ന്യൂയോര്‍ക്ക്: പ്രശസ്ത തമിഴ് നടി അഖില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍ അംഗമായി. അമേരിക്കന്‍ ആര്‍മിയിലെ കോംബാറ്റ് ട്രെയ്നിംഗ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ സൈന്യത്തില്‍ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. രാജ്യത്തെ സേവിക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്നാണ് നിലവില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടിയുടെ പ്രതികരണം.
അധ്യാപികയുംകൂടിയായ അഖില അമേരിക്കയില്‍ ‘നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്ക്’ എന്ന ഓണ്‍ലൈന്‍ സംഗീത ക്ലാസും നടത്തുന്നുണ്ട്. അരുളിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ കാദംബരി എന്ന ചിത്രത്തിലൂടെയാണ് അഖില സിനിമയില്‍ അരങ്ങേറിയത്.