World
-
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ? ട്വിറ്ററിനെ തന്നെ മസ്ക് വാങ്ങുമോ ?
കാലിഫോര്‍ണിയ: കഴിഞ്ഞ കുറേ നാളുകളായി ടെക് ലോകം കാത്തിരിക്കുന്ന ഒന്നാണ് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണ്‍. പതിവായി പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന മസ്ക് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പഴയവ നശിപ്പിച്ചുകളയും എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയേറെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്ന ആളാണ് മസ്കെന്ന് അര്‍ത്ഥം. രണ്ട് ദിവസം മുമ്പാണ് ‘സ്വതന്ത്രമായ അഭിപ്രായ പ്രകനത്തിന് ട്വിറ്റര്‍ അവസരം ഒരുക്കുന്നുണ്ടോ’ എന്ന ഒരു പോള്‍ ട്വിറ്ററിലൂടെ തന്നെ മസ്ക് നടത്തിയത്. ഇതിന് പിന്നാലെയാണ് പ്രണയ് പതോള്‍ എന്നയാള്‍ മസ്കിനോട് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങുമോ എന്ന ചോദ്യം ഉന്നയിച്ചത്. ഞാന്‍ അതിനെക്കുറിച്ച് ഗൗരവകരമായി അലോചിക്കുന്നുണ്ട് എന്നാണ് മസ്ക് ഉത്തരം നല്‍കിയത്. മറുപടി ട്വീറ്റിന് പിന്നാലെ മസ്ക് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങുന്തിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടന്നത്. പുതിയ ഒരു പ്ലാറ്റ്ഫോം തുടങ്ങുന്നതിന് പകരം ട്വിറ്ററിനെ തന്നെ മസ്ക് വാങ്ങണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി.…
Read More » -
ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന് വില്‍ സ്മിത്ത്, ജെസിക്ക ചസ്റ്റൈന്‍ മികച്ച നടി
ലോസ്ഏഞ്ചല്‍സ്: തൊണ്ണൂറ്റിനാലാമത് ഓസ്കര് അവാര്‍ഡില്‍ മികച്ച നടന് വില്‍ സ്മിത്ത്. ജെസിക്ക ചസ്റ്റൈനാണ് മികച്ച നടി. ‘കോഡ’ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി ‘ദ പവര്‍ ഓഫ് ഡോഗി’ലൂടെ ജേന് കാപിയനും തെരഞ്ഞെടുക്കപ്പെട്ട ഇത്തവണത്തെ ഓസ്കറില് ഒട്ടേറെ പുതുമകളുമുണ്ടായി. ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛന് റിച്ചാര്‍ഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്മിത്തിനെ ആദ്യമായി ഓസ്കറിന് അര്‍ഹനാക്കിയത്. ‘കിംഗ് റിച്ചാര്‍ഡി’ലെ അഭിനയം മികച്ച നടനുള്ള ഓസ്കര് നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്മിത്തിന് സമ്മാനിച്ചിരിക്കുന്നത്. ‘ദ അയിസ് ഓഫ് ടമ്മി ഫയേ’യിലെ പ്രകടനമാണ് ജെസിക്ക ചസ്റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകര്‍പ്പന്‍ പ്രകടനമായിരുന്നു ജെസിക്ക ചസ്റ്റൈന്‍ കാഴ്ച വെച്ചത്. അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന്…
Read More » -
ഓസ്കാര്‍ വേദിയില്‍ ഭാര്യയെ പരിഹസിച്ചു; അവതാരകന്റെ മുഖത്തടിച്ച് മികച്ച നടന്റെ മറുപടി
ലോസ്ഏഞ്ചല്‍സ്: ഓസ്കര് പുരസ്കാര ചടങ്ങില്‍ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ജി.ഐ. ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാഡയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. Um. At first I thought this was staged, but Will Smith was seriously pissed off. (Or was this just amazing acting??) What the hell!?#WillSmith #ChrisRock #Oscars #Oscar #Oscars2022 #jadapinkettsmith pic.twitter.com/vhrw4QMnhk — AC (@ACinPhilly) March 28, 2022 എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല.…
Read More » -
രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു
കോവിഡിനെത്തുടർന്ന് രണ്ടു വർഷമായി നിർത്തിവച്ചിരുന്ന രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. കോവിഡിനു മുന്‍പ് പ്രതിവാരം നാലായിരത്തിലധികം സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് കോവിഡ് കാലം തുടങ്ങിയത് മുതൽ രണ്ടായിരം സർവീസുകളായി ചുരുങ്ങി. ഇതോടെ ടിക്കറ്റ് വില വർധിക്കുകയും ചെയ്തു. രാജ്യാന്തര സർവീസുകൾ പഴയപടിയാകുന്പോൾ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ. വിമാനയാത്രികരും വിമാനത്താവളങ്ങളും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലം ഉറപ്പാക്കാൻ ഇനിമുതൽ സീറ്റുകൾ ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങൾക്കുള്ളിൽ എയർ ഹോസ്റ്റസുമാർ, ക്യാബിൻ ക്രൂ എന്നിവർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കുള്ളിലും മാസ്ക് ധരിക്കുന്നത് തുടരണം. ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലേക്ക് പ്രതിവാരം 170 സർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 14 എണ്ണം കൊച്ചിയിൽ നിന്നും ഏഴെണ്ണം തിരുവനന്തപുരത്ത് നിന്നുമാണ്. മുംബൈ- 35, ന്യൂഡൽഹി- 28, ബംഗളൂരു- 24, ചെന്നൈ- 21, ഹൈദരാബാദ്- 21, കോൽക്കത്ത- 11, അഹമ്മദാബാദ്- 9 എന്നിങ്ങനെയാണ് മറ്റ്…
Read More » -
പണമില്ല: പെൻഷൻ പ്രായം ഉയർത്തി ചൈനീസ് ഭരണകൂടം
ചൈനയിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വൈകിപ്പിക്കാൻ തീരുമാനിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി). കർക്കശമായ ഒറ്റക്കുട്ടിനയം വരുത്തിവെച്ച ദൂരവ്യാപക പരിണിതഫലത്തെ തുടർന്നാണ് പുതിയ തീരുമാനം. ഒറ്റക്കുട്ടി നയത്തെ തുടർന്ന് രാജ്യത്ത് മുതിർന്നവരുടെ എണ്ണമാണ് യുവാക്കളേക്കാൾ കൂടുതൽ. അതിനാൽ സർക്കാർ സർവിസിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നതോടെ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഭീമമായ സാമ്പത്തിക ബാധ്യതയാണ് വേണ്ടിവരുന്നത്. വിരമിക്കൽ വൈകിപ്പിക്കുന്നതു സംബന്ധിച്ച പരിഷ്കരിച്ച നയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മാർച്ച് ഒന്നുമുതൽ നടപ്പാക്കും. ഒറ്റക്കുട്ടി നയം പ്രകൃതിദത്തമായുള്ള ജനസംഖ്യ നിയമത്തെ അട്ടിമറിച്ചു. സ്ത്രീ-പുരുഷ അനുപാതത്തിൽ മാത്രമല്ല, ചൈനയിലെ തൊഴിലാളികളുടെ എണ്ണത്തെയും ബാധിച്ചു.
Read More » -
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുത്തനെ കൂട്ടി
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികള്‍. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയര്‍ച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ശനിയാഴ്ച മുതല്‍ 303 രൂപയായി വര്‍ധിച്ചു. 25 ശതമാനം വിലകൂട്ടി രണ്ടാഴ്ച പൂര്‍ത്തിയാകും മുന്നേയാണ് ഈ പുതിയ വര്‍ധന. ഇന്ധന ക്ഷാമം രൂക്ഷമായ ലങ്കയില്‍ പവര്‍കട്ട് ഞായറാഴ്ചയും തുടരും. അതിനിടെ മന്ത്രിതല സമ്മേളനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് കൊളംബോയില്‍ എത്തും. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടണ്‍ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ചൈനയും രണ്ടായിരം ടണ്‍ അരി ശ്രീലങ്കയിലെക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഘട്ടം ഘട്ടമായി കടക്കെണിയില്‍ നിന്ന് പുറത്തു കടക്കാന്‍ ലോകബാങ്കിന്റെ ആശ്രയിക്കാനുള്ള തീരുമാനം അടുത്തിടെയാണ് പ്രസിഡന്റ്…
Read More » -
തന്നെ പുറത്താക്കാന്‍ വിദേശപണം ഉപയോഗിക്കുന്നു; വിദേശ ഗൂഢാലോചനയുടെ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും: പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കല്‍ ഭീഷണി നേരിടുന്ന പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇസ്ലാമാബാദില് തന്റെ പാര്‍ട്ടിയുടെ ശക്തിപ്രകടനം നടത്തി. തന്നെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശപണം ഉപയോഗിക്കുന്നുവെന്നും തന്റെ പക്കല്‍ രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും ഇമ്രാന് ഖാന് ആയിരങ്ങള്‍ പങ്കെടുത്ത റാലി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പാകിസ്താന് പാര്‍ലമെന്റില്‍ തനിക്കെതിരേയുള്ള അവിശ്വാസ പ്രമേയ നീക്കത്തിന് മുന്നോടിയായിട്ടാണ് ഇമ്രാന് പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയത്. തനിക്കോ തന്റെ സര്‍ക്കാരിനോ ജീവന് നഷ്ടമായാലും പ്രതിപക്ഷത്തെ അഴിമതിക്കാരായ നേതാക്കളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് (എന്‍ആര്‍ഒ) ഉപയോഗിച്ച് അഴിമതിക്കാരായ ആ കൊള്ളക്കാര്‍ പരസ്പരം സംരക്ഷിക്കുന്നത് തുടരുകയാണ്. ഈ മൂന്ന് എലികളും (പ്രതിപക്ഷത്തെ മൂന്ന് നേതാക്കള്‍) തന്റെ സര്‍ക്കാരിനെ ആദ്യം മുതല്‍ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ‘മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് കാരണമാണ് എന്‍ആര്‍ഒയിലൂടെ ഈ അഴിമതിക്കാരായ നേതാക്കള്‍ അവരുടെ തെറ്റുകളില്‍ നിന്ന് രക്ഷപ്പെട്ടത്.…
Read More » -
യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചു, കിഴക്കന്‍ യുക്രെയ്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: റഷ്യ; ശക്തമായ തിരിച്ചടി നല്കാനായെന്ന് സെലന്‍സ്കി
മോസ്കോ: യുക്രെയ്ന് യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്റെ സൈനിക ശേഷി കാര്യമായി കുറയ്ക്കാനായെന്നാണ് അവകാശവാദം. യുക്രെയ്ന് വ്യോമസേനയേയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തുവെന്നും നാവിക സേനയെ ഇല്ലാതാക്കിയെന്നുമാണ് റഷ്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. എന്നാല്‍ റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്കാനായെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അവകാശപ്പെടുന്നു. റഷ്യയുടെ യുദ്ധ തന്ത്രം പാളിയെന്നാണ് നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടെ അവകാശവാദം. ലുഹാന്‍സ്ക് ഡോണ്‍ബാസ് പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് റഷ്യന്‍ ലക്ഷ്യം ലുഹാന്‍ ഒബ്ലാസ്റ്റിന്റെ 93 ശതമാനം പ്രദേശവും ഇപ്പോള്‍ റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന് വിമതരുടെ നിയന്ത്രണത്തിലാണ്. ഡോണ്ബാസ്കിന്റെ 54 ശതമാനം പ്രദേശവും ഇവര്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. ക്രിമിയയില്‍ നിന്ന് ഡോണ്‍ബാസ്ക് ലുഹാന്‍സ്ക് പ്രദേശങ്ങള്‍ വരെയുള്ള കരപ്രദേശവും അസോവ് കടലും പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യന്‍ ലക്ഷ്യം. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ…
Read More » -
സൈനിക നടപടിയുടെ ആദ്യ ഘട്ടം അവസാനിച്ചതായി റഷ്യ
റഷ്യൻ-യുക്രൈൻ യുദ്ധം ഒരുമാസവും രണ്ടുദിവസവും പിന്നിട്ടിരിക്കുകയാണ്. യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് അവകാശപ്പെടുകയാണ് റഷ്യ. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയെ പൂർണമായും മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ മാസത്തിലെ കടുത്ത യുക്രൈനിയൻ ചെറുത്തുനിൽപ്പിന് ശേഷം റഷ്യ കൂടുതൽ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് മാറുന്നതായാണ് പ്രഖ്യാപനം സൂചിപ്പിക്കുന്നത്. അതേസമയം സമാധാന ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ. ഇതുവരെ നടന്ന ചർച്ചകളിൽ പുരോഗതിയില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അധിനിവേശ ശക്തികൾക്ക് രാജ്യം ശക്തമായ പ്രഹരമേകിഎന്ന സെലൻസ്കിയും പ്രതികരിച്ചു.
Read More » -
വമ്പന്മാരെ വിറപ്പിച്ച സൈബറാക്രമണം: 16 കാരനടക്കം 7 പേര് പിടിയില്‍
ലണ്ടന്‍: കുപ്രസിദ്ധരായ സൈബര്‍ കുറ്റവാളി സംഘം ലാപ്സസുമായി ബന്ധമുള്ള ഏഴ് പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെയുണ്ടായ ചില റാന്‍സം വെയര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ലാപ്സസ് ആയിരുന്നു. സംഘത്തിന് വേണ്ടി സൈബറാക്രമണങ്ങള്‍ നടത്തിയവരെയാണ് പിടികൂടിയത്. 16 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ്, സാംസങ്, എന്‍വിഡിയ, യുബിസോഫ്റ്റ്, ഒക്ട ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളെ ലക്ഷ്യമിട്ട് ലാപ്സസ് നടത്തിയ സൈബറാക്രമണങ്ങളിലെ പ്രധാന കുറ്റവാളികളാണിവര്‍. ഇംഗ്ലണ്ടിലെ ഒക്സ്ഫഡിനടുത്ത് താമസിക്കുന്ന 16 വയസുകാരനെ തിരിച്ചറിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. വൈറ്റ്, ബ്രീച്ച് ബേസ് എന്ന പേരുകളിലാണ് ഇയാള്‍ ഓണ്‍ലൈനില്‍ ഇടപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പിന്തുടരാനും അന്വേഷണ സംഘത്തിന് സാധിച്ചു. ഈ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആളുടെ മേല്‍വിലാസം കണ്ടെത്താനായത്. ഈ കുട്ടിയോട് തെറ്റിപ്പിരിഞ്ഞ എതിരാളികളായ ഹാക്കര്‍മാര്‍ അയാളുടെ മേല്‍വിലാസവും ചിത്രങ്ങളും കണ്ടെത്തി ഒരു ഹാക്കര്‍ വെബ്സൈറ്റില്‍ പങ്കുവെച്ചിരുന്നു. ഇതുവരെയുള്ള ഹാക്കിങ് പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം 300…
Read More »