NEWSWorld

തൊഴിലുടമയുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും വിദേശിയുടെ ഇഖാമ പുതുക്കാം

റിയാദ്: തൊഴിലുടമയുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും വിദേശിയുടെ ഇഖാമ പുതുക്കാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഇത് സംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് ജവാസാത്തിന്റെ വിശദീകരണം.

തൊഴിലുടമയുടെ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും അവരുടെ കീഴിലുള്ള വിദേശതൊഴിലാളിയുടെ ഇഖാമ പുതുക്കാന്‍ കഴിയുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് എന്ന ജവാസാത്ത് വ്യക്തമാക്കി. കംപ്യൂട്ടര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സൗദിപൗരന്‍, തന്റെ സ്വകാര്യ ഡ്രൈവറുടെ ഇഖാമ പുതുക്കാന്‍ കഴിയുമോ എന്നറിയാന്‍ ശ്രമിച്ചതിന് മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം.

Signature-ad

തൊഴിലുടമയുടെ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് അബ്ഷര്‍ പ്‌ളാറ്റ്‌ഫോം വഴിയുള്ള തന്റെ ജീവനക്കാര്‍ക്കുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമാകില്ലെന്ന് ജവാസാത്ത് സ്ഥിരീകരിച്ചു.

 

Back to top button
error: