Lead NewsNEWSWorld

വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്

ദുബായ്: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വരുന്ന 10 ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ.

ഡിസംബര്‍ 29നും ജനുവരി 8നും ഇടയ്ക്ക് 20 ലക്ഷം യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്‌തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരത്തിന് മുകളിലാണ്. വ്യാഴാഴ്ച 2366 പേര്‍ക്ക് രോഗം റിപ്പോട്ട് ചെയ്തപ്പോള്‍ 840 പേര്‍ക്ക് രോഗം ഭേദമാകുകയും 2 മരണം സ്ഥിരീകരിക്കുകയും ചെയ്തു.

Back to top button
error: