NEWSWorld

ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഒ​മ്പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കുക​യാ​ണ് റ​ഷ്യ. യു​ക്രെ​യ്നി​ലെ ഒ​ഡെ​സ മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ റ​ഷ്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് സ്കൂ​ളു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. യു​ക്രെ​യ്ൻ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. കൃ​ത്യ​മാ​യ സ്ഥ​ലം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

Back to top button
error: