World
-
യുക്രെയ്ന്‍ അധിനിവേശം: റഷ്യയില്‍ സാംസങ് ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തി
മോസ്‌കോ: ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് റഷ്യയില്‍ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തിവച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയുടെ ഷവോമി, അമേരിക്കയുടെ ആപ്പ്ള്‍ എന്നിവയേക്കള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങിനാണ് റഷ്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളത്. കൂടാതെ, യുക്രെയ്ന് സഹായമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 60 ലക്ഷം ഡോളറിന്റെ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. പശ്ചാത്യ ഉപരോധത്തിനു പിന്നാലെ ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് റഷ്യയില്‍ വില്‍പന നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് അവരുടെ ഉല്‍പന്നങ്ങളുടെ വില്‍പനയും സര്‍വിസും റഷ്യയില്‍ നിര്‍ത്തിവെച്ചിരുന്നു.
Read More » -
സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശം; സഹികെട്ട് സുമിയിലെ വിദ്യാര്‍ഥികള്‍. കാല്‍നടയായി റഷ്യന്‍ അതിര്‍ത്തിയിലേക്ക്… തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്ക്
കീവ്: അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എംബസി ഇതുവരെ യാതൊന്നും ചെയ്തില്ലെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്കാണെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സുമിയില്‍ യാതൊരു പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും തങ്ങള്‍ കാത്തിരുന്ന് മടുത്തെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സുമിയില്‍ നിന്നും 500 കിലോമീറ്ററോളം അകലെയുള്ള റഷ്യന്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. പക്ഷെ അങ്ങോട്ട് പോകാനായി ഉക്രൈന്റെ അനുമതിയോ എംബസിയുടെ പിന്തുണയോ ലഭിക്കുന്നില്ല. ഇതിനെ തുടര്‍ന്നാണ് അങ്ങോട്ട് നടന്ന് പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച ഇന്ത്യന്‍ പതാകയും ഉയര്‍ത്തിയാണ് റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുക. ഇത് സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സുമിയിലെ വിദ്യാര്‍ഥികളോട് ബങ്കറുകളില്‍ തന്നെ കഴിയാനാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. അപകടകരമായ നടപടികള്‍ക്ക് മുതിരരുതെന്ന് വിദ്യാര്‍ഥികളോട്…
Read More » -
വെടിനിര്‍ത്തല്‍ പ്രാദേശിക സമയം വൈകുന്നേരം നാല് വരെ; ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി 11ഓടെ ആരംഭിച്ചു
കീവ്: യുക്രെയ്നില്‍ റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാദേശിക സമയം വൈകുന്നേരം നാല് വരെ. യുദ്ധമേഖലയില്‍ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി 11ഓടെ ആരംഭിച്ചു. രാവിലെ ഒന്‍പതിനാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. 440,000 ആളുകളുള്ള മരിയുപോളിലും 21,000 ആളുകളുള്ള വോള്നോവാഖായിലും വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെ പത്താം നാള് ആണ് പ്രഖ്യാപനം. ഇന്ത്യക്കാര്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ യുക്രെയ്നില്‍ കുടുങ്ങി കിടപ്പുണ്ട്. ഇവരെ ഉടന്‍തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടന്‍ തന്നെ മാറ്റും.
Read More » -
ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍
ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഫ്‌ലൈറ്റില്‍ ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ വിമാനത്തില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ യാത്ര ചെയ്തുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയില്‍ എത്താന്‍ ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ബാലന്‍ യാത്ര ആരംഭിച്ചത്. ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ് ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ്. കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം…
Read More » -
റഷ്യക്കെതിരെ യു എൻ സുരക്ഷാ സമിതിയിൽ രൂക്ഷ വിമർശനം
ആണവ നിലയങ്ങൾ പിടിച്ചെടുത്ത് യുക്രൈനെ ഊർജ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള റഷ്യൻ നീക്കങ്ങൾക്കെതിരെ യു. എൻ സുരക്ഷസമിതിയിൽ ലോക രാഷ്ട്രങ്ങൾ. സാപോറീഷ്യ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ റഷ്യക്കെതിരെ, അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്കയും സഖ്യകക്ഷികളും ആരോപിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തിട്ടില്ല. 15 അംഗ യുഎന്‍ സുരക്ഷാസമിതിയില്‍ പ്രധാന രാജ്യങ്ങളെല്ലാം റഷ്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയർത്തുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും ഇനി ഇത്തരമൊരു ആക്രമണത്തിന് റഷ്യ മുതിരരുതെന്നുമാണ് അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ പ്രതികരണം. 1986ല്‍ ചെര്‍ണോബില്ലില്‍ ഉണ്ടായ ആണവദുരന്തം ഇനി ആവര്‍ത്തിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. യുക്രൈനിലെയും യൂറോപ്പിലാകെയുമുള്ള മനുഷ്യരുടെ ജീവിതങ്ങള്‍ക്ക് റഷ്യ ഭീഷണിയുയര്‍ത്തുകയാണെന്നും നടുക്കുന്ന മറ്റൊരു ആണവദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് ലോകം രക്ഷപ്പെട്ടുവെന്നായിരുന്നു യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന്‍റെ പ്രതികരണം. പ്ലാന്‍റില്‍ നിന്ന് റഷ്യന്‍ സൈന്യം ഉടന്‍ പിന്തിരിയണമെന്നും വ്യോമനിരോധിതമേഖലയായി യുക്രൈന്‍റെ ആകാശത്തെ മാറ്റാനുള്ള തീരുമാനമെടുക്കണമെന്നും യുക്രൈന്‍ അംബാസഡര്‍…
Read More » -
റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ചാനലിലെ ജീവനക്കാര്‍ തത്സമയ സംപ്രേഷണത്തിനിടെ രാജിവെച്ചു
മോസ്‌കോ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ടെലിവിഷന്‍ ചാനലിലെ മുഴുവന്‍ ജീവനക്കാരും തത്സമയ സംപ്രേഷണത്തിനിടെ രാജിവെച്ചു. യുക്രൈനിലെ യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് രാജി. റഷ്യയിലെ ടി.വി. റെയ്നിലെ ജീവനക്കാരാണ് രാജിയിലൂടെ യുക്രൈന് പിന്തുണ അറിയിച്ചത്. ഇതിന്റെ വീഡിയോ എഴുത്തുകാരനായ ഡാനിയല്‍ എബ്രഹാം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചിട്ടുണ്ട്. Staff of the Russian TV channel “The Rain” quit during a live stream. Said “no war” and then played “swan lake” ballet video just like they did on all tv channels when the USSR suddenly collapsed)#UkraineRussianWar #Ukraine #UkraineWar #StopPutin pic.twitter.com/ZA2G7VuwyO — InTheMiddleMedia (@InTheMiddleTV) March 3, 2022 തത്സമയ സംപ്രേഷണത്തിനിടെ ചാനലിന്റെ സ്ഥാപകരില്‍ ഒരാളായ നതാലിയ സിന്ദെയേവ ‘നോ വാര്‍’ എന്നു പറയുകയായിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരെല്ലാം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട്…
Read More » -
റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ചാര സാറ്റലൈറ്റുകളിലുള്ള നിയന്ത്രണം നഷ്ടമായെന്ന് അനോണിമസ്; അനോണിമസ് അവകാശവാദത്തെ തള്ളിക്കളഞ്ഞ റോസ്‌കോസ്മോസ് മേധാവി
മോസ്‌കോ: റഷ്യന്‍ ചാര സാറ്റലൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍മാരുടെ സംഘമായ അനോണിമസ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ചാര സാറ്റലൈറ്റുകളില്‍ നിയന്ത്രണം നഷ്ടമായെന്നും അനോണിമസ് അവകാശപ്പെട്ടു. അതേസമയം, അനോണിമസ് അവകാശവാദത്തെ തള്ളിക്കളഞ്ഞ റോസ്‌കോസ്മോസ് മേധാവി തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണം യുദ്ധത്തെ ന്യായീകരിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് അവരുടെ ചാര സാറ്റലൈറ്റുകളിലുള്ള നിയന്ത്രണം നഷ്ടമായെന്നായിരുന്നു കുപ്രസിദ്ധ ഹാക്കര്‍മാരുടെ സംഘമായ അനോണിമസ് അവകാശപ്പെട്ടത്. അനോണിമസിന്റെ ഭാഗമായ നെറ്റ്വര്‍ക്ക് ബറ്റാലിയന്‍ 65 അഥവാ എന്‍ബി65 ആണ് ഈ ആക്രമണത്തിന് പിന്നിലെന്നും അവര്‍ അറിയിച്ചിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസിന്റെ സെര്‍വര്‍ വിവരങ്ങള്‍ അടക്കമായിരുന്നു അനോണിസിന്റെ ട്വീറ്റ്. ചാര സാറ്റലൈറ്റുകളിലെ ഫയലുകള്‍ നീക്കം ചെയ്തുവെന്നും അനോണിമസ് അവകാശപ്പെട്ടിരുന്നു. തട്ടിപ്പുകാരുടേയും വഞ്ചകരുടേയും സംഘമെന്നായിരുന്നു ഇതിന് മറുപടി നല്‍കിക്കൊണ്ട് റോസ്‌കോസ്മോസ് മേധാവി അനോണിമസിനെ വിശേഷിപ്പിച്ചത്. തങ്ങളുടെ സാറ്റലൈറ്റുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനോണിമസ് അവകാശവാദം കളവാണെന്നും റോസ്‌കോസ് മേധാവി ദിമിത്രി റോഗോസിന്‍ ട്വീറ്റിലൂടെ അറിയിക്കുകയും…
Read More » -
”ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ്, ഭീകരരല്ല; ഇനി എത്രനാള്‍ ഇങ്ങനെ കഴിയണം? എംബസി ഹെല്‍പ്ലൈനുകളില്‍നിന്ന് മറുപടിയില്ല” സഹായത്തിനായി കേണപേക്ഷിച്ച് വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: ‘രക്ഷാദൗത്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഒരു സന്ദേശം പോലുമയച്ചില്ല, ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ്, ഭീകരരല്ല. ഇനിയെങ്കിലും രക്ഷിക്കണം. മിസൈലുകള്‍ ചുറ്റും വീഴുന്നു. ഒരാഴ്ചയിലേറെയായി ഞങ്ങള്‍ ബങ്കറുകളില്‍ ശ്വാസമടക്കി കഴിയുന്നു.’ കിഴക്കന്‍ യുക്രെയ്‌നിലെ സുമി സര്‍വകലാശാലയില്‍ രണ്ട് ഹോസ്റ്റലുകളിലെ ഭൂഗര്‍ഭ ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ കരഞ്ഞപേക്ഷിക്കുന്നു. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള സുമിയില്‍ ഏതാനും ദിവസങ്ങളായി ഇരുസേനകളും തമ്മില്‍ പോരാട്ടം രൂക്ഷമാണ്. വ്യാഴാഴ്ച രാത്രി ഹോസ്റ്റലിനു 2 കിലോമീറ്റര്‍ അകലെയുള്ള വൈദ്യുതി പ്ലാന്റ് റഷ്യന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നു. പിന്നാലെ ബങ്കറിലെ വൈദ്യുതി നിലച്ചു. ‘ഞങ്ങളുടെ കൈവശമുള്ള വെള്ളവും ഭക്ഷണവും തീര്‍ന്നു. പുറത്ത് വീഴുന്ന മഞ്ഞ് ബക്കറ്റില്‍ ശേഖരിച്ച് അതില്‍ നിന്നുള്ള വെള്ളമാണ് കുടിക്കുന്നത്. ഒരു ബിസ്‌കറ്റ് 3 പേര്‍ വീതം പങ്കുവച്ച് വിശപ്പടക്കുകയാണ്. പലരും രോഗാവസ്ഥയിലായി.’വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ‘ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ രക്ഷാദൗത്യത്തിനായി 16 ബസുകള്‍ കാത്തുകിടക്കുകയാണെന്ന് കെയര്‍ടേക്കര്‍ അറിയിച്ചു. പക്ഷേ,…
Read More » -
റഷ്യ-യുക്രൈന്‍ യുദ്ധം: റഷ്യയും ബലാറസുമായി ഇനി ഒരു ഇടപാടിനില്ലെന്ന് ലോകബാങ്ക്
വാഷിങ്ടണ്‍: യുക്രെയ്‌നുമേല്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയും, റഷ്യന്‍ സഖ്യമായ ബലാറസുമായുള്ള എല്ലാ ഇടപാടുകളും ഉടന്‍ നിര്‍ത്തി വയ്ക്കുമെന്ന് ലോക ബാങ്ക് പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളും സംഘടനകളും വ്യാപാര- വ്യവസായ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. റഷ്യയ്ക്ക് പിന്തുണ നല്‍കിയതുകൊണ്ടാണ് ബലാറസിനെതിരേയും നടപപടിയുമായി ലോക ബാങ്ക് മുന്നോട്ട് വന്നത്. 2014 മുതല്‍ റഷ്യയ്ക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ ലോക ബാങ്ക് അംഗീകരിച്ചിട്ടില്ല. അതുപോലെ തന്നെ 2020ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദമായതോടെ ബെലാറസിനും പുതിയ വായ്പ അനുവദിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. യുക്രൈന്‍-റഷ്യ യുദ്ധത്തെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് അപലപിച്ചു. തങ്ങള്‍ യുക്രെയ്നിന്റെ ദീര്‍ഘകാല പങ്കാളിയാണ്, അതിനാല്‍ ഈ നിര്‍ണായക നിമിഷത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
റഷ്യ യുക്രൈൻ സംഘർഷം പിടി വിട്ട സാഹചര്യത്തിൽ മാധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ
റഷ്യ യുക്രൈൻ സംഘർഷം പിടി വിട്ട സാഹചര്യത്തിൽ മാധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ . ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള യുക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.
Read More »