World
-
യുക്രൈനില്‍ ഓരോനിമിഷവും ഒരുകുട്ടിവീതം അഭയാര്‍ഥിയാകുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group വാഷിങ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. സംഘര്‍ഷത്തില്‍ ഓരോ സെക്കന്റിലും ഒരു കുട്ടി വീതം യുക്രൈനില്‍ അഭയാര്‍ഥിയായി മാറുന്നുണ്ടെന്ന് യുനിസെഫ് വാക്താവ് പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000-ന് മുകളില്‍ കുട്ടികള്‍ അഭയാര്‍ഥികളായി മാറിയെന്നും യുനിസെഫ് ഓര്‍മിപ്പിച്ചു. ഫെബ്രുവരി 24-ന് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ സ്വന്തം നാടും വീടും വിട്ടൊഴിഞ്ഞ് അഭയാര്‍ഥികളായി മാറിയിട്ടുണ്ടെന്നും ഇതില്‍ 1.4 ദശലക്ഷം കുട്ടികളുണ്ടെന്നും യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ ആക്രമണത്തില്‍ 79 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ അധികൃതര്‍ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. 100-ലധികം പേര്‍ക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കീവ്, ഹര്‍കീവ്, സുമി, ഖേര്‍സണ്‍ തുടങ്ങിയ മേഖലകളില്‍ നടന്ന ആക്രമണങ്ങളാണ് കുട്ടികള്‍ക്ക് ഏറെ ആഘാതം സൃഷ്ടിച്ചിട്ടുള്ളത്. മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ഉണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ…
Read More » -
”ആസ്തികള്‍ കണ്ടുകെട്ടും, ജീവനക്കാരെ ജയിലിലിടും” ഭീഷണിയുമായി റഷ്യന്‍ ഭരണകൂടം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മോസ്‌കോ: യുക്രൈനെതിരായ സൈനിക നീക്കത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി റഷ്യന്‍ ഭരണകൂടം. സൈനിക നീക്കത്തില്‍ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ റഷ്യക്കെതിരേ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലില്‍ ഇടുമെന്നുമാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യന്‍ അധികൃതര്‍ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊക്കക്കോള, ഐ.ബി.എം, മക്ഡൊണാള്‍ഡ്, കെ.എഫ്.സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു. റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികള്‍ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈനെതിരായ സൈനിക നീക്കത്തെ തുടര്‍ന്ന് റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങള്‍…
Read More » -
അബുദാബിയിൽ സ്വകാര്യ ബസ് സർവീസ് തുടങ്ങി
അബുദാബി എക്സ്പ്രസ് എന്ന പേരിൽ അബുദാബിയിൽ സ്വകാര്യ ബസ് സർവീസിന് ഇന്ന് തുടക്കമായി. തിരക്കുള്ള സമയങ്ങളിൽ ഓരോ പത്തുമിനിറ്റിലും അബുദാബി എമിറേറ്റിന്റെ വിവിധ മേഖകളിലേക്ക് ബസ് സർവീസ് നടത്തും. അബുദാബി നഗരത്തെയും എമിറേറ്റിലെ മറ്റ് മേഖലകളെയും ബന്ധിപ്പിച്ചാണ് അബുദാബി എക്സ്പ്രസ് സർവീസ് നടത്തുക. നഗരത്തിലേക്കും തിരിച്ചും ഇടക്ക് സ്റ്റോപ്പുകളില്ലാത്ത സർവീസാണിത്. രണ്ട് ഘട്ടങ്ങളിലായാണ് അബുദാബി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്. മുസഫ വ്യവസായ മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയെ അബുദാബി നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽ ഫലാഹ മേഖലകളെ അബുദാബി നഗരവുമായി ബന്ധിപ്പിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ ബസുണ്ടാകും. വാരാന്ത്യ ദിവസങ്ങളിൽ രാത്രി ഒന്ന് വരെ സർവീസ് തുടരും. സൗദിയിൽ ടാക്സി ചാർജ് വർധിപ്പിച്ചു സൗദി അറേബ്യയിലെ നഗരങ്ങളിൽ പൊതു ടാക്സി ചാർജ് വർധിപ്പിച്ചു. പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ ചാർജ് 10…
Read More » -
“വുമൺ ഓഫ് ദി ഇയർ ” പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
ചേതന റാസൽ ഖൈമ വനിതാവേദിയുടെ “വുമൺ ഓഫ് ദി ഇയർ ” പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക ആരോഗ്യമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യു എ ഇ യിലെ താമസ വിസയുളള മലയാളി വനിതകൾക്കാണ് പുരസ്കാരം നൽകുന്നതെന്ന് ചേതന ഭാരവാഹികൾ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണ് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുളള വനിതകളടങ്ങുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുന്നത് .
Read More » -
സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയടക്കം 81 പേർക്ക് ഒറ്റദിവസം വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വധശിക്ഷ ലഭിച്ച 81 പേരിൽ 73 പേർ സൗദി സ്വദേശികളായ പുരുഷന്മാരും ഏഴ് പേർ യെമനികളും ഒരാൾ സിറിയൻ പൗരനുമാണ്. ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്. ആഭ്യന്തരമന്ത്രാലയമാണ് ഔദ്യോഗിക വാർത്താ ഏജൻസി വഴി ഇക്കാര്യം പുറത്തുവിട്ടത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറമേ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കൊലപ്പെടുത്തിയവരും വധശിക്ഷയ്ക്ക് വിധേയരാക്കിയവരിൽ ഉൾപ്പെടുന്നു. ഉയർന്ന പദവികളിലുള്ള സർക്കാർ ഉദ്യോഗസ്ഥരേയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാൻ ലക്ഷ്യമിടുക, നിയമപാലകരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയോ ആക്രമണങ്ങളിൽ അംഗഭംഗം വരുത്തുകയും ചെയ്യുക, പോലീസ് വാഹനങ്ങൾ തകർക്കാൻ കുഴിബോംബുകൾ സ്ഥാപിക്കുക തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾക്കു പുറമേ തട്ടിക്കൊണ്ടുപോകൽ, പീഡനം ബലാത്സംഗം, ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കള്ളക്കടത്ത് തുടങ്ങിയ കേസുകളിൽ പിടിക്കപ്പെട്ടവർക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്. നിയമപരമായ വിചാരണ പൂർത്തിയാക്കിയാണ് എല്ലാ പ്രതികൾക്കും എതിരായ ശിക്ഷ വിധിച്ചത്. ഇവരുടെ കേസുകൾ പരിഗണിച്ചത് 13…
Read More » -
ഒമാനിലേയ്ക്ക് സ്വാഗതം, വിദേശികൾക്കുള്ള വിസ നിരക്കുകൾ കുറയ്ക്കുന്നു
വിദേശികളുടെ വിസ നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകി ഒമാൻ ഭരണധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖ്. പുതുക്കിയ വിസ നിരക്കുകൾ മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി. അൽ അഹ്‌ലാം കൊട്ടാരത്തിൽ മസ്‌കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കുടിക്കാഴ്ചയിലാണ് സുൽത്താൻ ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയത്. പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസിൽ ഇളവുണ്ട്. ഈ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസ നിരക്ക് നടപ്പിൽ വരിക. വിസയുടെ കാലാവധി രണ്ട് വർഷമാണ്.
Read More » -
യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്
യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് സമീപത്തെ ഇര്‍പിനില്‍ ആണ് അമേരിക്കക്കാരന്‍ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റത്. വെടിവെപ്പില്‍ യുക്രൈന്‍ കാരനായ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്തിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെന്റ് റിനൗഡും യുക്രൈന്‍ കാരായ രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റും രണ്ടുപേര്‍ക്കും വെടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
Read More » -
യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ്
റഷ്യ – യുക്രൈന്‍ ഏറ്റുമുട്ടല്‍ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കീവിനായുള്ള പോരാട്ടം തുടരുകയാണ്. ഈ സാഹചര്യത്തില്‍ <span;>യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്‌കി. ജറുസലേമില്‍ വെച്ച് റഷ്യന്‍ പ്രസിഡിന്റ് വ്ലാദമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്‌കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാര്‍കിവ്, ചെര്‍ണീവ്, സുമി, മരിയുപോള്‍ നഗരങ്ങളും റഷ്യന്‍ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കിയവില്‍ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്ന വാഹനവ്യൂഹത്തിന് നേരെ റഷ്യക്കാര്‍ വെടിയുതിര്‍ത്തു. ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി യുക്രൈയിന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ സമ്മതിച്ച വഴിയിലൂടെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സംഭവമെന്ന് യുക്രൈയിന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. തെക്ക് കിഴക്ക് മരിയുപോള്‍ നഗരത്തില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചതായാണ് സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കെര്‍സന്‍ ഒബ്ലാസ്റ്റില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടതായി യുക്രൈന്‍ സായുധ സേന അറിയിച്ചു. ഇതിനോടകം 25 ലക്ഷത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്നും…
Read More » -
വൈക്കത്തെ തറവാട്ടിലെത്തിയ കള്ളനെ സോണി കണ്ടത് പാലായിലെ ഭർതൃഗൃഹത്തിലിരുന്ന്, ഹൈദരാബാദിലെയും കാൻപുരിലെയും വീട്ടിൽ കടന്ന കള്ളന്മാരെ വീട്ടുടമകൾ കണ്ടത് അമേരിക്കയിലിരുന്ന്, മൂന്നു കള്ളന്മാരും നിമിഷങ്ങൾക്കുള്ളിൽ അകത്തായി
രണ്ടു മാസം മുമ്പുള്ള ആ രാത്രി സോണി ജീവിതത്തിലൊരിക്കലും മറക്കില്ല. രാത്രി ഒന്നരയ്ക്ക് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നു സോണി. അപ്പോഴാണ് യാദൃശ്ചികമായി സ്വന്തം മൊബൈൽ ഫോണിൽ ആ ദൃശ്യം ശ്രദ്ധയിൽ പെട്ടത്. വൈക്കത്തെ തറവാട് വീടിന്റെ ടെറസിൽ നൈറ്റിധരിച്ചു ഒരാൾ…! വയോധികരായ മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന വൈക്കത്തെ വീടിന്റെ ടെറസിൽ രാത്രി മോഷ്ടാവ് നിൽക്കുന്ന വിവരം പാലായിരുന്നു കണ്ട സോണി ഫോണിൽ പൊലിസിനെ അറിയിച്ചു. അവസരത്തിനൊത്തുയർന്ന പോലിസ് മിനിറ്റുകൾക്കകം കള്ളനെ പിടികൂടി. കീഴൂർ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ റോബിസനാണ് വലയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ തന്നെ ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് വീട്ടുടമസ്ഥന്‍ പിടികൂടി. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്. ഹൈദരാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിൽപ്പെട്ട കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ…
Read More » -
മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യന്‍ ഷെല്ലാക്രമണം; കുട്ടികളടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കീവ്: യുക്രൈന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തി. കുട്ടികളടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു. മരിയുപോളിയെ ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മരിയുപോളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ല. യുക്രൈനില്‍ നിന്ന് തങ്ങളുടെ 14,000 പൗരന്മാരെ നാട്ടിലെത്തിച്ചെന്ന് തുര്‍ക്കി വ്യക്തമാക്കി. മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ്…
Read More »