NEWSWorld

ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി: വിശ്വാസ വോട്ട് തേടണം

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. പാക് ദേശീയ അസംബ്ലി പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടാണ് ഇമ്രാന്‍ഖാനെതിരായി വിധി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി.

നടപടികൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. പാകിസ്താന്‍ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്താന്‍ സുപ്രിംകോടതി വിധിച്ചു

ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് എപ്പോൾ നടക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു. <span;>ശനിയാഴ്ച 10.30ന് ദേശീയ അസംബ്ലി ചേർന്ന് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടത്തണമെന്നും അതു കൂടാതെ സഭ പിരിച്ചു വിട്ട നടപടി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി.

Back to top button
error: