups and security researchers to describe private firms that develop surveillance tools and market them to governments.The firm is believed to be the largest Israeli offensive cyber firm operating outside Israel and the primary marketer of the Predator spyware suite. It was founded by Tal Dilian, a former senior officer in Israeli Military Intelligence. Dilian and his company have long operated beyond the purview of Israel’s Defence Ministry, according to Haaretz, even as many of Intellexa’s senior staff and owners are Israeli nationals working abroad.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: