NEWSWorld

ശ്രീ​ല​ങ്ക​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​രെ പൊലീസ് വെടിവെപ്പ് :ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു 

ശ്രീ​ല​ങ്ക​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പേർ​ക്ക് പ​രി​ക്കേ​റ്റു.കൊ​ളം​ബോ​യി​ല്‍​നി​ന്ന് 95 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള റം​ബു​ക്കാ​ന​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ല​ങ്ക​യി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ​യാ​ണ് ജ​ന​ങ്ങ​ൾ തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്.

സ​മ​ര​ക്കാ​ർ ട​യ​റു​ക​ൾ ക​ത്തി​ക്കു​ക​യും തലസ്ഥാനമായ കൊളംബോയിലേക്കുള്ള റോ​ഡു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ലങ്കയിൽ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവയ്ക്കുന്നത്.

Back to top button
error: