World

    • റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടനും

      റഷ്യ യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധമേർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ.   റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് മുമ്പ് വിലക്കേർപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങുകയാണ് ബ്രിട്ടനും.   എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിശദമായി ചര്‍ച്ചകള്‍ നടത്തി ബ്രിട്ടണ്‍ ഉടന്‍ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണയ്ക്കും പാചക വാതകത്തിനുമുള്ള ബദല്‍ വിതരണക്കാരെ കണ്ടെത്താനായി ബ്രിട്ടണ്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.   റഷ്യയില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ഇറക്കുമതി നിരോധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ മറികടന്ന് ഒടുവില്‍ എണ്ണ ഇറക്കുമതി നിരോധിക്കാന്‍ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു

      Read More »
    • 200 മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘത്തെ സുമിയിൽ നിന്നും ഒഴിപ്പിച്ചു

      യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. ഒഴിപ്പിച്ചവരില്‍ ഇരുനൂറോളം മലയാളികളുമുണ്ട്. 12 ബസുകളിലായി നീങ്ങിയ ഇന്ത്യന്‍ സംഘത്തെ പോള്‍ട്ടോവ അതിര്‍ത്തി വഴിയാണ് രക്ഷപ്പെടുത്തിയത്. റഷ്യയുടെ വെടിനിര്‍ത്തലിന് പിന്നാലെ രക്ഷാദൗത്യത്തിനായുള്ള മനുഷ്യത്വ ഇടനാഴി ഒരുങ്ങുകയായിരുന്നു. അതിര്‍ത്തിയിലെത്തിയ വിദ്യാര്‍ഥികള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തുക. റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതല്‍ സുമിയില്‍ നിന്ന് പുറത്തുകടക്കാനാവാതെ വിദ്യാര്‍ഥികള്‍ കുടുങ്ങുകയായിരുന്നു. 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സുമിയില്‍ കുടുങ്ങിയത്. യുക്രൈനിന്റെ മറ്റ് പല നഗരങ്ങളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിട്ടും സുമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവിടെയുള്ള കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഷെല്ലാക്രമണം രൂക്ഷമായതിനാല്‍ ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച 11 മണിയോടെ റെഡ്ക്രോസിന്റെ സഹായത്തോടെ സുമിയിലെ വിദ്യാര്‍ഥികളെ ബസ് വഴി പോള്‍ട്ടോവയിലേക്കെത്തിച്ചത്. അതേസമയം മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യന്‍ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഒഴിപ്പിക്കുമെന്നും യുക്രൈയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

      Read More »
    • ഇന്ത്യക്ക് റഷ്യന്‍ എണ്ണക്കമ്പനികളുടെ ‘സ്‌പെഷ്യല്‍ ഓഫര്‍’

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ റഷ്യ വന്‍ ഉപരോധങ്ങള്‍ നേരിടുന്നതിനിടെ, ഇന്ത്യക്ക് വന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന വാഗ്ദാനവുമായി റഷ്യന്‍ എണ്ണക്കമ്പനികള്‍. 27 ശതമാനം വരെ വിലക്കുറവില്‍ എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ കമ്പനികള്‍ വാഗ്ദാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രൈന്‍ വിഷയത്തില്‍ തങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊള്ളുന്ന ഇന്ത്യയെ കൂടുതല്‍ ആകര്‍ഷിക്കാനും ഉപരോധ ഭീഷണി മറികടക്കാനും റഷ്യയുടെ നീക്കം. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുക്രെയ്നുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യക്ക് യൂറോപ്യന്‍ യൂണിയന്റെയും യുഎസിന്റെയും നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ സമസ്ത മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തിയതോടെ എണ്ണവില വന്‍ കുതിപ്പിലാണ്. 14 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന വിലയായ ബാരലിന് 139 ഡോളര്‍ എന്ന നിരക്കാണ് അന്താരാഷ്ട്രവിപണിയില്‍. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ, ആയുധങ്ങള്‍, വളം എന്നിവ…

      Read More »
    • റഷ്യന്‍ എണ്ണയ്ക്ക് യുഎസില്‍ വിലക്ക്

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group വാഷിങ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്. റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ‘യുഎസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ അടുപ്പിക്കില്ല. അമേരിക്കന്‍ ജനത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് നല്‍കുന്ന ശക്തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്’ ബൈഡന്‍ പറഞ്ഞു. രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനിടെയാണു റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും റഷ്യ വന്‍തോതില്‍ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ. നേരത്തേ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് റഷ്യയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങി. ഭക്ഷ്യസാധനങ്ങളുടെ വിതണത്തില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍…

      Read More »
    • സുരക്ഷാ ഇടനാഴി ‘ലാസ്റ്റ് ബസ്’: ഇന്ത്യന്‍ എംബസി

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: എല്ലാവരും സുരക്ഷാ ഇടനാഴി ഉപയോഗപ്പെടുത്തണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഇനിയും സുരക്ഷാ ഇടനാഴി ലഭിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും അതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും എംബസി നിര്‍ദേശിച്ചു. ‘യുദ്ധഭൂമിയില്‍ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള സുരക്ഷാ ഇടനാഴി 2022 മാര്‍ച്ച് 8 മുതല്‍ യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടുത്ത സുരക്ഷാ ഇടനാഴി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഒറ്റപ്പെട്ടുപോയ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഈ അവസരം ഉപയോഗപ്പെടുത്താനും ട്രെയിനുകള്‍ / വാഹനങ്ങള്‍ അല്ലെങ്കില്‍ ലഭ്യമായ മറ്റേതെങ്കിലും ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതത്വത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് ഒഴിഞ്ഞുമാറാനും അഭ്യര്‍ത്ഥിക്കുന്നു’ യുക്രൈനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ നിര്‍ദേശിച്ചു. അതേസമയം യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരെ തിരികെ നാട്ടിലേക്ക്…

      Read More »
    • സുമിയില്‍ ഒടുവില്‍ എല്ലാം ശുഭം

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: യുക്രൈനിയന്‍ നഗരമായ സുമിയില്‍ യുദ്ധത്തെത്തുടര്‍ന്ന് കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ‘എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് പടിഞ്ഞാറന്‍ യുക്രൈനിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്റ് ചെയ്തു. ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയതായിരുന്നു സുമിയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍. എംബസിയിലെ ഉദ്ദ്യോഗസ്ഥര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും വിദ്യാര്‍ഥികള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. റഷ്യന്‍ സൈന്യം കടുത്ത ആക്രമണം നടത്തുന്ന സുമിയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് പ്രതിസന്ധിയിലായിരുന്നു. സുഗമമായി വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള വഴികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…

      Read More »
    • കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത

      കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം താമസകാര്യ കടിയേറ്റ വകുപ്പ് സർക്കാരിന് മുൻപിൽ സമർപ്പിച്ചതായി ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗവ്യാപനം രൂക്ഷമായ ഘട്ടത്തിൽ അനുവദിച്ച പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടാൻ പലർക്കും സാധിച്ചിരുന്നില്ല. നിലവിൽ രാജ്യത്ത് ഒന്നര ലക്ഷത്തോളം അനധികൃത  താമസക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻപ് പല തവണകളായി ഇത്തരക്കാർക്ക് പിഴയോ മറ്റു നിയമനടപടികളോ നേരിടാതെ രാജ്യം വിടാൻ  പൊതുമാപ്പ് അനുവദിച്ചിരുന്നുവെങ്കിലും നല്ലൊരു ശതമാനം പേരും ഇത്  ഉപയോഗപ്പെടുത്തിയിരുന്നില്ല. താമസകാര്യ കടിയേറ്റ വകുപ്പിന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ, അനധികൃത താമസക്കാരായ പ്രവാസികൾക്ക് നിയമ നടപടികൾ കൂടാതെ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാനുള്ള മറ്റൊരു അവസരമാകും ലഭിക്കുക.

      Read More »
    • 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു  കേരളത്തിലെത്തിച്ചു

      യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷൗദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു  കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. യുക്രെയിനില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഇന്ന് 227 വിദ്യാര്‍ഥികള്‍ എത്തി. ഇതില്‍ 205 പേരെയും നാട്ടില്‍ എത്തിച്ചു. സ്വദേശങ്ങളോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്ന് വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നത്. ഇന്ന്(07 മാര്‍ച്ച്) എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു (07 മാര്‍ച്ച്) പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 ഉം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്ത ചാര്‍ട്ടേഡ്…

      Read More »
    • ആറ് വർഷം നീളുന്ന ലോക സഞ്ചാരത്തിന് തൃശൂർ സ്വദേശി ഇ.പി ജോസ് പുറപ്പെട്ടു

      ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലായി പരന്നു ‘കിടക്കുന്ന 192 രാജ്യങ്ങളിലൂടെ, മൂന്ന് ലക്ഷത്തിലധികം കിലോ മീറ്റർ ദൂരം, ആറ് വർഷത്തിലധികം സമയമെടുത്ത് തൻ്റെ കെ.ടി.എം 390 അഡ്വെഞ്ചർ ബൈക്കിൽ ഒറ്റയ്ക്ക് യാത്രചെയ്യാൻ ഇ.പി ജോസ് ഇന്ന് പുറപ്പെടുന്നു. മോട്ടോർ സൈക്കിൾ കപ്പൽ മാർഗ്ഗം ആദ്യം യൂറോപ്പിലേയ്ക്ക് കയറ്റി അയക്കും. കൊച്ചി തുറമുഖത്ത് നിന്നാണ് മോട്ടോർ സൈക്കിൾ അയക്കുന്നത്. തുടർന്ന് യൂറോപ്പിൽ ലോകസഞ്ചാരം ആരംഭിയ്ക്കും. തൃശൂർ ഗവ. എഞ്ചിനിയറിങ്ങ് കോളജിലെ പൂർവ്വ വിദ്യാർത്ഥിയായ ജോസിന് ഇന്നലെ വൈകീട്ട് ആറിന് കോളജ് അങ്കണത്തിൽ സഹപാഠികളും സുഹൃത്തുക്കളും സ്വീകരണം നൽകി. കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, പൂർവ്വ വിദ്യാർത്ഥികളായ ചലച്ചിത്ര താരം ടി.ജി രവി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, പൂർവ്വ വിദ്യാർത്ഥി സംഘടന തൃശ്ശൂർ ചാപ്റ്റർ പ്രസിഡണ്ട് കെ രാമകൃഷ്ണൻ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ. പി ടി നൗഷജ തുടങ്ങിയവർ പങ്കെടുത്തു. യാത്രയ്ക്കിടയിൽ ലോകത്തിലെ വിവിധ നഗരങ്ങളിൽ…

      Read More »
    • റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ്

      യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കൻ എക്സ്പ്രസ്സും റഷ്യയിലെ പ്രവർത്തനം നിർത്തി. റഷ്യയിലേയും ബെലാറുസിലേയും പ്രവർത്തമാണ് അമേരിക്കൻ എക്സ്പ്രസ് നിർത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല. ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റർകാർഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകൾ മരവിപ്പിച്ചിരുന്നു. യു.എസ്. മൾട്ടിനാഷണൽ കമ്പനികളായ ഇവ കാർഡ് വഴിയുള്ള പണമിടപാടിലെ ആഗോള കുത്തകകളാണ്. യുക്രൈൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയിലെ ഇടപാടുകൾ മരവിപ്പിക്കുന്നതെന്ന് ഇരു കമ്പനികളും അറിയിച്ചു. റഷ്യൻ ബാങ്കുകൾ അനുവദിച്ച കാർഡുകൾ ഇനിമേൽ വിദേശരാജ്യങ്ങളിൽ നിഷ്‌ക്രിയമായിരിക്കുമെന്ന് രണ്ടു കമ്പനികളും അറിയിച്ചു. വിദേശത്തെ ബാങ്കുകൾ അനുവദിച്ച വിസ, മാസ്റ്റർകാർഡുകളിൽ റഷ്യയിലും ഇടപാടുകൾ നടത്താനാവില്ല. റഷ്യയിലുള്ള ഇരുനൂറോളം ജീവനക്കാർക്ക് കാർഡുപയോഗിച്ച്…

      Read More »
    Back to top button
    error: