NEWSWorld

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​: ശ്രീ​ല​ങ്ക​യി​ൽ റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്ധ​ന വി​ത​ര​ണം

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ശ്രീ​ല​ങ്ക​യി​ൽ റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്ധ​ന വി​ത​ര​ണം ആ​രം​ഭി​ച്ചു. ശ്രീ​ല​ങ്ക​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്രോ​ളി​യം ക​മ്പ​നി​യാ​യ സി​ലോ​ൺ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ത​വ​ണ പ​മ്പി​ലെ​ത്തു​മ്പോ​ൾ 1000 രൂ​പ​യു​ടെ ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​ണ് അ​നു​മ​തി. മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 1500 രൂ​പ​യ്ക്കും കാ​ർ, ജീ​പ്പ്, വാ​ൻ തു​ട​ങ്ങി​യ​വ​യ്ക്ക് 5000 രൂ​പ​യ്ക്കു​ള്ള ഇ​ന്ധ​നം വീ​ത​വും നി​റ​യ്ക്കാം. ലോ​റി, ബ​സു​ക​ൾ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് റേ​ഷ​ൻ ഇ​ല്ല.

അ​തേ​സ​മ​യം, ഇ​ന്ധ​ന റേ​ഷ​ൻ‌ ന​ട​പ്പാ​ക്കി​യ​തോ​ടെ പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്ക് മു​ന്നി​ൽ നീ​ണ്ട ക്യൂ​വാ​ണ് രാ​ജ്യ​ത്ത് കാ​ണു​ന്ന​ത്. ഇ​ത് ആ​ളു​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്. ശ്രീ​ല​ങ്ക​ൻ രൂ​പ​യു​ടെ മൂ​ല്യം അ​നു​ദി​നം ഇ​ടി​യു​ന്ന​തി​നാ​ൽ പ്ര​തി​ദി​നം 12 മ​ണി​ക്കൂ​റാ​ണ് ശ്രീ​ല​ങ്ക​യി​ലെ പ​വ​ർ ക​ട്ട്.

Back to top button
error: