ചേതന റാസൽ ഖൈമ വനിതാവേദിയുടെ “വുമൺ ഓഫ് ദി ഇയർ ” പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക ആരോഗ്യമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യു എ ഇ യിലെ താമസ വിസയുളള മലയാളി വനിതകൾക്കാണ് പുരസ്കാരം നൽകുന്നതെന്ന് ചേതന ഭാരവാഹികൾ അറിയിച്ചു.
25000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണ് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുളള വനിതകളടങ്ങുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുന്നത് .