World

യുക്രൈനിലെത്തിയ റഷ്യയുടെ കൂറ്റന്‍ സൈനിക വാഹനവ്യൂഹം എവിടെ ?: യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ മരിച്ചോ ?

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കീവ്: യുക്രൈനിനെ വിറപ്പിച്ചു കൊണ്ട് കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിച്ചത്. റഷ്യന്‍ സൈന്യത്തിന് വിചാരിച്ചത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്നും സൈന്യം പരാജയത്തോട് അടുക്കുകയാണെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

Signature-ad

യുക്രൈനിനെ ലക്ഷ്യം വെച്ച് നീങ്ങിയ ആ കൂറ്റന്‍ വാഹന വ്യൂഹത്തിലെ സൈനികര്‍ക്ക് യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ തണുത്തുറഞ്ഞ് മരണം സംഭവിച്ചേക്കാം എന്ന് ബാള്‍ട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്ലെന്‍ ഗ്രാന്റ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനിലെ തണുപ്പ് വരും ദിവസങ്ങളില്‍ അസഹ്യമാകും. റഷ്യന്‍ സൈന്യത്തിന്റെ വാഹനങ്ങളുടെ എഞ്ചിന്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികര്‍ക്ക് മരണം സംഭവിക്കുകയും ചെയ്യുമെന്ന് ഗ്ലെന്‍ ഗ്രാന്റ് പറയുന്നു.

എന്നാല്‍ അത്തരത്തില്‍ ഒരു അപകടത്തിന് റഷ്യന്‍ സൈനികര്‍ കാത്തിരിക്കില്ലെന്നും അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാടുകളില്‍ കൂടി നടന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഈ റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് 19 മൈല്‍ ദൂരത്താണുള്ളതെന്ന് ഇന്‍ഡിപെന്‍ന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുക്രൈനിന്റെ പല ഭാഗങ്ങളിലും മൈനസ് 10 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില. ഇത് വരും ദിവസങ്ങളില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് വിലയിരുത്തുന്നത്.

കടുത്ത തണുപ്പില്‍ റഷ്യന്‍ സൈന്യത്തിന്റെ ടാങ്കുകളില്‍ നിന്ന് മെര്‍ക്കുറി നഷ്ടപ്പെടുന്നതോടു കൂടി അവ വെറും 40 ടണ്‍ ഫ്രീസറുകളായി മാറും. ഇത് സൈനികരുടെ മനോവീര്യത്തെ തകര്‍ക്കുമെന്ന് മുന്‍ ബ്രിട്ടീഷ് സൈനിക മേധാവി കെവിന്‍ പ്രൈസ് പറഞ്ഞതായി ദി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: