ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം മുടങ്ങും; രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക; പ്രവര്‍ത്തനം അടിമുടി പ്രതിസന്ധിയിലാകും; ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പ്രതികാര നടപടി; ദേശീയ താത്പര്യത്തിന് ഭീഷണിയെന്നു മാര്‍ക്കോ റൂബിയോ
ഹേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോടതി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ്, ഹമാസിനൊപ്പമുള്ള ചിലര്‍ എന്നിവരെയാണ് യുദ്ധക്കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന്റെ പ്രതികാരമായി രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ അപകടത്തിലാക്കുന്ന നീക്കമാണിതെന്നു വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരേ യുഎസ്എ ഇപ്പോള്‍തന്നെ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണു നടപടി ക്രമങ്ങള്‍തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ നീക്കമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോടതിയുടെ പേരുതന്നെ ഉള്‍പ്പെടുത്തി ഉപരോധ പട്ടികയിറക്കുമെന്നാണു വിവരമെന്ന് ആറു സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും ‘സ്ഥാപനങ്ങള്‍ക്കുനേരെ നടപ്പാക്കുന്ന’ ഉപരോധമാണ് ഐസിസിക്കെതിരേയും ഉദ്ദേശിക്കുന്നത്.
ഉപരോധത്തിന്റെ തിരിച്ചടികള്‍ എന്തൊക്കെയാകുമെന്നു വിലയിരുത്താന്‍ ജഡ്ജിമാര്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തിരുന്നു. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെങ്കിലും താമസിയാതെ എല്ലാം വ്യക്തമാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനും പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ നടപടികളുടെ പേരിലാണു പണം നല്‍കുന്നതു നിര്‍ത്താന്‍ ആലോചിക്കുന്നതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.
‘നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താന്‍ ഐസിസിക്ക് ഇനിയും അവസരങ്ങളുണ്ട്. അമേരിക്കയുടെ ദേശീയ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി നടപടിയുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അമേരിക്ക കൂടുതല്‍ നടപടികളിലേക്കു കടക്കു’മെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കോടതിക്കെതിരേ വരുന്ന നിയന്ത്രണങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും. ജീവനക്കാര്‍ക്കു ശമ്പളം നല്‍കല്‍, ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കല്‍, ഓഫീസ് സോഫ്റ്റ്‌വേര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകും. ഉപരോധത്തിന്റെ സൂചന നല്‍കി ഐസിസി അംഗങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളം നേരത്തേ ലഭിച്ചു. മുമ്പും ഉപരോധത്തിന്റെ സൂചനകള്‍ ലഭിച്ചപ്പോള്‍തന്നെ അംഗങ്ങള്‍ക്ക് ശമ്പളം നേരത്തേ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതി സമാന്തരമായി സോഫ്റ്റ്‌വേറുകള്‍ ലഭ്യമാക്കാനുള്ള ശ്രമവും തുടങ്ങി.
ഹേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോടതി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ്, ഹമാസിനൊപ്പമുള്ള ചിലര്‍ എന്നിവരെയാണ് യുദ്ധക്കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നേരത്തേ അമേരിക്കന്‍ സൈനികരുടെ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിസ്ഥാനില്‍ നടന്ന കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടിയെടുത്തപ്പോഴും കോടതി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അമേരിക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ ഐസിസിയിലെ 125 അംഗരാജ്യങ്ങളില്‍ ചിലര്‍ അധിക യുഎസ് ഉപരോധങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ശ്രമിക്കുമെന്ന് മൂന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞെങ്കിലും കോടതിക്കെതിരായ ഉപരോധങ്ങളില്‍നിന്നു പിന്നാക്കം പോകാന്‍ സാധ്യതയില്ല.
ഇതുവരെ ജഡ്ജിമാര്‍ക്കെതിരേ ഒറ്റപ്പെട്ട ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ സമയപരിധികള്‍ കഴിഞ്ഞു. ഇനി കൂടുതല്‍ നടപടിക്കുള്ള സമയമാണ്. ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലാണ് നിയമത്തിന്റെ പ്രവര്‍ത്തനങ്ങളെന്നു സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞു.
വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവ അന്വേഷിക്കാന്‍ 2002ല്‍ ആണ് കോടതി സ്ഥാപിച്ചത്. അമേരിക്കയും ഇസ്രയേലും കോടതിയിലെ അംഗങ്ങളല്ല. എന്നാല്‍, പലസ്തീനെ അംഗമായി അംഗീകരിച്ചിട്ടുമുണ്ട്. പലസ്തീന്‍ അതിര്‍ത്തിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കോടതിക്ക് അധികാരമുണ്ടെന്ന് അറിയിച്ചെങ്കിലും യുഎസ്, ഇസ്രയേല്‍ എന്നിവ അംഗീകരിച്ചിട്ടില്ല. കോടതിയിലെ ലീഡ് പ്രോസിക്യൂട്ടര്‍ കരിം ഖാന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ച ജഡ്ജിയാണു കരിം ഖാന്‍. ഇയാള്‍ക്കെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നതിനു പിന്നാലെ അവധിയിലാണ്.
The United States is considering imposing sanctions as soon as this week against the entire International Criminal Court, putting the court’s day-to-day operations in jeopardy in retaliation for investigations of suspected Israeli war crimes.






