World

    • ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലില്‍ അടയ്ക്കില്ല; ക്യാമ്പുകളിലേക്ക് മാറ്റും

      ചെന്നൈ: ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലര്‍ച്ചെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. നേരത്തെ, അഭയാര്‍ത്ഥികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 ക്യാമ്പുകള്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേര്‍ അഭയാര്‍ത്ഥികളായി എത്തുമെന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസസിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്‌നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്. തീരസംരക്ഷണ സേനയും തമിഴ്‌നാട് പോലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം കടല്‍ദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പാക് കടലിടുക്കിലെ…

      Read More »
    • സാമ്പത്തിക അരക്ഷിതാവസ്ഥ: ശ്രീലങ്കയില്‍ സ്ഥിതി രൂക്ഷം

      കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലാണ് ഇപ്പോള്‍ ശ്രീലങ്ക. വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗര്‍ലഭ്യവും ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്. തിങ്കളാഴ്ച മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്തതിനാല്‍ രോഷാകുലരായ ജനക്കൂട്ടം തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന റോഡുകള്‍ തടയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സൈനികരെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് രമേഷ് പതിരണ പറഞ്ഞു. പാചകത്തിന് ആവശ്യമായ മണ്ണെണ്ണയുടെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ച് രോഷാകുലരായ ഒരു കൂട്ടം സ്ത്രീകള്‍ വിനോദസഞ്ചാരികളെ ഉപരോധിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തുന്നത് ഞങ്ങള്‍ കണ്ടു, ചില ആളുകള്‍ എണ്ണ പൂഴ്ത്തിയിരിക്കാമെന്നും ഞങ്ങള്‍ കേള്‍ക്കുന്നു, അതിനാലാണ് സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്’, പതിരണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ധനത്തിനായുള്ള നീണ്ട ക്യൂവിലെ തന്റെ സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തിയതും സൈനികരെ…

      Read More »
    • പഞ്ചസാരക്കായി പൊരിഞ്ഞ അടി; റഷ്യയെ വലച്ച് ഉപരോധം

      മോസ്‌കോ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത് വീഡിയോയില്‍ കാണാം. ഒരാള്‍ എടുത്ത പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരേയും വീഡിയോയില്‍ ദൃശ്യമാണ്. യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ സാമ്പത്തിക രംഗം തകര്‍ച്ച നേരിട്ടതിന് പിന്നാലെ രാജ്യത്തെ ചില കടകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരക്ക് പരിധി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. റഷ്യയിലെ വാര്‍ഷിക പണപ്പെരുപ്പം 2015-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ പഞ്ചസാര അടക്കമുള്ളവയുടെ വിലയും കുതിച്ചുയര്‍ന്നു. എന്നാല്‍, പഞ്ചസാരക്ക് ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒപ്പം പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനില്‍…

      Read More »
    • യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാം- സെലെന്‍സ്‌കി

      കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ സെലെന്‍സ്‌കി, യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പുതിന്‍ തയാറായാല്‍ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും വ്യക്തമാക്കി. യുക്രെയ്‌നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുതിന്‍ ഉറപ്പുനല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ചചെയ്യാം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യപ്പെടണമെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ താന്‍ തയ്യാറാണെന്ന് യുക്രൈനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. ‘ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷ ആഗ്രഹിക്കുന്ന യുക്രൈനിനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യയ്ക്കും’, വൊളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പുടിനെ ഏത് വിധേനയും കാണാന്‍ തയ്യാറാണെന്ന്…

      Read More »
    • റഷ്യന്‍ സൈന്യം യുക്രൈനില്‍നിന്ന് 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് യുഎസ് എംബസി

      കീവ്: യുക്രൈനില്‍ നിന്നും 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി. റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് എന്നിവിടങ്ങളില്‍ നിന്ന് യുക്രൈനിയന്‍ കുട്ടികളെ ‘നിയമവിരുദ്ധമായി നീക്കംചെയ്ത്’ റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വിറ്ററില്‍ ആരോപിച്ചു. ‘ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണ്’, യുഎസ് എംബസ്സി ട്വീറ്റില്‍ പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ റഷ്യ മരിയുപോളില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി യുക്രൈന്‍ ആരോപിച്ചു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.  

      Read More »
    • അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കഴിഞ്ഞു, പൊതുജനത്തിന് ‘കേന്ദ്രത്തിന്റെ സമ്മാനം’..ഇ​ന്ധ​ന​വി​ലയും പാ​ച​ക വാ​ത​ക വി​ല​യും കൂ​ട്ടി

      ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന് പി​ന്നാ​ലെ പാ​ച​ക വാ​ത​ക വി​ല​യും കൂ​ട്ടി. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂ​പ കൂ​ടി. കൊ​ച്ചി​യി​ലെ പു​തി​യ വി​ല 956 രൂ​പ. 5 കി​ലോ​യു​ടെ ചെ​റി​യ സി​ലി​ണ്ട​റി​ന്‍റെ വി​ല 13 രൂ​പ കൂ​ടി 352 രൂ​പ​യാ​യി. നേ​ര​ത്തെ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ല​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 105.18 രൂ​പ​യും ഡീ​സ​ലി​ന് 92.40 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 107.31 രൂ​പ​യും ഡീ​സ​ലി​ന് 94.41 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ 105.45 രൂ​പ​യും ഡീ​സ​ലി​ന് 92.61 രൂ​പ​യു​മാ​ണ് നി​ര​ക്ക്. അ​തേ​സ​മ​യം, 138 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. യു​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ലം ആ​ഴ്ച​ക​ളോ​ളം രാ​ജ്യ​ത്ത്…

      Read More »
    • ചൈനയിൽ വിമാനം തകർന്നു വീണു

      <span;>ചൈനയിൽ വിമാനം തകർന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് ആണ് തകർന്നുവീണത്. ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. <span;>ബോയിംഗ് 737 വിമാനമാണ് ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമീണ ഗ്രാമപ്രദേശത്ത് തകർന്നുവീണത്. രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. <span;>ഷാദി അൽക്കസിം എന്നയാളുടെ ട്വീറ്റിലുടെയാണ് പുറം ലോകം അപകടത്തെ കുറിച്ച് അറിയുന്നത്.

      Read More »
    • അ​രാം​കോ​യു​ടെ ജി​ദ്ദ​യി​ലെ പ്ലാ​ന്‍റി​ന് നേ​രെ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം

      ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ അ​രാം​കോ​യു​ടെ ജി​ദ്ദ​യി​ലെ പ്ലാ​ന്‍റി​ന് നേ​രെ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു എ​ണ്ണ ടാ​ങ്കി​ന് തീ​പി​ടി​ച്ചു. നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ത​ന്ത്ര പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി ഹൂ​തി​ക​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​യി​രു​ന്നു. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ. ഒ​രു ബാ​ലി​സ്റ്റി​ക് മി​സൈ​ലും ഒ​മ്പ​തു ഡ്രോ​ണു​ക​ളും ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​നു മു​ൻ​പ് ത​ക​ർ​ത്ത​താ​യി സൗ​ദി പ്ര​തി​രോ​ധ സേ​ന അ​വ​കാ​ശ​പ്പെ​ട്ടു. ജി​സാ​നി​ലെ അ​രാം​കോ ഡി​സ്ട്രി​ബ്യൂ​ഷ​ൻ സ്റ്റേ​ഷ​ൻ, ദ​ഹ്‌​റാ​ൻ അ​ൽ ജ​നൂ​ബി​ലെ പ​വ​ർ സ്റ്റേ​ഷ​ൻ, ഖ​മീ​സ് മു​ഷൈ​ത്തി​ലെ പ്ര​കൃ​തി​വാ​ത​ക കേ​ന്ദ്രം, യാ​മ്പു​വി​ലെ അ​രാം​കോ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക പ്ലാ​ന്‍റ്, അ​ൽ-​ഷ​ഖീ​ഖി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വ​യ്ക്കു നേ​രെ​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ.

      Read More »
    • 14,700 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. 14,700 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി ‘യുക്രെയ്‌നിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം’ എന്ന തലക്കെട്ടോടെ യുക്രൈന്‍ വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 400 പേര്‍ അഭയം പ്രാപിച്ച മരിയുപോള്‍ ആര്‍ട്ട് സ്‌കൂളില്‍ റഷ്യന്‍ സൈന്യം മണിക്കൂറുകള്‍ക്ക് മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് മരിയാപോള്‍ നിവാസികള്‍ റഷ്യന്‍ പ്രദേശത്തേക്ക് നാടുകടത്തപ്പെട്ടതായി സിറ്റി കൗണ്‍സില്‍ ശനിയാഴ്ച ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു. തുറമുഖ നഗരമായ മരിയാപോളില്‍ റഷ്യ നടത്തിയ ആക്രമണം വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഓര്‍മ്മിക്കപ്പെടുന്ന തരത്തിലുള്ള ഭീകരതയാണെന്ന് യുക്രെയ്‌നിയന്‍…

      Read More »
    • ദുബൈ വിമാനത്താവളത്തിലെ മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍

      വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. വിമാനത്താവളത്തില്‍ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന പ്രവാസിയാണ് പിടിയിലായത്. ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം തടവും 28,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 29 വയസുകാരനായ പ്രതി, മോഷ്ടിച്ച ഫോണുകള്‍ പകുതി വിലയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ വില്‍ക്കുകയായിരുന്നു. ഫോണുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് സണ്‍ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇയാള്‍ വാങ്ങിയത്. 2021 മാര്‍ച്ച് മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നാട്ടിലേക്ക് യാത്ര ചെയ്ത ഒരു പ്രവാസിയായിരുന്നു പരാതിക്കാരന്‍. നാട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ദുബൈയില്‍ നിന്ന് താന്‍ കൊണ്ടുവരികയായിരുന്ന ആറ് മൊബൈല്‍ ഫോണുകള്‍ കാണാനില്ലെന്ന്…

      Read More »
    Back to top button
    error: