അഫ്ഗാനിസ്ഥാനിൽ ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. അധാർമ്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു.
അഫ്ഗാന് താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നിന്നും ആശങ്കകൾ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസത്തിന് എതിരില്ല എന്ന് അറിയിച്ചെങ്കിലും ആ വാക്കുകളൊക്കെ താലിബാൻ തെറ്റിച്ചിരുന്നു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല.
ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്. കടുത്ത ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതിൽ ഏറ്റവും പുതിയതാണ്.