NEWSWorld

ഒമാനിലേയ്ക്ക് സ്വാഗതം, വിദേശികൾക്കുള്ള വിസ നിരക്കുകൾ കുറയ്ക്കുന്നു

വിദേശികളുടെ വിസ നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകി ഒമാൻ ഭരണധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖ്. പുതുക്കിയ വിസ നിരക്കുകൾ മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി.

അൽ അഹ്‌ലാം കൊട്ടാരത്തിൽ മസ്‌കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കുടിക്കാഴ്ചയിലാണ് സുൽത്താൻ ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയത്.

Signature-ad

പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസിൽ ഇളവുണ്ട്. ഈ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസ നിരക്ക് നടപ്പിൽ വരിക. വിസയുടെ കാലാവധി രണ്ട് വർഷമാണ്.

Back to top button
error: