IndiaNEWSWorld

വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും: ബോറിസ് ജോൺസൺ

സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിൻറെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞു. ജനാധിപത്യരാജ്യം എന്ന നിലയിൽ ബ്രിട്ടൺ ഇന്ത്യയോട് ചേ‍ർന്നു നിൽക്കും എന്ന ബോറിസ് ജോൺസൻറെ വാക്കുകൾ യുക്രെയ്ൻ സംഘർഷത്തിലെ നയം തുടരാൻ ഇന്ത്യയെ ശക്തിപെടുത്തി

യുദ്ധത്തോട് യോജിപ്പില്ലെന്ന് നരേന്ദ്ര മോദി ബ്രിട്ടനെ അറിയിച്ചു.  ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസ്സിലാക്കുന്നു എന്ന് ബോറിസ് ജോൺസണും ചർച്ചയിൽ അറിയിച്ചു.
റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി ആവർത്തിച്ചു.

ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായി. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണ<span;> ഇന്ത്യ റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ബാധിക്കേണ്ടതിലെന്ന നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു. 

Back to top button
error: