NEWSWorld

ശ്രീലങ്കയിൽ ദേശീയ സർക്കാരിനു നീക്കം; മഹിന്ദ രാജപക്സെ രാജിവയ്ക്കും

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സർവകക്ഷി ദേശീയ സർക്കാരിനു തയാറാണെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചു. ഇതിനായി പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവയ്ക്കും. ദേശീയ സർക്കാർ ചർച്ചകൾക്കായി നാളെ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ പാർലമെന്റിൽ പ്രതിനിധികളുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ക്ഷണമുണ്ട്.

അതിരൂക്ഷമായ വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജിക്കായി പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ രണ്ടാഴ്ചയായി സമരം തുടരുകയാണ്. സമരത്തെ പിന്തുണച്ച് എല്ലാ തൊഴിലാളി സംഘടനകളും ഇന്നു മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ അർധരാത്രി മുതൽ 24 മണിക്കൂർ റെയിൽവേ യൂണിയനുകൾ പണിമുടക്കുന്നതിനാൽ ട്രെയിനുകൾ ഓടില്ല. അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. മരുന്ന് ഇറക്കുമതി ചെയ്യാനാവാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. രാജ്യാന്തര കടം തിരിച്ചടവു മുടങ്ങിയ ശ്രീലങ്ക രാജ്യാന്തര നാണ്യ നിധിയിൽ നിന്നു വായ്പയ്ക്കായി ശ്രമിക്കുന്നു.

Back to top button
error: