World
-
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 381 പേര്‍
അബുദാബി: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 381 പേര്‍. 2,620 പേര്‍ക്ക് പരിക്കേറ്റു. 2020ല്‍ വാഹനാപകടങ്ങളില്‍ 256 പേരാണ് മരിച്ചത്. 2,437 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വാഹനാപകടങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3,488 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2020ല്‍ ഇത് 2,931 ആയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും കൃത്യമായ അകലം പാലിക്കാതെ സഞ്ചരിക്കുന്നതും പെട്ടെന്നുള്ള ലേന്‍ മാറ്റവും ബ്രേക്കിടലുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. 2020ല്‍ ലോക്ക്ഡൗണായിരുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറങ്ങാതിരുന്നതാണ് അപകടങ്ങള്‍ കുറയാന്‍ കാരണം. ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോഴും യുഎഇയിലെ അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ 712 പേര്‍ മരിച്ചിരുന്നു. 2015ല്‍ (675) 2016ല്‍ (725) 2017ല്‍ (525) 2018ല്‍ (469) 2019 (448) എന്നിങ്ങനെയാണ് വാഹനാപകടങ്ങളിലെ മരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ മരിച്ചതും പരിക്കേറ്റതും കൂടുതല്‍ ഏഷ്യന്‍ സ്വദേശികള്‍ക്കാണ്.
Read More » -
ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലിശ്രീക്ക്
ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായ പുരസ്കാരം, ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലിശ്രീക്ക്. ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലിശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് 2022 ലെ ബുക്കർ സമ്മാനത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലിശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ 64കാരിയായ ഗീതാഞ്ജലി ശ്രീ ഹിന്ദിയിലെ ശ്രദ്ധേയയായ നോവലിസ്റ്റും കഥാകൃത്തുമാണ്. “ലോക സാഹിത്യത്തിൽ ഹിന്ദിക്ക് വലിയ സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ ഈ പുരസ്ക്കാരം നമുക്ക് വലിയ പ്രതീക്ഷ നൽകുന്നു. ഇനിയെങ്കിലും കൂടുതൽ ഹിന്ദി കൃതികൾക്ക് ഇംഗ്ലീഷ് പതിപ്പുകൾ ഉണ്ടാകുമെന്നു പ്രത്യാശിക്കാം. സത്യത്തിൽ…
Read More » -
ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ സമ്മാനം
സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയ പുരസ്കാരമായ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് 2022 ലെ ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്.
Read More » -
വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ 2024ഓടെ കരകയറുമെന്ന് ഗീത ഗോപിനാഥ്
ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ 2024ഓടെ കരകയറുമെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ്. എന്നാല്‍, വികസ്വര രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള സമ്പദ്‌വ്യവസ്ഥയേക്കാള്‍ അഞ്ച് ശതമാനം കുറഞ്ഞ നിരക്കിലാവും ഉണ്ടാവുകയെന്നും ഗീത ഗോപിനാഥ് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥക?ളെല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാല്‍, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചു വരവിന് ആഘാതം ഏല്‍പ്പിക്കുന്നുണ്ട്. അതിനാലാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കുറച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തിലും ഇന്ധനവും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പടെയുള്ളവയുടെ വില ഉയരുകയാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പണപ്പെരുപ്പം തടയാന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുകയാണ് ബാങ്കുകള്‍. ഇത് ആഗോളധനകാര്യ രംഗത്തിനും വാണിജ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Read More » -
സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്കായി ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മ
ടോക്യോ: സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്കായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുള്‍പ്പെടുന്ന പുതിയ ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മ (ഐപിഇഎഫ്). യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ, സഹകരണത്തിനുള്ള കൂടുതല്‍ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സമൃദ്ധിയും വൈവിധ്യവും ഈ കൂട്ടായ്മ അംഗീകരിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സുസ്ഥിര സ്വഭാവമുള്ള വളര്‍ച്ചയിലേക്ക് മേഖലയെ മാറ്റാനായി നടപടികള്‍ സ്വീകരിക്കും. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രൂപത്തിലാണ് ഇവിടത്തെ രാജ്യങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍. സമാധാനവും സമൃദ്ധിയും വളര്‍ച്ചയും കൈവരിക്കാന്‍ കൂടുതല്‍ സാമ്പത്തിക സഹകരണം ആവശ്യമാണ്. വ്യാപാരം, വിതരണ ശൃംഖല, കുറഞ്ഞ വിലയില്‍ ഊര്‍ജം, കാര്‍ബണ്‍ ബഹിര്‍ഗമനത്തിനെതിരായ നയങ്ങള്‍, അടിസ്ഥാനസൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. ബ്രൂണെ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും കൂട്ടായ്മയിലുണ്ട്.
Read More » -
സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൊവിഡ്; ഇന്ന് ഒരു മരണം
റിയാദ്: സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു കൊവിഡ് മരണവും രാജ്യക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവിലെ രോഗികളിള്‍ 570 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,64,789 ആയി. രോഗമുക്തരുടെ എണ്ണം 7,49,141 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 9,135 ആയി. നിലവില്‍ 6,513 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 82 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ – 146, റിയാദ് – 122, മക്ക – 50, ദമ്മാം – 38, മദീന – 32, ത്വാഇഫ് – 17, അബഹ – 14, ജീസാന്‍ – 9, അല്‍ ബാഹ – 7, ഹുഫൂഫ് –…
Read More » -
യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ
കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ച കേസില്‍ നേരത്തെ കുറ്റം സമ്മതം നടത്തിയിരുന്നു. കേസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വാദം പൂര്‍ത്തിയായ കേസില്‍ ദില്ലിയിലെ കോടതി ഇന്ന് 3:30 ന് വിധി പറയും ഇന്ന് വിധി വരുന്ന സാഹചര്യത്തില്‍ ശ്രീനഗറിലെ ചില ഭാഗങ്ങളില്‍ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രീനഗറിലെ ചില പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു
യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്കാണു കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.
Read More » -
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവെച്ചു
ദില്ലി: ഇന്ത്യാ ഗവൺമെന്റും അമേരിക്കയും തമ്മിൽ ജപ്പാനിലെ ടോക്കിയോയിൽ വെച്ച് നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്കോട്ട് നാഥനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യാ ഗവൺമെന്റും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഗവൺമെന്റും 1997-ൽ തമ്മിൽ ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന കരാറിനെ പുതിയ കരാർ അസാധുവാക്കുന്നു. 1997-ൽ കരാർ ഒപ്പുവെച്ച ശേഷം ഡി എഫ് സി എന്ന പുതിയ ഏജൻസി അടക്കം അമേരിക്കയിലും ഇന്ത്യയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈയടുത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന ബിൽഡ് ആക്റ്റ് 2018 ന് ശേഷം പഴയ ഓവർസീസ് പ്രൈവറ്റ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ (ഒപിഐസി) പിൻഗാമിയായി രൂപം കൊണ്ടതാണ് യു എസ് എ ഗവൺമെന്റിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് ഏജൻസി. കടം , ഓഹരി നിക്ഷേപം, നിക്ഷേപ ഗ്യാരന്റി, നിക്ഷേപ ഇൻഷുറൻസ് അല്ലെങ്കിൽ റീ ഇൻഷുറൻസ്,…
Read More » -
ക്വാഡ് ഉച്ചകോടി ഇന്ന്; ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികൾ ചർച്ചയാകും, മോദി-ബൈഡൻ കൂടിക്കാഴ്ചയ്ക്കും സാധ്യത
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്നലെ ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു. ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂർവം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പറഞ്ഞു. ജനാധിപത്യം ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോർഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന…
Read More »