World
-
അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ സമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക
കൊളംബോ: ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്. വാട്സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ മിക്ക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളേയും വരും ദിവസങ്ങളില്‍ വിലക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. യൂട്യൂബ്, ടോക്ക് ടോക്ക്, സ്‌നാപ്ചാറ്റ്, വൈബര്‍, ടെലഗ്രാം എന്നിവയേയും ഭാഗികമായി വിലക്കിയിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ നിരീക്ഷണ കമ്പനിയായ നെറ്റ് ബ്ലോക്ക്‌സ് വ്യക്തമാക്കി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രതിപക്ഷം നടത്താനിരുന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയ്ക്ക് മുന്നോടിയായിട്ടാണ് അടിയന്തരാവസ്ഥയും, 36 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചത്. ഒരു മാസമാണ് പ്രഖ്യാപനത്തിന്റെ പ്രാബല്യം. പതിനാലു ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കാത്ത പക്ഷം അടിയന്തരാവസ്ഥ റദ്ദാകും. 1948ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം അനുഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയില്‍ ഇപ്പോഴുള്ളത്. അവശ്യ വസ്തുക്കളുടെ ക്ഷാമം, അതിരൂക്ഷമായ വിലകയറ്റം, മണിക്കൂറുകളോളം നീളുന്ന പവര്‍ കട്ട് തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ 22 ദശലക്ഷത്തിലധികം…
Read More » -
ശ്രീലങ്കയിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകനും കായികമന്ത്രിയുമായ നമല്‍ രജപക്‌സെ അടക്കം 26 മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതുകത്ത് മന്ത്രിമാർ ലങ്കൻ പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം, മഹിന്ദ രാജപക്സെയും സഹോദരനും ലങ്കൻ പ്രസിഡന്റുമായ ഗോത്തഭയ രജപക്സെയും സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്. മഹിന്ദ രാജപക്സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നൽകിയതായും എംപി ദിനേഷ് ഗുണവർധന സ്ഥിരീകരിച്ചു. മന്ത്രിമാർ വകുപ്പുകൾ എല്ലാം ഒഴിഞ്ഞു അതേസമയം, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കടുത്ത പ്രതിഷേധം തുടരുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ 600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്കു പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മാർച്ച്…
Read More » -
അഫ്ഗാനിൽ സ്ഫോടനം: 59 പേർക്ക് പരിക്കേറ്റു, ഒരാള്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ 30 പേരെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് മാർക്കറ്റ് അടച്ചു. മാസങ്ങൾക്കുശേഷം അഫ്ഗാൻ തലസ്ഥാനത്ത് ആദ്യമായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തിലെ മണി എക്സ്ചേഞ്ച് ഹബ്ബിൽ ഞായറാഴ്ച സ്ഫോടനം നടന്നത്. പണം കൈമാറ്റം ചെയ്യാനെത്തിയവരെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ടയാൾ എറിഞ്ഞ കൈബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കാബൂൾ പോലീസ് വക്താവ് പറഞ്ഞു.
Read More » -
ജനനിബിഡമായി മക്കയിലും മദീനയിലും ആദ്യ തറാവീഹ് നമസ്‌കാരം
റിയാദ്: ഈ വര്‍ഷത്തെ റംസാനിലെ ആദ്യ തറാവീഹ് നമസ്‌കാരം ജനനിബിഡമായി മക്ക, മദീന പള്ളികളില്‍ നടന്നു. കൊവിഡ് മഹാവ്യാധി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഇരു ഹറമുകളിലും ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന റംസാന്‍ രാവുകളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌കാരം നടക്കുന്നത്. കൊവിഡാനന്തരം പൂര്‍ണ ശേഷിയില്‍ ആളുകളെ സ്വീകരിച്ചുള്ള റമദാനിലെ ആദ്യത്തെ തറാവീഹ് നമസ്‌കാരവേളയില്‍ ഇരു ഹറമുകളുടെ അകവും മുറ്റങ്ങളും മേല്‍കൂരയും നിറഞ്ഞു കവിഞ്ഞു. മാസപ്പിറവി കണ്ട പ്രഖ്യാപനം വന്നതോടെ ഹറമിലെ ഇശാ നമസ്‌കാരത്തിലും തുടര്‍ന്നുള്ള തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കാന്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം എല്ലാവിധ ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മുഴുവന്‍ കവാടങ്ങളും തുറന്നിരുന്നു. ശുചീകരണത്തിനായി കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചിരുന്നു. അണുമുക്തമാക്കുന്നതിനായി റോബോര്‍ട്ടുകളും ഒരുക്കിയിരുന്നു. സുരക്ഷ, ആരോഗ്യം, ആംബുലന്‍സ്, ട്രാഫിക് തുടങ്ങിയ വകുപ്പുകളും സേവനത്തിനായി രംഗത്തുണ്ടായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും ആദ്യ തറാവീഹ് നമസ്‌കാരത്തിന് സന്ദര്‍ശകരടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. തറാവീഹ്…
Read More » -
കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന്‍
കീവ്: യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങള്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചതായി പ്രസിഡന്റിന്റെ ഉപദേശകന്‍ ഒലെക്‌സി അരിസ്റ്റോവിച് അറിയിച്ചു. എന്നാല്‍ യുക്രെയ്‌നിന്റെ കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. ഇവിടത്തെ ഏതാനും നഗരങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ നാശം വിതച്ചു. തുറമുഖ നഗരമായ മരിയുപോളില്‍ കനത്ത പോരാട്ടം നടക്കുന്നു. മധ്യ യുക്രെയ്‌നിലെ പോള്‍ട്ടോവ മേഖലയില്‍ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശമുണ്ടായി. ഒഡേസ തുറമുഖത്ത് 3 മിസൈലുകള്‍ പതിച്ചു. റോയിട്ടേഴ്‌സിനു ഫോട്ടോയും വിഡിയോയും നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മാക്‌സിം ലെവിന്‍ (41) റഷ്യന്‍ പട്ടാളത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. എബി.യുഎ എന്ന വെബ്‌സൈറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്യുമെന്ററി നിര്‍മാതാവായ ഇദ്ദേഹത്തിന്റെ മൃതദേഹം കീവിനു സമീപമുള്ള ഗ്രാമത്തിലാണ് കണ്ടെത്തിയത്. റഷ്യന്‍ സേന പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍ കുഴിബോംബുകള്‍ വിതറുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിര്‍ സെലെന്‍സ്‌കി ആരോപിച്ചു. ഒഴിപ്പിക്കല്‍ ശ്രമം തടസ്സപ്പെടുത്തുന്നതിനുള്ള ഹീന നടപടി നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രോവറി നഗരം ഉള്‍പ്പെടെ പ്രദേശങ്ങള്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചെങ്കിലും കുഴിബോംബുകള്‍ നീക്കംചെയ്താല്‍…
Read More » -
ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചതായി അഭ്യൂഹം, നിഷേധിച്ച് ഓഫീസ്
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയും. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രജപക്‌സേ പ്രസിഡന്റിന് രാജി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ രാജിവാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്കും കൂപ്പുകുത്തുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ജനങ്ങള്‍ ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ അടക്കം പ്രക്ഷോഭം…
Read More » -
ഇറാഖിലെ റിഫൈനറിയിലെ തൊഴില്‍ പ്രതിസന്ധി: ജീവനക്കാരെ കമ്പനി അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന്; ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ല
ദില്ലി: ഇറാഖ് കര്‍ബല റിഫൈനറിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ ജീവനക്കാരെ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതായി പരാതി. വിസ പ്രശ്‌നത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഫോണ്‍ അടക്കം കൈവശപ്പെടുത്തി തൊഴിലാളികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്തവരെ ബന്ധപ്പെടാനാകുന്നില്ലെന്നും മറ്റു തൊഴിലാളികള്‍ പറയുന്നു. ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. മലയാളികള്‍ അടക്കം അയ്യായിരത്തോളം ഇന്ത്യക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
Read More » -
പാലാ സ്വദേശിനി കാനഡയിൽ കാറപകടത്തിൽ മരിച്ചു
പാലാ: കാനഡയിലെ സൗത്ത് സെറിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്സാണ്. മക്കളെ സംഗീത ക്ലാസിൽ നിന്ന് കൂട്ടിക്കെണ്ടുവരാൻ പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനിൽ. മക്കൾ: നോഹ, നീവ്. സംസ്കാരം പിന്നീട്.
Read More » -
വിനോദ, വിസ്മയ, സാങ്കേതിക വൈവിധ്യങ്ങളുടെ ഉത്സവം, ദുബായ് എക്‌സ്‌പോയിൽ മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദി അറേബ്യക്ക്
ദുബായ്: അറബ് ലോകത്തെ വിസ്മയിപ്പിച്ച രാജ്യാന്തര എക്‌സ്‌പോക്ക് തിരശ്ശീല വീണു. സെപ്തംബര്‍ 30നാണ് അല്‍ വാസല്‍ പ്ലാസയില്‍ എക്‌സ്‌പോ ആരംഭിച്ചത്. 6 മാസങ്ങൾ നീണ്ട വിശ്വമേളയില്‍ ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ പങ്കെടുത്തു. എക്‌സ്‌പോയിലെഏറ്റവും വിസ്തൃതിയുള്ള മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദി അറേബ്യ നേടി. സ്വിറ്റ്‌സര്‍ലണ്ട് രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി. സംഗീതലോകത്തെ താരങ്ങളായ ക്രിസ്റ്റീന അഗ്യുലേര, നോറ ജോൺസ്, യോയോ മാ എന്നിവരുടെ പരിപാടികൾ സമാപന ചടങ്ങുകൾക്ക് താളക്കൊഴുപ്പേകി. ജൂബിലി സ്റ്റേജിലും മില്ലേനിയം ആംഫി തിയേറ്ററിലും പുലരുവോളം നൃത്തസംഗീതപരിപാടികളും അരങ്ങേറി. എക്സ്പോയുടെ ഭാഗമായി രൂപകല്പന ചെയ്ത 745 വസ്ത്രങ്ങളുടെ പ്രദർശനം, കുരുന്നുകൾ ആലപിക്കുന്ന യു.എ.ഇ. ദേശീയഗാനം, യാസ്മിന സബ്ബയുടെ നേതൃത്വത്തിൽ എ.ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രത്യേക അവതരണം എന്നിവയുമുണ്ടായിരുന്നു. ഹറൗത് ഫാസ്ലിയാനും 16 സംഗീതവിദഗ്ധരും അണിനിരക്കുന്ന പരിപാടി, ഇറ്റാലിയൻ പിയാനിസ്റ്റ് എലിയോനോര കോൺസ്റ്റാന്റിനിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയും ചടങ്ങിന് കൊഴുപ്പേകി. തുടർന്ന് എക്‌സ്‌പോ…
Read More » -
ഇന്ത്യയെ പുകഴ്ത്തി വീണ്ടും പാക് പ്രധാനമന്ത്രി; സ്വാഗതം ചെയ്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയെ പ്രശംസിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് എത്തിയ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ ലോകം ബഹുമാനിക്കുന്നു എന്ന് ഒരിക്കല്‍ കൂടി ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയിരുന്നു. നേരത്തെ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന ഇന്ത്യയെ പ്രശംസിച്ച ഖാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ വീണ്ടും പുകഴ്ത്തിയത്. തനിക്കെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എആര്‍വൈ ന്യൂസിനോട് സംസാരിക്കവെയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. ‘ഇന്ത്യയുടെ വിദേശനയം നോക്കൂ. അവര്‍ എല്ലാവരോടും സംസാരിക്കുന്നു. ഇന്ത്യയുടെ പാസ്പോര്‍ട്ടിന്റെ ബഹുമാനവും പാകിസ്ഥാന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ബഹുമാനവും കാണുക,” ഇമ്രാന്‍ഖാന്‍ പറഞ്ഞു. എല്ലാവരുമായും സൗഹൃദം പുലര്‍ത്തണം എന്നതായിരിക്കണം നമ്മുടെ വിദേശനയം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഇന്ത്യയെ പുകഴ്ത്തുന്നത്. “I’ll never talk bad about my Army because I know Pakistan need a strong Army. Nawaz…
Read More »