NEWSWorld

റഷ്യക്കുനേരെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ചൈന

യുദ്ധം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഗതിവേഗം കുറച്ച്‌ ശക്തമായ പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ. തലസ്ഥാനമായ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോരാട്ടം അയഞ്ഞു. ജനങ്ങൾക്ക്‌ നഗരം വിടണമെങ്കിൽ സുരക്ഷിത പാതയൊരുക്കുമെന്ന്‌ റഷ്യൻ സൈന്യം വ്യക്തമാക്കി. അതിനിടെ, കീവിലെ റേഡിയോ ആക്ടീവ്‌ മാലിന്യങ്ങൾ സംസ്കരിക്കുന്ന ഇടത്തും റോക്കറ്റ്‌ ആക്രമണം ഉണ്ടായി.

റഷ്യ ഉടൻ ആക്രമണം നിർത്തി പിന്മാറണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പോരാട്ട പരിചയമുള്ള കുറ്റവാളികളെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

Signature-ad

റഷ്യക്കുനേരെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധത്തെ  ചൈന വിമർശിച്ചു . പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപരോധം ഏര്‍പ്പെടുത്തുന്ന രീതി നന്നല്ല. . ചൈനയും റഷ്യയും വ്യാപാര സഹകരണം തുടരുമെന്നും വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

Back to top button
error: