കഞ്ചാവ് ഇനി വീട്ടിലും വളർത്താമെന്ന് തായ്‌ലാന്റ് സര് ക്കാര് ഉത്തരവ്.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താമെന്നാണ് സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.മെഡിക് കല് ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുമായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്.2018-ലാണ് തായ്‌ലാന്റില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്.
പുതിയ നിയമപ്രകാരം, വീടുകളില്‍ ആവശ്യത്തിനുള്ള കഞ്ചാവ് തൈകള്‍ വളര്‍ത്താനാനാവും. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കണം. ഇങ്ങനെ വളര്‍ത്തുന്ന കഞ്ചാവ് വാണിജ്യാവശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും തായ്‌ലാന്റ് ആരോഗ്യ മന്ത്രി ആനുറ്റിന്‍ ഷാന്‍വിറാകുല്‍ പറഞ്ഞു.