NEWSWorld

വിസ തട്ടിപ്പ്, ചതിയിലൂടെ യു.എ.ഇയിൽ എത്തിച്ച 8 നഴ്സുമാർ 10 ദിവസമായി ദുരിതത്തിൽ

ഷാർജ: വൻ ശമ്പളം വാഗ്ദാനം ചെയ്ത് യു.എ.ഇയിലേക്ക് കൊണ്ടുവന്ന നഴ്സുമാർ ചതിയിൽ അകപ്പെട്ടു. ജോലി ലഭിക്കാതെ ഷാർജയിലെ കുടുസ്സു മുറിയിൽ ആഹാരത്തിനു പോലും വകയില്ലാതെ ദുരിതത്തിൽ കഴിയുകയാണിവർ. വീസയ്ക്കും യാത്രക്കൂലിക്കും മറ്റുമായി രണ്ടു ലക്ഷത്തോളം രൂപ വാങ്ങിയാണ് നഴ്സുമാരെ കൊണ്ടുവന്നത്.

വയനാട്, ഇടുക്കി, എറണാകുളം സ്വദേശികളായ 3 നഴ്സുമാർ ഷാർജയിലും 5 പേർ അബുദാബിയിലും കുടുങ്ങിയിരിക്കുന്നു. കോയമ്പത്തൂരിലെ ധനു ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി സുരേഷാണ് 1,70,000 രൂപ കൈപ്പറ്റി സന്ദർശക വീസയിൽ തങ്ങളെ കൊണ്ടുവന്നതെന്ന് നഴ്സുമാർ പറയുന്നു.

ഇവരെ യുഎഇയിലെത്തിച്ചത് 10 ദിവസം മുൻപാണ്. കേരളത്തിൽ നിന്ന് ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് പാസ്സായവരാണ് ഇവർ. ദരിദ്ര കുടുംബാംഗങ്ങളായ ഇവർ പണം സംഘടിപ്പിച്ച് നൽകിയത് വളരെ കഷ്ടപ്പെട്ടാണ്

പ്രതിമാസം ഒരു ലക്ഷത്തിലേറെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇയിൽ എത്തിയതിന്റെ പിറ്റേന്ന് വ്യാജ ഇന്റർവ്യുവും നടത്തിയെന്ന് നഴ്സുമാർ പറയുന്നു. പിന്നീട് സുരേഷിനെയോ മാറ്റാരെയെങ്കിലുമോ ഫോണിൽ ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ല.

Back to top button
error: