World
-
രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ
ഫൈസര്‍, മൊഡേര്‍ന, വാക്സിനുകള്‍ക്ക് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസില്‍ വെച്ച് മാര്‍ച്ച് 29 ബുധനാഴ്ച നല്കി. സെപ്റ്റംബറില്‍ ബൈഡന് ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. യു.എസ്. വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ അതീവ വ്യാപന ശക്തിയുള്ള BA2 ഒമിക്രോണ്‍ സബ് വേരിയന്റ് സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമതു ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആദ്യ ബൂസ്റ്റര്‍ ഡോസിനു ചുരുങ്ങിയത് നാലുമാസത്തിനു ശേഷമാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. 65 വയസ്സിനു മുകളിലുള്ളവര്‍ കര്‍ശനമായും, 50 വയസ്സിനു മുകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ.റോഷില വലന്‍സ്ക്കി നിര്‍ദ്ദേശിച്ചു. അമ്പതുവയസ്സിനു താഴെയുള്ളവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ഡോസ് വേണമോ എന്ന പഠനം നടത്തിവരികയാണെന്നും…
Read More » -
ഒടുവില്‍ സഖ്യ കക്ഷിയും കൈവിട്ടു; ഇമ്രാന്റെ കസേര തെറിക്കുമോ ? അവിശ്വാസ പ്രമേയം ചര്‍ച്ച ഇന്ന്
കറാച്ചി: പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയം നാഷണല്‍ അസംബ്ലി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ പാകിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഭരണകക്ഷിക്കൊപ്പമുണ്ടായിരുന്ന എംക്യൂഎംപി സഖ്യം വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. ഇതോടെ ഇമ്രാന് ഖാന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. ഏഴ് അംഗങ്ങളുള്ള എംക്യൂഎംപി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര് മാത്രമായി. പ്രതിപക്ഷത്തിനൊപ്പം 177 പേര് ഉണ്ടെന്നാണ് നിലവിലെ കണക്ക്. ഇതിനിടെ പാകിസ്ഥാനില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. എന്നാല്‍ അവിശ്വാസ പ്രമേയത്തിലേക്ക് പോകും മുന്‍പെ ഇമ്രാന് ഖാന് രാജി വെക്കുമെന്ന അഭ്യൂഹം തള്ളി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് രംഗത്തെത്തി. ഇമ്രാന്റെ പാര്‍ട്ടിയിലെ 24 പേരാണ് വിമത നിലപാടെടുത്ത് സര്‍ക്കാരിനെതിരെ പ്രഖ്യാപനം നടത്തി പുറത്ത് പോയത്. 342 അംഗദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന് ഖാന് 2018-ല്‍ അധികാരത്തിലേറിയത്. അതില്‍ 24 വിമതര്‍ക്ക് പിന്നാലെ എംക്യൂഎംപി കൂടി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര് മാത്രമാണിപ്പോഴുള്ളത്. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍-നവാസ്…
Read More » -
രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ
റഷ്യ- യുക്രെയ്ൻ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷാ സൂചനകൾ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ നിലപാടെടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെയും ചെര്‍ണിഹീവിലെയും ആക്രമണങ്ങള്‍ കുറക്കാമെന്ന് റഷ്യന്‍ ഉപപ്രതിരോധ മന്ത്രി അലക്സാണ്ടര്‍ ഫോമിനും പറഞ്ഞു. റഷ്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ നാറ്റോ, ഇയു വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കാമെന്ന ആവശ്യമാണ് ചർച്ചയിൽ യുക്രെയ്ൻ സമ്മതിച്ചിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചയിലാണ് നിർണായ വഴിത്തിരിവ്. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായതായി തുര്‍ക്കി വിദേശകാര്യ മന്ത്രിയും പറഞ്ഞു.
Read More » -
അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍
പാന്റ്സിനുള്ളില്‍ അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഫെബ്രുവരി 2ന് നടന്ന സംഭവം ഇപ്പോള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. ഫ്ളോറിഡയിലെ ട്രൂ വാല്യു സ്റ്റോറിലാണ് സംഭവം നടന്നത്. 46 വയസ്സുകാരനാണ് മോഷ്ടാവ്. ഊന്നുവടിയുമായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഇയാള്‍ കട്ടിംഗ് ടൂള്‍ എടുത്ത് വില്ലിലെ സെക്യൂരിറ്റി ടാഗ് മുറിച്ചുമാറ്റി ഇത് പാന്റ്സിനുള്ളില്‍ വച്ച് കടന്നുകളയുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന് വെളിയിലെത്തുമ്പോള്‍ ഇയാള്‍ കട്ടിംഗ് ടൂള്‍ വലിച്ചെറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാളെ പൊലീസ് പിടികൂടി.
Read More » -
സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം; രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍
റിയാദ്: സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പായി. ഒരു വര്‍ഷത്തെ സമയപരിധിക്ക് ശേഷമാണ് പദ്ധതി മാനവ ശേഷി വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. 300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത മിനി സൂപ്പര്‍മാര്‍ക്കറ്റുകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത സെന്‍ട്രല്‍ മാര്‍ക്കറ്റുകളും സൗദിവത്കരണ പരിധിയില്‍ വരും. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍, ശരീര സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് വസ്തുക്കള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്പന്നങ്ങള് തുടങ്ങിയവ വില്‍ക്കുന്ന കടകളെയാണ് പ്രധാനമായും സൗദിവത്കരണം ബാധിക്കുക. ഇത്തരം സ്ഥാപനങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഇതുവരെ 50 ശതമാനം വിദേശികളെ നിയമിക്കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ തസ്തികയില്‍ പൂര്‍ണമായും സൗദികളെ നിയമിക്കണം. ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ 50 ശതമാനമാണ് സൗദിവത്കരണം നിര്‍ബന്ധമുള്ളത്. കസ്റ്റമര്‍ അക്കൗണ്ടന്റ്, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ് എന്നീ തസ്തികകള്‍ കഴിഞ്ഞ ഒക്ടോബറിലെ ഒന്നാം ഘട്ടത്തില്‍ തന്നെ…
Read More » -
എന്താണ് അലോപ്പീസിയ ഏരിയറ്റ
ഓസ്കര് വേദിയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ വില്‍ സ്മിത്ത് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ ചർച്ചയായിരുന്നു. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെ പരിഹസിച്ച് ക്രിസ് റോക്ക് നടത്തിയ കമന്റാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. 2018-ൽ റെഡ് ടേബിൾ ടോക്കിൽ ടി ജാഡ പിങ്കറ്റ് സ്മിത്ത് തന്നെ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം മുതൽ അലോപ്പീസിയ എന്ന മുടികൊഴിച്ചിൽ രോഗത്തിന്റെ പിടിയിലാണ് പിങ്കറ്റ്. വട്ടത്തിൽ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അലോപ്പീസിയ ഏരിയറ്റ എന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വ്യക്തമാക്കി. ഈ അവസ്ഥ സാധാരണയായി തലയെയും മുഖത്തെയും ബാധിക്കുന്നു. മുടി സാധാരണയായി നാലിലൊന്ന് വലിപ്പമുള്ള ചെറിയ, വൃത്താകൃതിയിലുള്ള പാച്ചുകളായി കൊഴിയുകയാണ് ചെയ്യുക. എന്നാൽ ചില സന്ദർഭങ്ങളിൽ മുടി കൊഴിച്ചിൽ കൂടുതൽ വ്യാപകമാവും. രോഗമുള്ളവരിൽ…
Read More » -
ബഹ്റിനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ല
ബഹ്റിനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കർമ സമിതി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളുടെയും ഡാറ്റയുടെയും അവലോകനത്തെത്തുടർന്നാണ് പുതിയ തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വി ട്ടുമാറാത്ത രോഗമുള്ളവരും മാസ്ക് ധരിക്കണം. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുമ്പോഴും ധരി ക്കേണ്ടതാണെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് രോഗനിയന്ത്രണ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടർന്നും പിന്തുടരണമെന്നും ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അധികൃതർ പറഞ്ഞു.
Read More » -
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തം സാരമായി ബാധിച്ചില്ല
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് അറിയിച്ചു. വിമാനത്താവളത്തിലെ നിർമാണം പുരോഗമിക്കുന്ന ടെർമിനൽ രണ്ടിലെ ബേയ്സ്മെന്റിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തം ഉണ്ടായത്. ഇവിടെ പെയിന്റും തീപിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായി രുന്നു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ ഉത്തരവിട്ടിട്ടുണ്ട്.
Read More » -
അധിനിവേശ തന്ത്രങ്ങളില്‍ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു: യുക്രെയ്ന്
കീവ്: യുക്രെയ്നിനെ രണ്ടായി വിഭജിച്ച് കിഴക്കന്‍ മേഖലയെ നിയന്ത്രണത്തിലാക്കാന്‍ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന് മിലിറ്ററി ഇന്റലിജന്‍സ് മേധാവി കിര്‍ലോ ബുധനോവ് പറഞ്ഞു. അധിനിവേശ തന്ത്രങ്ങളില്‍ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും റഷ്യന്‍ അധിനിവേശ പ്രദേശത്ത് യുക്രെയ്ന് ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രെയ്നിലെ റഷ്യന്‍ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പീപ്പിള്‍സ് റിപ്പബ്ലിക്കായ ലുഹാന്‍സ്ക് റഷ്യയുടെ ഭാഗമാകുന്നതിന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് പ്രാദേശിക നേതാവ് ലിയനിഡ് പസെഷിനിക് പറഞ്ഞു. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രൈമിയയും അഭിപ്രായ വോട്ടെടുപ്പിനു ശേഷമാണ് റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ന്നത്. യുക്രെയ്നിന്റെ ഊര്‍ജ, ഭക്ഷ്യ കേന്ദ്രങ്ങളെ റഷ്യന്‍ മിസൈലുകള്‍ ലക്ഷ്യമിടുന്നതുകൊണ്ട് അവ പ്രതിരോധിക്കുന്നതിന് യുദ്ധവിമാനങ്ങളും മിസൈലുകളും ഉള്‍പ്പെടെ നല്കി സഹായിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ പൂര്‍ണ യുദ്ധം തുടരുമ്പോഴും യുക്രെയ്ന് ശക്തമായ ചെറുത്തുനില്പിലൂടെ പ്രതിരോധിക്കുകയാണ്. യുദ്ധമേഖലയില്‍ നിന്ന് ജനങ്ങള്‍ക്കു രക്ഷപ്പെടാന്‍ രണ്ട് ഇടനാഴി കൂടി തുറക്കാന്‍ ഇരുരാജ്യങ്ങളും…
Read More » -
പാകിസ്താന് പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം; വോട്ടെടുപ്പ് 31ന്
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരേ അവിശ്വാസ പ്രമേയം നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്. 16 എം.എന്‍.എമാര്‍ പിന്തുണച്ചതോടെ സ്പീക്കര്‍ പ്രമേയം അംഗീകരിച്ചു. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന് സൂരി അറിയിച്ചു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അതായത് വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത തീയതി മാര്‍ച്ച് 31- ആണ്. അതേസമയം അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്ന് പാകിസ്താന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. സഖ്യ കക്ഷിയുമായുള്ള ബന്ധം സംരക്ഷിക്കാന്‍, ഇമ്രാന് ഖാന് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി സ്ഥാനം പിഎംഎല്‍(ക്യു) ന്റെ പര്‍വേസ് ഇലാഹിക്ക് വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്. അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന് ഖാന്റെ…
Read More »