World
-
വൈക്കത്തെ തറവാട്ടിലെത്തിയ കള്ളനെ സോണി കണ്ടത് പാലായിലെ ഭർതൃഗൃഹത്തിലിരുന്ന്, ഹൈദരാബാദിലെയും കാൻപുരിലെയും വീട്ടിൽ കടന്ന കള്ളന്മാരെ വീട്ടുടമകൾ കണ്ടത് അമേരിക്കയിലിരുന്ന്, മൂന്നു കള്ളന്മാരും നിമിഷങ്ങൾക്കുള്ളിൽ അകത്തായി
രണ്ടു മാസം മുമ്പുള്ള ആ രാത്രി സോണി ജീവിതത്തിലൊരിക്കലും മറക്കില്ല. രാത്രി ഒന്നരയ്ക്ക് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നു സോണി. അപ്പോഴാണ് യാദൃശ്ചികമായി സ്വന്തം മൊബൈൽ ഫോണിൽ ആ ദൃശ്യം ശ്രദ്ധയിൽ പെട്ടത്. വൈക്കത്തെ തറവാട് വീടിന്റെ ടെറസിൽ നൈറ്റിധരിച്ചു ഒരാൾ…! വയോധികരായ മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന വൈക്കത്തെ വീടിന്റെ ടെറസിൽ രാത്രി മോഷ്ടാവ് നിൽക്കുന്ന വിവരം പാലായിരുന്നു കണ്ട സോണി ഫോണിൽ പൊലിസിനെ അറിയിച്ചു. അവസരത്തിനൊത്തുയർന്ന പോലിസ് മിനിറ്റുകൾക്കകം കള്ളനെ പിടികൂടി. കീഴൂർ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ റോബിസനാണ് വലയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ തന്നെ ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് വീട്ടുടമസ്ഥന്‍ പിടികൂടി. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്. ഹൈദരാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിൽപ്പെട്ട കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ…
Read More » -
മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യന്‍ ഷെല്ലാക്രമണം; കുട്ടികളടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കീവ്: യുക്രൈന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തി. കുട്ടികളടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു. മരിയുപോളിയെ ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മരിയുപോളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ല. യുക്രൈനില്‍ നിന്ന് തങ്ങളുടെ 14,000 പൗരന്മാരെ നാട്ടിലെത്തിച്ചെന്ന് തുര്‍ക്കി വ്യക്തമാക്കി. മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ്…
Read More » -
യുക്രെയ്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 50 ദശലക്ഷം യുഎസ് ഡോളർ പ്രഖ്യാപിച്ചു
റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 50 ദശലക്ഷം യുഎസ് ഡോളർ പ്രഖ്യാപിച്ചു. പോളണ്ടിലെ വാർസായിലേക്കുള്ള യാത്രയ്ക്കിടെയാണ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എഐഡി) വഴി യുഎസ് ഗവൺ മെന്റിൽ നിന്ന് ഏകദേശം 50 മില്യൺ ഡോളർ പുതിയ മാനുഷിക സഹായം പ്രഖ്യാപിച്ചത്. അധിനിവേശത്തെ തുടർന്ന് സ്വന്തം വീടുകളിൽ നിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള അടിയന്തര ഭക്ഷ്യ സഹായം യുക്രെയ്ൻ അതിർത്തിയിൽ എത്തി
Read More » -
പാതിരാത്രി മൃഗശാലയില്‍ നിന്ന് മുങ്ങിയ പെന്‍ഗ്വിനെ കയ്യോടെ പിടിച്ച് പൊലീസ്
ഏറെ കൗതുകത്തിന് വഴി വെച്ച വാർത്തായണ് കഴിഞ്ഞ ദിവസം ബുഡാപ്പസ്റ്റ് പോലീസ് പങ്കുവെച്ചത്. പാതിരാത്രി മൃഗശാലയില്‍ നിന്ന് മുങ്ങിയ പെന്‍ഗ്വിനെ കയ്യോടെ പിടിച്ച് പൊലീസ്. ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് സംഭവം. ബുഡാപെസ്റ്റ് മെട്രോപൊളിറ്റന്‍ സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് രാത്രി രക്ഷപ്പെട്ട പെന്‍ഗ്വിനെയാണ് പിടികൂടിയത്. ബുഡാപെസ്റ്റ് പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. പെന്‍ഗ്വിനെ പിടികൂടുന്നതിന്റെയും തിരികെ ഏല്പിക്കുന്നതിന്റെയും ചിത്രങ്ങള്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബുഡാപെസ്റ്റില്‍ ജോലിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാരാണ് പുലര്‍ച്ചെ 2.30 ഓടെ തെരുവിലൂടെ അലക്ഷ്യമായി നടക്കുന്ന പെന്‍ഗ്വിനെ കണ്ടെത്തിയത്. പൊലീസുകാര്‍ ചേര്‍ന്ന് പെന്‍ഗ്വിനെ പിടികൂടി പുതപ്പില്‍ പൊതിഞ്ഞ് തിരികെ മൃഗശാലയില്‍ ഏല്പിച്ചു. 6 മാസം പ്രായമായ സന്യിക എന്ന പെന്‍ഗ്വിനാണ് നാട് കാണാനിറങ്ങിയത്.
Read More » -
ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ബെയ്ജിങ്: നീണ്ട ഇടവേളക്ക് ശേഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചൈനയില്‍ 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക് ഡൗണ്‍. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണ്. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
വിലവര്‍ധന: യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂയോര്‍ക്ക്: യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. ഇന്ധനം, ഭക്ഷണം, പ്രോപ്പര്‍ട്ടി തുടങ്ങിയ മേഖലകളിലുണ്ടായ വിലവര്‍ധനവാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പം ഇത്രയും ഉയരത്തിലെത്തിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ആഘാതം വരുമാസങ്ങളിലും വിലക്കയറ്റം രൂക്ഷമാക്കും. യുഎസിലെ തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഫെബ്രുവരിയിലെ വാര്‍ഷിക വിലക്കയറ്റം 7.9ശതമാനമാണ്. ജനുവരിയില്‍ 7.5ശതമാനമായിരുന്നു. വിലക്കയറ്റ സമ്മര്‍ദം ചെറുക്കുന്നതിന് 2018നുശേഷം ഇതാദ്യമായി യുഎസിലെ കേന്ദ്ര ബങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയോടെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഊര്‍ജമേഖലയില്‍ വിലക്കയറ്റം തുടരുന്നതിനാല്‍ പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് കടുത്ത നടപടികളാകും കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം
ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ മന്ത്രാലയം അനുവാദം നൽകി. താമസ യൂണിറ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിനായി റിയൽ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റിൽ നിന്നും ആവശ്യമായ രേഖകൾ നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരും. അപേക്ഷകർക്ക് രണ്ടുതരം കാർഡുകളാണ് ലഭിക്കുക. ഇതിൽ ഫസ്റ്റ് റസിഡൻസ് കാർഡിന് അപേക്ഷിക്കുന്നവർ അഞ്ചുലക്ഷം റിയാലിനോ അതിനുമുകളിലോ വിലവരുന്ന ഒന്നോ അതിൽ കൂടുതലോ ഹൗസിങ് യൂണിറ്റുകൾ വാങ്ങുന്നതിനുള്ള രേഖകൾ സമർപ്പിക്കണം. രണ്ടര ലക്ഷം റിയാലോ അതിൽ കൂടുതലോ വിലവരുന്ന സ്വത്ത് വാങ്ങുന്നവർക്ക് സെക്കൻഡ് ക്ലാസ് റസിഡൻറ് കാർഡാണ് ലഭിക്കുക. വിദേശികൾക്ക് സ്ഥലം കൈവശപ്പെടുത്താൻ ലൈസൻസുള്ള മേഖലകളിൽ മാത്രമാണ് ഇത്തരം താമസ യൂണിറ്റുകൾക്ക് അനുവാദം ലഭിക്കുക . ദ്വീപുകൾ, രാജകൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങൾ, സുരക്ഷ, സൈനിക മേഖലകൾക്ക് സമീപമുള്ള സ്ഥലങ്ങൾ, പുരാവസ്തു സാംസ്കാരിക പൈതൃകങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ എന്നിവ വിദേശികൾക്ക് വാങ്ങാൻ കഴിയില്ല.
Read More » -
ഭഗവന്ത്മാൻ എന്ന സൂപ്പർമാൻ, പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയശില്‍പ്പി
ഹാസ്യനടനിൽ നിന്ന് രാഷ്‌ട്രീയ പ്രവേശനം. അവിടെ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുവടുവച്ച ഭഗവന്ത്മാൻ രാഷ്‌ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. പഞ്ചാബിൽ ആംആദ്മി സർക്കാർ അധികാരത്തിലെത്തുമെന്ന് ഉറപ്പായോടെ ഗ്രാഫ് ഉയരുന്നത് ഭഗവന്ത്മാന്റെയാണ്. പഞ്ചാബിൽ കോൺഗ്രസിനെ തറപറ്റിച്ചാണ് എ.എ.പി അധികാരത്തിലെത്തുന്നത്. ഭഗവന്ത്മാനെ മുന്നിൽ നിർത്തി നടത്തിയ പോരാട്ടം അന്തിമവിജയം നേടിയതോടെ എ.എ.പിയുടെ സൂപ്പർമാൻ ആയിരിക്കുകയാണ് ഭഗവന്ത്മാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗ്രൂരിലെ ധുരി മണ്ഡലത്തിൽ നിന്നാണ് ഭഗവന്ത്മാൻ ജയിച്ചത്. പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ജുഗ്‌നു എന്നപേരിൽ ഹാസ്യതാരമായി അറിയപ്പെടുന്ന ഭഗവന്ത്മാൻ പഞ്ചാബി കോമഡി ഷോ ജുഗ്‌നു കെഹന്ദ ഹേ, ജുഗ്‌നു ഹാസിർ ഹേ എന്നിവയിലൂടെ ജനപ്രിയതാരമായി. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടെലിവിഷൻ കോമഡി ഷോയിലും അദ്ദേഹം പങ്കെടുത്തു. രാഷ്‌ട്രീയ ആക്ഷേപഹാസ്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ കുൽഫി ഗർമ്മ ഗരം പോലുള്ള ഓഡിയോ കാസറ്റുകൾ അനുവാചകരെ രസിപ്പിച്ചു. 2014ൽ കെജ്രിവാളിന്റെ സംഘടനയിൽ ചേർന്ന പഞ്ചാബിലെ ആദ്യത്തെ…
Read More » -
യുക്രൈനിലെത്തിയ റഷ്യയുടെ കൂറ്റന്‍ സൈനിക വാഹനവ്യൂഹം എവിടെ ?: യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ മരിച്ചോ ?
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കീവ്: യുക്രൈനിനെ വിറപ്പിച്ചു കൊണ്ട് കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിച്ചത്. റഷ്യന്‍ സൈന്യത്തിന് വിചാരിച്ചത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്നും സൈന്യം പരാജയത്തോട് അടുക്കുകയാണെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യുക്രൈനിനെ ലക്ഷ്യം വെച്ച് നീങ്ങിയ ആ കൂറ്റന്‍ വാഹന വ്യൂഹത്തിലെ സൈനികര്‍ക്ക് യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ തണുത്തുറഞ്ഞ് മരണം സംഭവിച്ചേക്കാം എന്ന് ബാള്‍ട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്ലെന്‍ ഗ്രാന്റ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനിലെ തണുപ്പ് വരും ദിവസങ്ങളില്‍ അസഹ്യമാകും. റഷ്യന്‍ സൈന്യത്തിന്റെ വാഹനങ്ങളുടെ എഞ്ചിന്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികര്‍ക്ക് മരണം സംഭവിക്കുകയും ചെയ്യുമെന്ന് ഗ്ലെന്‍ ഗ്രാന്റ് പറയുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു അപകടത്തിന് റഷ്യന്‍ സൈനികര്‍ കാത്തിരിക്കില്ലെന്നും അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാടുകളില്‍ കൂടി നടന്ന് മരണത്തില്‍…
Read More » -
മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
യുദ്ധം മനുഷ്യ ജീവനുകളെ കവർന്നെടുക്കുന്നത് വഴി എന്ത് ഗുണമാണ് യുദ്ധം ചെയ്യുന്ന ഭരണകൂടങ്ങൾക്ക് കിട്ടുക എന്ന ചോദ്യം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ചോദിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും യുദ്ധം ഒഴിവാകാത്ത സാഹചര്യമാണ് നിലവിൽ.മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കീവ്, ചെര്‍ണിവ്, സുമി, ഖാര്‍കിവ്, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിര്‍ത്തല്‍. അതിനിടെ, സുമിയില്‍ നിന്ന് ഒഴിപ്പിച്ച മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ന് പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കും. പോള്‍ട്ടാവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലിവിവില്‍ എത്തിക്കുന്ന 694 വിദ്യാര്‍ത്ഥികളെയും യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. അതേസമയം, ഇതുവരെ 3097 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചത്.…
Read More »