NEWSWorld

പബ്ജിക്ക് അടിമയായ 14 കാരൻ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു

ലാഹോര്‍: പബ്ജിക്ക് അടിമയായ
14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു.അമ്മയും സഹോരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്.

 മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു.വഴക്ക് മൂ‍ര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും പിതാവിനെയും കൊലപ്പെടുത്തുകയായിരുന്നു.ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി.പിറ്റേന്നാണ് വിവരം പുറംലോകം അറിയുന്നത്.കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Back to top button
error: