World
-
ഒമിക്രോണ്‍; ന്യൂയോർക്കിൽ കൂടുതൽ കുട്ടികൾ ആശുപത്രിയിൽ
വാഷിങ്ടന്‍: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ഒമിക്രോണ്‍ കേസുകള്‍ മൂലം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് നാലു മടങ്ങ് കൂടുതലാണ്. പകുതിയോളം കുട്ടികള്‍ അഞ്ചു വയസ്സിനു താഴെയുള്ളവരാണ്. ഒമിക്രോണ്‍ രാജ്യത്ത് വ്യാപകമായി പടരുന്നുണ്ടോ എന്നത് പരിഗണിക്കാതെതന്നെ, ശൈത്യകാലത്ത് യുഎസിലെ കോവിഡ് കേസുകളില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേതന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ശരാശരി 1,90,000 പേരാണ് രോഗബാധിതരായത്. ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമായി. ഹോം കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളുടെ വിതരണക്ഷാമവും ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Read More » -
ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
കേപ്ടൗണ്‍: ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. സമാധാനത്തിനുള്ള നൊബേൽ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ്. മനുഷ്യാവകാശ പ്രവർത്തകനായ ഡെസ്മണ്ട് ടുട്ടു, വർണ വിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസയാണ് ടുട്ടുവിന്‍റെ മരണം സ്ഥിരീകരിച്ചത്. അടുത്തിടെ റോഹിങ്ക്യൻ വിഷയത്തിൽ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു.
Read More » -
ഒമിക്രോണ്‍ ആശങ്ക; വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങി ലുഫ്താന്‍സ
ബര്‍ലിന്‍: ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കെ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങി ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ. ആകെയുള്ളതില്‍ 10 ശതമാനം സര്‍വീസുകളാണ് റദ്ദാക്കുക. ജനുവരി മുതല്‍ ഫെബ്രുവരി വരെ ബുക്കിങ്ങില്‍ വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. പലരും ബുക്കിങ് റദ്ദാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ 10 ശതമാനം ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാന്നെ് കമ്പനി സി.ഇ.ഒ അറിയിച്ചു. 33,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ് ലുഫ്താന്‍സ കണക്കാക്കുന്നത്. ലുഫ്താന്‍സയുടെ പ്രധാന സര്‍വീസ് കേന്ദ്രങ്ങളായ ജര്‍മ്മനി, ആസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം ഉയരുന്നതാണ് ആശങ്കക്ക് കാരണം. കോവിഡിന് മുമ്പ് നടത്തിയിരുന്ന സര്‍വീസുകളുടെ 60 ശതമാനം മാത്രമാണ് ലുഫ്താന്‍സ നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്.
Read More » -
ബ്രിട്ടനില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ കോവിഡ് വാക്സീന് അനുമതി
ലണ്ടൻ: 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നതിന് ഫൈസറിന്റെ കോവിഡ് വാക്സീന് അനുമതി നൽകി ബ്രിട്ടൻ. അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫൈസർ-ബയോഎൻടെക്കിന്റെ ലോവർ ഡോസിന് അംഗീകാരം നൽകിയതായി ബ്രിട്ടിഷ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട് റെഗുലേറ്ററി ഏജൻസി അറിയിച്ചു. രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടൻ. വർഷാവസാനത്തിന് മുൻപ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്സീൻ വിതരണം ചെയ്തു. അതേസമയം, രാജ്യത്ത് ആദ്യമായി 1,00,000 പുതിയ പ്രതിദിന കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.
Read More » -
കോവിഡ് വ്യാപനം; ചൈനയിലെ സിയാൻ നഗരത്തിൽ ലോക്ഡൗൺ
ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ സിയാന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു വീട്ടില്‍നിന്ന് രണ്ടുദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് പുറത്തിറങ്ങാം. ഡിസംബർ 9 മുതൽ നഗരത്തിൽ 143 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ എത്രനാൾ തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര ബസ് സ്റ്റേഷനുകൾ അടച്ചു. നഗരത്തിലേക്കുള്ള റോഡുകളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. സിയാൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങളും റദ്ദാക്കി. അത്യാവശ്യമല്ലാത്ത ബിസിനസുകൾ അടച്ചു. പ്രാദേശിക സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിര്‍ദേശം നൽകി. മുൻകരുതലെന്നോണം ബാറുകൾ, ജിമ്മുകൾ, തിയറ്ററുകൾ തുടങ്ങിയവ കഴിഞ്ഞ വാരാന്ത്യത്തിൽ അടച്ചിരുന്നു. ഫെബ്രുവരി നാലുമുതല്‍ വിന്റര്‍ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കേണ്ടതിനാലാണ് ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
Read More » -
മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല
ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല. 14.5 ലക്ഷം ഡോളര്‍ (10.95 കോടി രൂപ) വിലമതിക്കുന്ന തൊണ്ണൂറോളം സ്വത്തുവകകളാണ് ലേലത്തില്‍ വെച്ചത്. 1500-ലേറെപ്പേര്‍ പങ്കെടുത്തെങ്കിലും മൂന്നരമണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ലേലത്തില്‍ 36000 ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. തുടര്‍ന്ന് 10 ദിവസത്തേക്കുകൂടി ലേലത്തിയതി നീട്ടിയിട്ടുണ്ട്. ബ്യൂണസ് ഐറിസിലുള്ള വീടും മാര്‍ ദെല്‍ പ്ലാറ്റയിലുള്ള കടല്‍ത്തീര അപ്പാര്‍ട്ട്‌മെന്റും രണ്ട് ബി.എം.ഡബ്ല്യു. കാറുകളുമായിരുന്നു ലേലത്തില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും വിലകൂടിയ വസ്തുവകകള്‍. എന്നാല്‍, ഇതിനായി ആരും രംഗത്തുവന്നില്ല. ഒമ്പതുലക്ഷം ഡോളര്‍ വിലവരുന്നതാണ് വീട്, ഫ്ളാറ്റിന് 65000 ഡോളറും. മറഡോണ മാതാപിതാക്കള്‍ക്ക് വാങ്ങിനല്‍കിയതാണ് വീട്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് താരത്തിന്റെ ഒരു പെയിന്റിങ്ങിനാണ്, 2150 ഡോളര്‍. ക്യൂബന്‍ നേതാവ് ഫിഡെല്‍ കാസ്‌ട്രോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും നാപ്പോളിയുടെ ഒരു ടീം ജാക്കറ്റും വില്‍ക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം നവംബര്‍ 25-നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മറഡോണ അന്തരിച്ചത്. കടങ്ങള്‍ വീട്ടുന്നതിനും മറ്റും കോടതിയുടെ…
Read More » -
ചിലെയുടെ പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേൽ ബോറിക്
സാന്റിയാഗോ: ചിലെയുടെ പുതിയ പ്രസിഡന്റായി മുന്‍ വിദ്യാര്‍ത്ഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ ഗബ്രിയേല്‍ ബോറിക് (35) തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 55.87% വോട്ടുകള്‍ നേടിയാണ് ഗബ്രിയേല്‍ ബോറിക്കിന്റെ വിജയം. ജനാധിപത്യ വ്യവസ്ഥിതിയിലേക്കു തിരിച്ചെത്തിയ 1990നു ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ബോറിക്. മുഖ്യഎതിരാളിയും വലതുപക്ഷ നിലപാടുകാരനുമായ ജോസ് ആന്റോണിയോ കാസ്റ്റിന് 44.13% വോട്ടുകള്‍ ലഭിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 11ന് ബോറിക്, ചിലെയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. പത്തുവര്‍ഷം മുന്‍പ്, ചിലെയില്‍ വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിച്ചതിനെതിരെ രാജ്യതലസ്ഥാനത്ത് ആയിക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാവാണ് ഗബ്രിയേല്‍ ബോറിക്. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, വിദ്യാര്‍ഥികളുടെ കടം എഴുതിത്തള്ളുക, അതിസമ്പന്നര്‍ക്കുള്ള നികുതി വര്‍ധിപ്പിക്കല്‍, സ്വകാര്യ പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിക്കല്‍ തുടങ്ങിയവയായിരുന്നു ബോറിക്കിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍.
Read More » -
കിമ്മിന്റെ പിതാവിന്റെ ചരമ വാർഷികം; ഉത്തരകൊറിയയിൽ 10 ദിവസത്തേയ്ക്കു ചിരി നിരോധിച്ചു
സോൾ: ഉത്തരകൊറിയയിൽ 10 ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നത് നിരോധിച്ചു. രാജ്യത്തിന്റെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10–ാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്. ഇന്നാണ് കിം ജോങ് ഇലിന്റെ ചരമവാർഷികദിനം. 10 ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം. മദ്യപാനം, മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. അതേസമയം, കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിയ’യുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിയ’യുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. 2011…
Read More » -
ഒമിക്രോണ്‍; അമേരിക്കയില്‍ പ്രതിദിന രോഗികള്‍ ഒരുലക്ഷം കടന്നു, മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം മൂലം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ജോ ബൈഡന്‍. തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്നിന് 86,000 രോഗികള്‍ എന്നത് 14-ാം തീയതി 1.17 ലക്ഷത്തിലേക്ക് ഉയര്‍ന്നു. ആഗോളതലത്തില്‍ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമിക്രോണ്‍ വകഭേദമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആരോഗ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയില്‍ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറ്റിയിട്ടുണ്ട്. ഒപ്പം മറ്റ് മേഖലകളിലേക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് അമേരിക്ക. മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More » -
ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ് ‘സര്‍’ പദവി
ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാംപ്യനായ ലൂയിസ് ഹാമില്‍ട്ടണിന് ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് നൈറ്റ്വുഡ് പദവി നല്‍കി. സര്‍ എന്ന പദവിയാണ് ഇതിലൂടെ ലഭിക്കുന്നത്. ബുധനാഴ്ചയാണ് മോട്ടോര്‍ സ്‌പോര്‍ട്‌സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. ഒരോ പ്രവര്‍ത്തന മേഖലയില്‍ പ്രശോഭിക്കുന്ന ആളുകള്‍ക്ക് ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന ആദരമാണ് നൈറ്റ്വുഡ് പദവി. നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്‍ട്ടണ്‍. 2009ല്‍ ഹാമില്‍ട്ടണ്‍ മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു. മോട്ടോര്‍സ്‌പോര്‍ട്‌സ് മേഖലയില്‍ ചരിത്ര നേട്ടമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫോര്‍മുല വണ്ണിന്റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയാണ് ലൂയിസ് ഹാമില്‍ട്ടണ്‍. ലണ്ടനിലെ മോട്ടോക് സ്‌പോര്‍ട്‌സ് മേഖലയില്‍ കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഹാമില്‍ട്ടണ്‍ കമ്മീഷന്‍ ലൂയിസ് ആരംഭിച്ചിരുന്നു. 2021ല്‍ മിഷന്‍ 44 എന്ന പേരില്‍ യുവജനങ്ങള്‍ക്കായി ചാരിറ്റി സംഘടനയും ലൂയിസ് ഹാമില്‍ട്ടണ്‍ ആരംഭിച്ചിരുന്നു. 36കാരനായ…
Read More »