World

    • സൗദിയില്‍ ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ജിസാന്‍ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്റാന്‍ അല്‍ ജനുബ് നഗരത്തിലെ പവര്‍ സ്റ്റേഷന്‍, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷന്‍, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകള്‍, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോണ്‍ ആക്രമങ്ങളാണ് നടന്നത്. യാംബു അരാംകോ സ്റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകള്‍ സേന തടഞ്ഞു നശിപ്പിച്ചു. സിവിലിയന്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാന്‍ നഗരത്തിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈലും ജിസാന്‍, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ജിസാനിലെ അല്‍ ഷഖീഖ്…

      Read More »
    • റഷ്യയുടെ എണ്ണ വാങ്ങരുതെന്ന് അമേരിക്ക; ഇന്ത്യ ആശങ്കയില്‍

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ഡല്‍ഹി: യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുടെ എണ്ണ വാങ്ങരുതെന്ന നിലപാടില്‍ അമേരിക്ക ഉറച്ചു നിന്നതോടെ ഇന്ത്യ ആശങ്കയില്‍. അമേരിക്കയുടെ മുന്നറിയിപ്പിനിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ലക്ഷം ബാരലാണ് ഒടുവില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കോവിഡ് കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പദ് രംഗത്തിന് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ആശ്വാസകരമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇന്ത്യ മാത്രമല്ല, പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി ജര്‍മനി ഇപ്പോഴും തുടരുകയാണ്. ഉപരോധം തുടരുന്നതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ വാങ്ങിയിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് ആശ്വാസമാണ്.…

      Read More »
    • രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 68 ചിത്രങ്ങള്‍..

      <രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ 68 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഐ എസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടൻറെ ആദ്യപ്രദർശനവും ഇന്ന് നടക്കും.കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ ഒൻപതിന് ഏരീസ് പ്ലെക്സ്-6-ലാണ് ചിത്രത്തിന്റെ പ്രദർശനം.<span;>മത്സര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മത്സര ചിത്രങ്ങളും 17 ഇന്ത്യൻ സിനിമയും പ്രദർശനത്തിലുണ്ട്. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദർശനമടക്കം 68 ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് , മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ്…

      Read More »
    • ഹുറൂണ്‍ റിച്ച് ലിസ്റ്റ്: ആദ്യ പത്തിലെ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: 2022 ഹുറൂണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ പത്തില്‍ എത്തിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. 103 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആകെ സമ്പത്ത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോളതലത്തിലെ ആദ്യ നൂറില്‍ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാര്‍. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എം3എമ്മുമായി ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ അഭിമാനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയത്. ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ 81 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി അദാനി രണ്ടാം സ്ഥാനത്തും 28 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ശിവ് നാടാറും കുടുംബവും മൂന്നാം സ്ഥാനത്തും…

      Read More »
    • ശ്രീലങ്കയില്‍ വിലക്കയറ്റം അതിരൂക്ഷം; രാജ്യത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊളംമ്പോ: സമാനതകളില്ലാത്തെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോവുന്നത്. വിദേശ നാണ്യ ശേഖരം ഇല്ലാത്തതിനാല്‍ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാവാതെ വന്നതോടെ രാജ്യത്ത് വില വര്‍ധനവ് പിടിച്ചുകെട്ടാവാത്ത വിധം രൂക്ഷമാണ്. ഒരു കിലോ അരിക്ക് 448 ശ്രീലങ്കന്‍ രൂപയാണ് വില. അതായത് ഏകദേശം 128.65 ഇന്ത്യന്‍ രൂപ. ഒരു ലിറ്റര്‍ പാലിന് 263 ലങ്കന്‍ രൂപയാണ്. ഇന്ത്യയിലെ ഒരു രൂപ ലഭിക്കണമെങ്കില്‍ 3.49 ശ്രീലങ്കന്‍ രൂപ നല്‍കണം. വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്തത്തില്‍ കൊളംബോയില്‍ വലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പ്രസിഡന്റ് രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജപക്‌സെക്കെതിരെ ഹാഷ്ടാഗുകളുമായി വലിയ പ്രതിഷേധമാണ് സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. അതേസമയം ഭരണപക്ഷ അനുകൂലികളും ഹാഷ്ടാഗുമായി പ്രതിഷേധക്കാരെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന വില ഉയര്‍ന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. വൈദ്യുത നിലയങ്ങള്‍…

      Read More »
    • സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്കും ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നേരേയാണ് റഷ്യയുടെ ആക്രമണം: സെലന്‍സ്‌കി

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group വാഷിങ്ടന്‍: റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കി സഹായാഭ്യര്‍ഥന നടത്തിയത്. റഷ്യയ്ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കണമെന്നും അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളെ റഷ്യയില്‍നിന്ന് പിന്‍വലിക്കണമെന്നും സെലന്‍സ്‌കി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. യുദ്ധ മുഖത്തുനിന്ന് ഓണ്‍ലൈനായി കോണ്‍ഗ്രസ് യോഗത്തിനെ അഭിവാദ്യംചെയ്ത സെലന്‍സ്‌കിയെ എഴുന്നേറ്റുനിന്ന് കരോഘഷം മുഴക്കിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. റഷ്യ യുക്രൈന്റെ ആകാശത്തെ മരണത്തിന്റെ ഉറവിടമാക്കി തീര്‍ത്തെന്ന് സെലന്‍സ്‌കി പറഞ്ഞു. അമേരിക്ക റഷ്യന്‍ ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. സമാധാനമാണ് സമ്പത്തിനെക്കാള്‍ പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘ഞങ്ങളെ മാത്രമല്ല റഷ്യ ആക്രമിച്ചത്. ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ നഗരങ്ങളെയോ മാത്രമല്ല തകര്‍ത്തത്. ഞങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ക്കെതിരേ, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് നേരെ, ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നേരെ കൂടിയാണ്…

      Read More »
    • ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ജപ്പാന്റെ കിഴക്കന്‍ ഭാഗത്താണ്. ഭൂചലനം തലസ്ഥാനമായ ടോക്കിയോയെ പിടിച്ചുകുലുക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് ജപ്പാന്റെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫുകുഷിമ മേഖലയുടെ 60 കിലോമീറ്റര്‍ താഴെയായാണ് ഭൂചലനം ഉണ്ടായത്. രാത്രി 11:36ന് (14:36 ജിഎംടി) ഭൂചലനം ഉണ്ടായതിന് തൊട്ടുപിന്നാലെ, തീരത്തിന്റെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ഇരുപത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ടോക്കിയോ നഗരത്തില്‍ മാത്രം ഏഴ് ലക്ഷത്തോളം വീടുകളാണ് ഇരുട്ടിലായത്. ഫുകുഷിമ ആണവ നിലയത്തിന് ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത ഉണ്ടായിട്ടുണ്ടോ എന്നകാര്യം പരിശോധിച്ചു വരികയാണെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയച്ചു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

      Read More »
    • റഷ്യയ്‌ക്കെതിരായി യുക്രെയ്ന്‍ നല്‍കിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും

      യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം മൂന്നാഴ്ച പിന്നിടുമ്പോള്‍ റഷ്യയ്‌ക്കെതിരായി യുക്രെയ്ന്‍ നല്‍കിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ നല്‍കിയ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വിധി പറയുക. യുക്രെയ്‌നിനെ റഷ്യ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ആക്രമണം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി നിയമവിരുദ്ധമായി യുദ്ധത്തിനെത്തുകയായിരുന്നെന്ന് യുക്രെയ്ന്‍, കോടതിയില്‍ പരാതിപ്പെട്ടു. റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ യുക്രെയ്ന്‍ വംശഹത്യ നടത്തുന്നതാണ് യുദ്ധമുണ്ടാവാന്‍ കാരണമെന്ന് റഷ്യ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും കുറ്റപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കാനായാണ് ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി രൂപീകരിച്ചത്.  

      Read More »
    • ചൈനയില്‍ കോവിഡ് വ്യാപനം വേഗം

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ബെയ്ജിങ്: ചൈനയില്‍ അതിവേഗം കോവിഡ് വ്യാപിക്കുന്നു. തലേദിവസത്തെക്കാള്‍ ഇരട്ടിയായിരുന്നു ഇന്നലെ രോഗബാധിതരുടെ എണ്ണം. ഇതാകട്ടെ കഴിഞ്ഞ 2 വര്‍ഷമുണ്ടായതിലും ഉയര്‍ന്ന നിരക്കാണ്. നിലവില്‍ പൂര്‍ണ ലോക്ഡൗണിനു കീഴിലായ 13 നഗരങ്ങളില്‍ 3 കോടി ആളുകളാണു വരുന്നത്. ഇന്നലെ 5280 പേര്‍ക്കാണ് വൈറസ് പകര്‍ന്നുകിട്ടിയത്. തലേദിവസം 3507 ആയിരുന്നു. ലോകരാജ്യങ്ങളിലെ കണക്കുവച്ചു നോക്കിയാല്‍ ഇതു വളരെ കുറവാണ്. വരുന്ന ഏതാനും ആഴ്ചകളിലെ കണക്കു കൂടി വരുമ്പോള്‍ മാത്രമേ കോവിഡിനെ തല്‍ക്ഷണം നിയന്ത്രിച്ചുപോന്നിരുന്ന ചൈനീസ് തന്ത്രം, അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാകുമോ എന്നു വ്യക്തമാകൂ. ഏപ്രില്‍ പകുതിയോടെ നിയന്ത്രണവിധേയമാകുമെന്നാണ് ലാന്‍ഷൗ യൂണിവേഴ്‌സിറ്റിയിലെ കോവിഡ് പ്രവചനവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അപ്പോഴേക്കും കേസുകളുടെ എണ്ണം 35,000 ആകും. ഏറ്റവും ഒടുവിലത്തെ കോവിഡ് ബാധ ഇതുവരെയുണ്ടായതില്‍ ഏറ്റവും ആശങ്കാജനകമാകാമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്. കര്‍ശനമായ രോഗനിയന്ത്രണം വിപണിയെയും പിടിച്ചുലച്ചുതുടങ്ങി. ചൈനയുടെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമോയെന്ന ഭീതിക്കിടയില്‍ ഓഹരിക്കമ്പോളം 21 മാസത്തെ…

      Read More »
    • റഷ്യന്‍ സര്‍ക്കാര്‍ ചാനലില്‍ ലൈവ് വാര്‍ത്താപരിപാടിക്കിടെ ജീവനക്കാരിയുടെ യുദ്ധവിരുദ്ധപ്രതിഷേധം

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മോസ്‌കോ: റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലില്‍ തത്സമയ വാര്‍ത്താപരിപാടിക്കിടെ യുവതിയുടെ യുദ്ധവിരുദ്ധ പ്രതിഷേധം. ചാനല്‍ വണ്‍ എന്ന വാര്‍ത്താ ചാനലില്‍ സായാഹ്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് യുദ്ധവിരുദ്ധ പോസ്റ്ററുമായി അവതാരകയുടെ പിന്നില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. ‘യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ, കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്, അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’, എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. ചാനലിലെ ജീവനക്കാരികൂടിയായ മറീന ഒവ്സ്യനികോവ എന്ന യുവതിയാണ് ചാനലിലൂടെ പ്രതിഷേധം നടത്തിയത്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. റഷ്യന്‍ അനുകൂല വാര്‍ത്തകള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യാന്‍ അനുമതിയുള്ളത്. പ്രതിഷേധം നടത്തിയ മറീന ഒവ്സ്യനികോവയെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായിട്ടായിരുന്നു തത്സമയ വാര്‍ത്താ വായനക്കിടെ സ്റ്റുഡിയോയിലേക്ക് കയറി ഒവ്സ്യനികോവ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. യുദ്ധം വേണ്ട,…

      Read More »
    Back to top button
    error: