IndiaNEWSWorld

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കഴിഞ്ഞു, പൊതുജനത്തിന് ‘കേന്ദ്രത്തിന്റെ സമ്മാനം’..ഇ​ന്ധ​ന​വി​ലയും പാ​ച​ക വാ​ത​ക വി​ല​യും കൂ​ട്ടി

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന് പി​ന്നാ​ലെ പാ​ച​ക വാ​ത​ക വി​ല​യും കൂ​ട്ടി. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂ​പ കൂ​ടി. കൊ​ച്ചി​യി​ലെ പു​തി​യ വി​ല 956 രൂ​പ. 5 കി​ലോ​യു​ടെ ചെ​റി​യ സി​ലി​ണ്ട​റി​ന്‍റെ വി​ല 13 രൂ​പ കൂ​ടി 352 രൂ​പ​യാ​യി. നേ​ര​ത്തെ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ല​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തി​യി​രു​ന്നു.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 105.18 രൂ​പ​യും ഡീ​സ​ലി​ന് 92.40 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 107.31 രൂ​പ​യും ഡീ​സ​ലി​ന് 94.41 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ 105.45 രൂ​പ​യും ഡീ​സ​ലി​ന് 92.61 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

Signature-ad

അ​തേ​സ​മ​യം, 138 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

യു​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ലം ആ​ഴ്ച​ക​ളോ​ളം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ലും വ​ന്‍ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ലോ​ക വി​പ​ണി​യി​ൽ ഒ​റ്റ ദി​വ​സം ഏ​ഴ് ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല ബാ​ര​ലി​ന് 117 ഡോ​ള​റാ​ണ് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ഇ​പ്പോ​ഴ​ത്തെ വി​ല.

Back to top button
error: