NEWSWorld

ബ്രാറ്റ തിരിച്ചെത്തിയിരിക്കുന്നു; അക്കൗണ്ടിലെ കാശ് പോകാതെ സൂക്ഷിക്കുക

നിരോധനത്തിനു ശേഷം വേഷം മാറ്റി നമ്പർ വൺ ഫ്രോഡ് ബ്രാറ്റ വീണ്ടും തിരിച്ചെത്തിയിരിക്കയാണ്.ബാങ്കിങ് ട്രോജന്‍ രൂപത്തിലാണ് ബ്രാറ്റയുടെ ഇപ്പോഴത്തെ തിരിച്ചു വരവ്.അറിയാതെ പോലും ഡൗൺലോഡ് ചെയ്യരുത്.സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലീഫിയാണ് ബ്രാറ്റയുടെ പുതിയ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്.ബാങ്ക് ആപ്പുകളില്‍ നിന്ന് പണം മോഷ്ടിക്കാനും ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ നിന്ന് ഡാറ്റ മായ്‌ക്കാനും പുതിയ വേരിയന്റിന് കഴിയുമെന്നാണ് കണ്ടെത്തല്‍.

ലോകത്തു തന്നെ ഏറ്റവും അപകടകരമായ ആന്‍ഡ്രോയിഡ് മാല്‍വെയറുകളില്‍ ഒന്നാണ് ബ്രാറ്റ ( ബി ആര്‍എടിഎ ).കഴിഞ്ഞ വര്‍ഷം ബ്രാറ്റയുടെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു.ബ്രസീലിയന്‍ റിമോട്ട് ആക്‌സസ് ടൂള്‍ എന്നാണ് ബ്രാറ്റ പൊതുവേ അറിയപ്പെടുന്നത്.2018 മുതലാണ് ബ്രാറ്റ ശ്രദ്ധയില്‍പ്പെടുന്നത്.ആദ്യമായി കണ്ടെത്തുന്നത് ബ്രസീലിലും.പിന്നാലെ ലോകത്തിന്റെ പല ഭാഗങ്ങളിലും ബ്രാറ്റ മാല്‍വെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.ബ്രാറ്റയെ ബേസ് ചെയ്തിട്ടുള്ള നിരവധി അപ്പുകള്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്ലേ സ്റ്റോറിലും പ്രത്യക്ഷപ്പെട്ടു.സുരക്ഷ ആശങ്കകള്‍ ഉയര്‍ന്നതോടെ ഈ ആപ്പുകള്‍ പിന്നിട് നീക്കം ചെയ്യുകയായിരുന്നു.

ബാങ്കിങ് ട്രോജന്‍ രൂപത്തില്‍ ആണ് ഇപ്പോള്‍ ബ്രാറ്റയെ കണ്ടെത്തിയിരിക്കുന്നത്.ഈ ബാങ്കിങ് ട്രോജന് ഉപയോക്താവിന്റെ ആന്‍ഡ്രോയിഡ് ഡിവൈസ് വിദൂരമായി ആക്‌സസ് ചെയ്യാന്‍ കഴിയും.പിന്നാലെ ഡിവൈസിലെ ബാങ്കിങ് ആപ്പുകളിലും അണ്‍ലിമിറ്റഡ് ആക്സസ് സ്വന്തമാക്കും. ശേഷം അക്കൗണ്ടുകളിലെ പണം മോഷ്ടിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ സുരക്ഷാ ഫീച്ചറുകള്‍ അടക്കം ബൈപ്പാസ് ചെയ്താണ് ബ്രാറ്റ സ്മാര്‍ട്ട് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നത്.ഇങ്ങനെ നിയന്ത്രണം സ്വന്തമാക്കിക്കഴിഞ്ഞാല്‍ ഡിവൈസ് ഫാക്റ്ററി റീസെറ്റ് ( റിമോട്ട് ആക്സസിലൂടെ ) ചെയ്യാന്‍ വരെ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു.
ബ്രാറ്റ പ്രധാനമായും ഗൂഗിള്‍ പ്ലേ വഴിയാണ് ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെടുന്നത്.ഇരയുടെ ഡിവൈസില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാല്‍വെയര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും യൂസറിനെ ധരിപ്പിക്കുന്നു.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഡിവൈസിന്റെ നിയന്ത്രണം പതിയെ തട്ടിപ്പുകാരുടെ കയ്യിലെത്തും. ഇറ്റലി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ ബ്രാറ്റ അറ്റാക്ക് നടന്നത്.കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്ലീഫിയിലെ ഗവേഷകര്‍ ഈ പുതിയ ബ്രാറ്റ വേരിയന്റ് കണ്ടെത്തിയത്.
ഗൂഗിള്‍ പ്ലേയില്‍ നിന്നായാല്‍ കൂടി, ആപ്പ് ഡൌണ്‍ലോഡ് ചെയ്യുമ്ബോള്‍ സോഴ്സുകളുടെ ആധികാരികത ഉറപ്പ് വരുത്തേണ്ടതുണ്ട്.ഇതിന് ശേഷം മാത്രമായിരിക്കണം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടത്.അതുപോലെ സുരക്ഷ ഉറപ്പ് വരുത്താന്‍ വിശ്വസനീയ ആന്റി മാല്‍വെയര്‍ ആപ്പുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

Back to top button
error: