World
-
ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇമ്മാനുവല്‍ മാക്രോണിന് തുടര്‍ഭരണം
പാരീസ്: ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇമ്മാനുവൽ മാക്രോണിന് വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയെന്നാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. കണക്കുകള്‍ പ്രകാരം ഇമ്മാനുവൽ മാക്രോണ്‍ 58.2% വോട്ട് നേടി. ഇമ്മാനുവൽ മാക്രോണിനോട് മറൈൻ ലെ പെൻ പരാജയം സമ്മതിച്ച് രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ തന്‍റെ പ്രകടനം 2017-നെക്കാള്‍ മെച്ചപ്പെട്ടെന്നും. ഇത് “ശക്തമായ വിജയം” എന്ന് വിളിക്കുകയും ജൂണിൽ നടക്കുന്ന നിയമനിര്‍മ്മാണ സഭ തിരഞ്ഞെടുപ്പിൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. “ഞങ്ങൾക്ക് അഞ്ച് വർഷം കൂടി ഫ്രാൻസിൽ ആശ്രയിക്കാം,” യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കടുത്ത പോരാട്ടം അതിജീവിച്ച് വീണ്ടും അധികാരം നേടിയെങ്കിലും ഇമ്മാനുവൽ മാക്രോണിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേ സമയം വിജയത്തിന് ശേഷം ആദ്യത്തെ അഭിസംബോധനയില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്രാൻസിൽ ഒരു “പുതിയ യുഗം” ഉണ്ടാകുമെന്ന് മാക്രോൺ പറഞ്ഞു.…
Read More » -
പാകിസ്ഥാന് തലവേദനയായി അഫ്ഗാൻ അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങൾ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ സൈനികര്‍
കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിർത്തത്. പാകിസ്ഥാൻ സൈനികർ നടത്തിയ തിരിച്ചടിയിൽ അഫ്ഗാൻ തീവ്രവാദികൾക്കും കാര്യമായ ആൾനാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ അക്രമണത്തോടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്ന പാക് സൈനികരുടെ എണ്ണം നൂറുകവിഞ്ഞു. “പാകിസ്ഥാനെതിരായ പ്രവർത്തനങ്ങൾക്കായി തീവ്രവാദികൾ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു, ഭാവിയിൽ അത്തരം പ്രവർത്തനങ്ങൾ നടത്താൻ അഫ്ഗാൻ സർക്കാർ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,” – ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പാക് സൈന്യം പ്രതികരിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാകിസ്ഥാൻ അതിര്‍ത്തിയിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികൾ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം ആദ്യം വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ തീവ്രവാദികൾ വാഹനം ആക്രമിച്ചതിനെ തുടർന്ന് ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം…
Read More » -
അഫ്ഗാനിസ്ഥാനിൽ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാൻ
അഫ്ഗാനിസ്ഥാനിൽ ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. അധാർമ്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു. അഫ്ഗാന്‍ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നിന്നും ആശങ്കകൾ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസത്തിന് എതിരില്ല എന്ന് അറിയിച്ചെങ്കിലും ആ വാക്കുകളൊക്കെ താലിബാൻ തെറ്റിച്ചിരുന്നു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല. ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്. കടുത്ത ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതിൽ ഏറ്റവും പുതിയതാണ്.
Read More » -
വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും: ബോറിസ് ജോൺസൺ
സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിൻറെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞു. ജനാധിപത്യരാജ്യം എന്ന നിലയിൽ ബ്രിട്ടൺ ഇന്ത്യയോട് ചേർന്നു നിൽക്കും എന്ന ബോറിസ് ജോൺസൻറെ വാക്കുകൾ യുക്രെയ്ൻ സംഘർഷത്തിലെ നയം തുടരാൻ ഇന്ത്യയെ ശക്തിപെടുത്തി യുദ്ധത്തോട് യോജിപ്പില്ലെന്ന് നരേന്ദ്ര മോദി ബ്രിട്ടനെ അറിയിച്ചു. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസ്സിലാക്കുന്നു എന്ന് ബോറിസ് ജോൺസണും ചർച്ചയിൽ അറിയിച്ചു. റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി ആവർത്തിച്ചു. ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായി. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണ<span;> ഇന്ത്യ…
Read More » -
ഇന്ത്യ-യുഎഇ വ്യാപാര കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുന്നു. മെച്ചപ്പെടുത്തിയ വിപണി പ്രവേശനവും കുറഞ്ഞ താരിഫുകളും ഉള്‍പ്പെടെ ഇന്ത്യന്‍, യുഎഇ ബിസിനസുകള്‍ക്ക് ഈ കരാര്‍ കാര്യമായ നേട്ടങ്ങള്‍ നല്‍കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് വിദേശ വ്യാപാര സഹമന്ത്രി താനി അല്‍ സെയൂദി ട്വിറ്ററില്‍ അറിയിച്ചു. ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ വ്യാപാര കരാറായ സിഇപിഎ ഒപ്പിട്ടത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും കരാറില്‍ ഒപ്പുവെക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന്…
Read More » -
ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനകം 1,11,319 കോവിഡ് കേസുകൾ
ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനകം 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്പത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് പ്രതിദിനം 1.95 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒമിക്രോണിന്റെയും ഉപവകഭേദമായ ബിഎ2വിന്റെയും വ്യാപനമാണ് ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർത്തിയത്. മാർച്ച് പകുതിയോടെ ഇവയുടെ വ്യാപന തോത് കുറഞ്ഞുവരി കയാണെന്നാണ് അധികൃതരുടെ നിഗമനം. 166 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21,520 ആയി. നിലവിൽ ഗുരുതരാവസ്ഥയിൽ 808 പേരാണുള്ളത്. രാജ്യത്ത് ജനസംഖ്യയുടെ 86.6 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചവരാണെന്നും ആകെ ജന സംഖ്യയുടെ 64.4 ശതമാനം ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
Read More » -
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി 143 രോഗികളും 240 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,848 ഉം രോഗമുക്തരുടെ എണ്ണം 7,39,536 ഉം ആയി. ആകെ മരണം 9,072 ആയി. നിലവിൽ 4,240 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.23 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 31, റിയാദ് 23, മദീന 19, മക്ക 18, ത്വാഇഫ് 13, ദമ്മാം ഒമ്പത്, അബഹ അഞ്ച്, ജിസാൻ നാല്
Read More » -
സന്ദർശക വിസ നീട്ടാം, പ്രൊഫഷണലുകൾക്ക് ഗ്രീൻ വിസ; വിസനിയമങ്ങളില്‍ ഉദാര സമീപനവുമായി യു.എ.ഇ
വിസനിയമങ്ങളില്‍ സമഗ്ര പരിഷ്‌കരണമേര്‍പ്പെടുത്തി യു.എ.ഇ. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അതിലൂടെ രാജ്യപുരോഗതി വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണിത്. എല്ലാ വിസകളിലും ഒന്നില്‍ കൂടുതല്‍ തവണ വന്നുപോകുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയുംചെയ്യും. രക്ഷിതാക്കള്‍ക്ക് ആണ്‍മക്കളെ 25 വയസ്സുവരെ സ്‌പോണ്‍സര്‍ ചെയ്യാനും അനുമതിയുണ്ട്. നിലവില്‍ 18 വയസ്സുവരെ മാത്രമാണ് ആണ്‍മക്കളെ സ്പോണ്‍സര്‍ ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നത്. ഗോള്‍ഡന്‍ വിസ സംവിധാനം വിപുലീകരിക്കും. പുതിയ തൊഴിലന്വേഷകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച സാധ്യതകളാണ് ഇത് തുറന്നിടുന്നത്. പ്രതിമാസം 30,000 ദിര്‍ഹത്തിലധികം വേതനമുള്ള പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരത്തോടെയുള്ള ഭേദഗതികള്‍ യു.എ.ഇ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് വ്യക്തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ കൂടുതലായി യു.എഇയിലേക്ക് ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ വ്യവസ്ഥകളെന്നും മീഡിയ ഓഫീസ് അറിയിച്ചു.…
Read More » -
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെപ്പ് :ഒരാൾ കൊല്ലപ്പെട്ടു
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.കൊളംബോയില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയിലാണ് വെടിവയ്പുണ്ടായത്. അക്രമാസക്തരായ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ ഇന്ധനവില വർധനവിനെതിരേയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. സമരക്കാർ ടയറുകൾ കത്തിക്കുകയും തലസ്ഥാനമായ കൊളംബോയിലേക്കുള്ള റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ലങ്കയിൽ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവയ്ക്കുന്നത്.
Read More » -
യുക്രെയ്‌ന്‍റെ സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് സ്ഥിരീകരിച്ച് സെലൻസ്‌കി
യുക്രെയ്‌ന്‍റെ 16 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് സ്ഥിരീകരിച്ച് പ്രസിഡന്‍റ് വൊലാദിമിർ സെലൻസ്‌കി. ഇന്നലെ ഒരു ദിവസം മാത്രം ശക്തമായ ആക്രമണമാണ് പുടിന്‍റെ സൈന്യം നടത്തിയതെന്നും സെലൻസ്‌കി ആരോപിച്ചു. ഡോൺബാസ്‌ക് പൂർണ്ണമായും തങ്ങളുടെ അധീനതയിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലൻസ്‌കി പറഞ്ഞു. ഖാർകീവ്, സാപോറിസാഷിയ, ഡോൺസ്റ്റീക്, നിപ്രോപെട്രോവ്‌സ്‌ക് മേഖലകളിൽ റഷ്യ കനത്ത ആക്രമണമാണ് നടത്തിയത്. തുറമുഖ കേന്ദ്രമായ മൈകോലായീവിലും റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. ഇന്നലെ മാത്രം 108 പ്രദേശങ്ങളിലാണ് റഷ്യൻ മിസൈലുകൾ പതിച്ചതെന്ന് യുക്രെയ്ൻ സൈന്യം സ്ഥിരീകരിച്ചു. ഇന്നലെ ഏഴുപേർ കൊല്ലപ്പെട്ടതായും സെലൻസ്‌കി പറഞ്ഞു. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ തങ്ങൾക്ക് സ്വാധീനമുള്ള മേഖലയിൽ റഷ്യ കാര്യമായ ആക്രമണം നടത്തിയിരുന്നില്ല. ഇന്നലെ അത്തരം സ്ഥലത്ത് ആക്രമണം നടത്തി റഷ്യ മേധാവിത്വം ഉറപ്പിക്കാനാണ് ശ്രമം.
Read More »