World

ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ബെയ്ജിങ്: നീണ്ട ഇടവേളക്ക് ശേഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചൈനയില്‍ 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക് ഡൗണ്‍. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണ്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Back to top button
error: