World

    • നേപ്പാളിൽ തകര്‍ന്ന് വീണ വിമാനത്തിൽ ഇന്ത്യക്കാരും, ഒരു കുടുംബത്തിലെ നാല് പേര്‍

      ദില്ലി: നേപ്പാളിൽ തകര്‍ന്ന് വീണ താര എയർസിന്‍റെ 9 എൻഎഇടി വിമാനത്തിലുണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇന്ന് രാവിലെയാണ് നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു. Missing Nepal aircraft carrying 22 passengers including 4 Indians found in Mustang Read @ANI Story | https://t.co/HIz4ZFrT6P#Nepal #Aircraft #nepalplanemissing #Mustang pic.twitter.com/uS7UNDaqyd — ANI Digital (@ani_digital) May 29, 2022 According to the information given by the locals to the Nepal Army, the Tara Air plane crashed at the mouth…

      Read More »
    • നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന

      നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. മുംബൈയില്‍ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.   നേപ്പാളില്‍ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. മൂന്നു പേര്‍ ജപ്പാന്‍ പൗരന്‍മാരാണ്. ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളാണ്. വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്കു പോയ വിമാനമാണ് കാണാതായത്. രാവിലെ 9.55നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് അധികൃതര്‍ അറിയിച്ചു.

      Read More »
    • ചെറുനഗരങ്ങൾ പിടിച്ചടക്കി റഷ്യൻ സേനാ മുന്നേറ്റം

      കീവ്: കിഴക്കൻ യുക്രെയ്നിലെ ചെറുനഗരങ്ങൾ പിടിച്ചെടുത്ത് റഷ്യൻ സേന മുന്നേറ്റം തുടരുമ്പോൾ, പ്രശ്നത്തിനു നയതന്ത്ര പരിഹാരത്തിനു സന്നദ്ധമാകാൻ റഷ്യയോടു ജർമനിയും ഫ്രാൻസും അഭ്യർഥിച്ചു. കിഴക്കൻ ഡോൺബാസിൽ കനത്ത തെരുവുയുദ്ധം തുടരുന്ന സീവിയറോഡോണെറ്റ്സ്ക് നഗരത്തിനു സമീപമുള്ള ലിമൻ പട്ടണം പിടിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് മേഖലയിലെ റെയിൽവേ ഹബ്ബാണ്. നാലാം മാസത്തിലേക്കു പ്രവേശിച്ച യുദ്ധത്തിൽ, ഡോൺബാസിലെ ലുഹാൻസ്ക് മേഖല മുഴുവനായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ട്. റഷ്യൻ അനുകൂല വിമതരും റഷ്യൻ സേനയ്ക്കൊപ്പം ചേർന്നാണ് പൊരുതുന്നത്. ലിമനിൽനിന്ന് 60 കിലോമീറ്റർ അകലെ ഡോൺബാസിലെ ഏറ്റവും വലിയ നഗരമായ സീവിയറോഡോണെറ്റ്സ്ക് വരും ദിവസങ്ങളിൽ വീഴുമെന്നാണു ബ്രിട്ടിഷ് ഇന്റലിജൻസിന്റെ കണക്കുകൂട്ടൽ. ഇവിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ 90% കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ഡോൺബാസിലെ പല പ്രദേശങ്ങളും നേരത്തേ തന്നെ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ 10,000 റഷ്യൻ സൈനികരാണു യുദ്ധമുഖത്തുള്ളത്. വെടിനിർത്തലിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ…

      Read More »
    • ഗോട്ടയോട് സന്ധിയില്ല; കൊളംബോ സമരം 50 നാൾ പിന്നിട്ടു

      കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ചു നിന്ന് സമരം ചെയ്യുന്നവർക്കു നേരെ പൊലീസിന്റെ ടിയർ ഗ്യാസ് ആക്രമണം. സമരത്തിന്റെ 50– ാം ദിവസത്തിലാണ് സേനയുടെ അപ്രതീക്ഷിത നടപടി. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും ഗോട്ടബയ മാറാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. ഫോർട്ടിലെ വേൾഡ് ട്രേഡ് സെന്ററിനു മുന്നിലെ സമരക്കാരെയാണ് പൊലീസ് നേരിട്ടത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫിസിനു മുന്നിലും സമരം നടക്കുന്നുണ്ട്. സമരത്തിന്റെ 50–ാം ദിനത്തിൽ കൂടുതൽ പേർ പിന്തുണയുമായി ഗോൾഫേസിലും മറ്റും എത്തിയിരുന്നു. അഭിഭാഷക സമൂഹത്തിന്റെ ശക്തമായ പിന്തുണയുള്ളതിനാൽ സമരത്തെ കായികമായി നേരിടേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. രാജപക്സെ അനുകൂലികൾ സമരക്കാരെ മർദിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾ സർക്കാരിനെ ഭയപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജാഫ്നയിലെ മത്സബന്ധന തൊഴിലാളികൾക്കായി ഇന്ത്യ 14,000 ലീറ്റർ മണ്ണെണ്ണ വിതരണം ചെയ്തു. മണ്ണെണ്ണ ക്ഷാമം മൂലം പല വള്ളങ്ങളും കടലിൽപ്പോകാത്ത അവസ്ഥയിലാണ്. ഇന്ത്യയിൽ നിന്ന് അരിയും പാൽപ്പൊടിയുമുൾപ്പെടെ അവശ്യസാധനങ്ങളുമായി കപ്പൽ കൊളംബോയിലെത്തി. ഇന്ത്യയുടെ…

      Read More »
    • അബുദാബി മലയാളി റെസ്റ്റോറന്റിലെ സ്ഫോടനം മരണം മൂന്നായി, മരിച്ച രണ്ട് മലയാളികളെയും തിരിച്ചറിഞ്ഞു

           അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ മലയാളി റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് മലയാളികളും ഒരു പാക് പൗരനുമാണ് മരിച്ചത്. മരിച്ച മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിൽ ദാമോദരന്റെ മകൻ ധനേഷ് (32) ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശിയായ ആർ ശ്രീകുമാർ (43) എന്നിവരാണ് മരിച്ച മലയാളികൾ. ധനേഷ് റെസ്റ്റോറന്റിൽ ആഹാരം കഴിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ റെസ്റ്റോറന്റിൽ നിന്ന് തെറിച്ചുവന്ന ലോഹക്കഷണം സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാറിന്റെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അവധിയ്ക്ക് ശേഷം രണ്ട് ദിവസം മുമ്പാണ് ധനേഷ് തിരിച്ച് അബുദാബിയിൽ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ 120 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 106 പേരും ഇന്ത്യക്കാരാണെന്നാണ് എംബസി അധികൃതർ വ്യക്തമാക്കുന്നത്. 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്…

      Read More »
    • പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ധന വില കുതിച്ചുയരുന്നു

      രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. വിലക്കയറ്റം അതിരൂക്ഷമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന വിലയിരുത്തലുണ്ട്. നിലവില്‍ പാകിസ്ഥാനില്‍ ഇന്ധന വില കുതിക്കുകയാണ്. 30 രൂപയുടെ വര്‍ധനയാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. വില വര്‍ധന അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെ പെട്രോള്‍ ലിറ്ററിന് 179.85 രൂപയും, ഡീസലിന് 174.15 രൂപയും, മണ്ണെണ്ണയ്ക്ക് 155.95 രൂപയും, ലൈറ്റ് ഡീസല്‍ 148.41 രൂപയും ആയി. പാകിസ്ഥാന്‍ സര്‍ക്കാരും അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) ഖത്തറില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മയില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഇതോടെ ആറു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക രക്ഷാപ്രവര്‍ത്തനവും ഐഎംഎഫ് സ്റ്റാഫ് ലെവല്‍ കരാറും അവസാനിച്ചു. പാകിസ്ഥാന്‍ ഇന്ധന, ഊര്‍ജ സബ്‌സിഡികള്‍ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് ഐഎംഎഫ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്‌സിഡി എടുത്തുകളയുന്നത് വരെ ഐഎംഎഫ് ഒരു ആശ്വാസവും നല്‍കില്ലെന്നു വ്യക്തമായതാണ് ഇന്ധന വിലയുടെ ഭാരം…

      Read More »
    • മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

      മക്ക: ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തെ താമസക്കാരായ വിദേശികള്‍ക്ക് മേയ് 26 വ്യാഴാഴ്ച മുതല്‍ മക്ക പ്രവേശനത്തിന് അനുമതി പത്രം നിര്‍ബന്ധമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ എത്തുന്നവരെ ചെക്ക് പോയിന്‍റില്‍ തടയുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ശുവൈരഖ് പറഞ്ഞു. അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നവരെയും അവരുടെ വാഹനങ്ങളും മക്കയിലേക്ക് എത്തുന്ന റോഡുകളിലെ ചെക്ക് പോസ്റ്റുകള്‍ക്കടുത്ത് നിന്ന് തിരിച്ച് അയയ്ക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. മക്കയിലേക്ക് പ്രവേശനം നിയന്ത്രിച്ചതോടെ അത്യാവശ്യക്കാര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍ ഇലക്ട്രോണിക് രീതിയില്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ജനറല്‍ ഡയറക്ടറേര്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ…

      Read More »
    • അബുദാബി-ദോഹ റൂട്ടില്‍ ഖത്തര്‍ എയര്‍വേയ്സ് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി

      ദോഹ: അബുദാബിയില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി തുടങ്ങുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍. ജൂലൈ 10 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. 21 പ്രതിവാര സര്‍വീസുകളാണ് നിലവില്‍ അബുദാബിയില്‍ നിന്നുള്ളത്. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ആകെ 56 ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകളാണ് ഉള്ളത്.

      Read More »
    • പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

      അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്. വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

      Read More »
    • കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 381 പേര്‍

      അബുദാബി: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 381 പേര്‍. 2,620 പേര്‍ക്ക് പരിക്കേറ്റു. 2020ല്‍ വാഹനാപകടങ്ങളില്‍ 256 പേരാണ് മരിച്ചത്. 2,437 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വാഹനാപകടങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3,488 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2020ല്‍ ഇത് 2,931 ആയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും കൃത്യമായ അകലം പാലിക്കാതെ സഞ്ചരിക്കുന്നതും പെട്ടെന്നുള്ള ലേന്‍ മാറ്റവും ബ്രേക്കിടലുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. 2020ല്‍ ലോക്ക്ഡൗണായിരുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറങ്ങാതിരുന്നതാണ് അപകടങ്ങള്‍ കുറയാന്‍ കാരണം. ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോഴും യുഎഇയിലെ അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ 712 പേര്‍ മരിച്ചിരുന്നു. 2015ല്‍ (675) 2016ല്‍ (725) 2017ല്‍ (525) 2018ല്‍ (469) 2019 (448) എന്നിങ്ങനെയാണ് വാഹനാപകടങ്ങളിലെ മരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ മരിച്ചതും പരിക്കേറ്റതും കൂടുതല്‍ ഏഷ്യന്‍ സ്വദേശികള്‍ക്കാണ്.

      Read More »
    Back to top button
    error: