World

    • തായ്‌വാനുമായി ബന്ധപ്പെട്ട ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയാറാണെന്ന് ചൈന

      തായ്‌വാനുമായി ബന്ധപ്പെട്ട ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയാറാണെന്ന് ചൈന. ചൈന തായ്‌വാൻ ആക്രമിച്ചാൽ യുഎസ് പ്രതിരോധിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം.   രാജ്യത്തിന്‍റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ചൈനീസ് ജനതയുടെ ശക്തമായ കഴിവിനെ ആരും വിലകുറച്ച് കാണരുതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു   സ്വയംഭരണ പ്രദേശമായ തായ്‌വാനിൽ ചൈന കടന്നാക്രമണം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്നായിരുന്നു ബൈഡന്‍റെ പ്രസ്താവന. തായ്‌വാൻ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള അധികാരപരിധി ചൈനയ്ക്കില്ലെന്നും ബൈഡൻ പറഞ്ഞു.   അതേസമയം തായ്‌വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസ് നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു

      Read More »
    • ശൈഖ്​ മുഹമ്മദിന്‍റെ കാരുണ്യം ഇപ്പോഴും മലയാളിയായ അലിക്കൊപ്പം, നാലുവര്‍ഷമായി​ രോഗക്കിടക്കയിലെങ്കിലും മുടങ്ങാതെ ശമ്പളവും കരുതലും

      അബൂദബി: യു.എ.ഇയുടെ അമരക്കാരനായി ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ കരുണയുടെ നേരടയാളമായി മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി ഇപ്പോഴും അബൂദബിയിലുണ്ട്​. നാല്​ വര്‍ഷം മുന്‍പ്​ രോഗക്കിടക്കയിലേക്ക്​ വീണുപോയ അലിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശൈഖ്​ മുഹമ്മദ് തന്നെയാണ്​ ഇപ്പോഴും അദ്ദേഹത്തിന്​ കരുതലിന്‍റെ കരവലയമൊരുക്കുന്നത്​. രോഗബാധിതനായ ശേഷം ജോലിയില്‍ നിന്ന്​ വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്‍റെ വിസയും താമസവും ശമ്ബളവുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല. തലച്ചോറില്‍ രക്​തം കട്ടപിടിച്ചതിനെ തുടര്‍ന്ന്​ 2018 ഡിസംബര്‍ 23നാണ് ശൈഖ്​ മുഹമ്മദിന്‍റെ പേഴ്​സനല്‍ സ്റ്റാഫ്​ അംഗമായ​​ മലപ്പുറം കുറുവ പഴമള്ളൂര്‍ മുല്ലപ്പള്ളി അലി (60) അബൂദബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്​ വിധേയനായത്​. വിവരം ലഭിച്ചയുടന്‍ കിരീടാവകാശിയുടെ ഓഫിസില്‍ നിന്ന്​ അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച്‌​ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശൈഖ്​ മുഹമ്മദിന്‍റെ നിര്‍ദേശപ്രകാരം അബൂദബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക്​​ ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട്​ ഓഫിസ്​ ഇടപെട്ട്​ ക്ലീവ്​ ലാന്‍ഡ്​ ആശുപത്രിയിലേക്ക്​ മാറ്റി ശസ്ത്രക്രിയ…

      Read More »
    • ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

      റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവാണ് വിലക്കിന് കാരണം. അതേസമയം സൗദി അറേബ്യയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

      Read More »
    • ഹജ്ജ് കര്‍മ്മത്തിന് കാൽനടയായി 8640 കിലോമീറ്റര്‍ യാത്ര ചെയ്ത് വളാഞ്ചേരി സ്വദേശി, 29 കാരന്റെ 280 ദിവസം നീളുന്ന യാത്ര

      വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.പുണ്യഭൂമിയായ മക്കയിലേക്ക് ഹജ്ജ് കര്‍മ്മത്തിനായാണ് ഈ യാത്ര. വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ 29കാരന്‍റെ യാത്ര. ഉമ്മ സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്. “എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം ഉമ്മ…” “പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ….?” സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: “മോൻ പൊയ്ക്കോ…” ഭാര്യ ഷബ്നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് എന്ന യുവാവ് കാൽനടയായി ഹജ്ജിനുപോകാൻ തീരുമാനിച്ചത്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലാണ് ചേലമ്പാടൻ ശിഹാബിന്റെ വീട്. ഇവിടെനിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ സഞ്ചരിക്കണം. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹപൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശിഹാബ്. ഇതറിഞ്ഞ് ചിലർ ചോദിച്ചു: ‘നിനക്കെന്താ പ്രാന്താണോ?’ അവരോട് ശിഹാബ് ഒന്നു മന്ദഹസിച്ചു; ‘ഇനി പിന്നോട്ടില്ല.പടച്ചോന്റെ കൃപയുണ്ടെങ്കിൽ യാത്ര വിജയിക്കും.’ അന്നു മുതൽ ഒൻപതു മാസമായി ശിഹാബ് യാത്രയുടെ…

      Read More »
    • ഗർണികൾ സ്വയം ചികിത്സ അരുത്, ഗർഭകാലത്ത് പെയിൻ കില്ലറുകൾ കഴിക്കുന്നത് നവജാത ശിശുവിനെ ​ഗുരുതരമായി ​ബാധിക്കും

        ഗർഭകാലത്ത് പെയിൻകില്ലറുകളുടെ അമിതോപയോ​ഗം നവജാതശിശുവിനെ ​ഗുരുതരമായി ബാധിക്കുമെന്ന് പഠനം. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭ്യമാകുന്ന പെയിൻകില്ലറുകളുടെ ജാ​ഗ്രതയില്ലാത്ത ഉപയോ​ഗം നവജാതശിശുവിന് പലവിധ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ​ഗർഭകാലത്തെ പെയിൻകില്ലറുകളുടെ ഉപയോ​ഗത്തെ ആസ്പദമാക്കി യു.കെയിലെ അബെർഡീൻ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 30വർഷത്തിനിടയിലെ 151,000 ​ഗർഭിണികളുടെ ഡാറ്റയെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ​ഗർഭകാലത്ത് പ്രിസ്ക്രിപ്ഷനില്ലാതെ പാരസെറ്റാമോൾ, ആസ്പിരിൻ, ഡൈക്ലോഫിനാക്, നാപ്രോക്സിൻ, ഐബുപ്രൂഫൻ തുടങ്ങിയവയോ അവയുടെ മിശ്രിതങ്ങളോ ഉപയോ​ഗിച്ചതായി പഠനത്തിൽ കണ്ടെത്തി. ഇത്തരം പെയിൻകില്ലറുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന ​ഗർഭിണികളിൽ അമ്പതുശതമാനത്തോളം പേരിൽ ​ഗർഭം പൂർണ വളർച്ചയെത്തും മുമ്പേ പ്രസവത്തിനുള്ള സാധ്യത കൂടുന്നു എന്ന് കണ്ടെത്തി. ​ഗർഭം അലസിപ്പോകാനുള്ള സാധ്യത മുപ്പത്തിമൂന്നു ശതമാനവുമാണ്. അറുപത്തിനാലു ശതമാനം കുഞ്ഞുങ്ങളിൽ ന്യൂറൽ ട്യൂബ് തകരാറുകളും അമ്പത്തിയേഴ് ശതമാനം പേരിൽ നിയോനേറ്റൽ യൂണിറ്റിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയും അമ്പത്തിയാറ് ശതമാനം പേരിൽ നവജാതശിശുക്കളുടെ മരണവും ഇരുപത്തിയെട്ടു ശതമാനം പേരിൽ തൂക്കക്കുറവും കണ്ടെത്തിയതായി പഠനത്തിലുണ്ട്. ആ​ഗോളതലത്തിൽ മുപ്പതു…

      Read More »
    • യുക്രൈൻ സൈന്യത്തിന് രണ്ട് യുദ്ധവിമാനങ്ങൾ നൽകി പാക് ശതകോടീശ്വരൻ; വെളിപ്പെടുത്തി ഭാര്യ

      കീവ്:  റഷ്യക്കെതിരെയുള്ള യു​ദ്ധത്തിൽ ‌‌യുക്രൈൻ സൈന്യത്തിന് പാക് ശതകോടീശ്വരൻ മുഹമ്മദ് സഹൂർ യുദ്ധവിമാനങ്ങൾ വാങ്ങി നൽകിയതായി റിപ്പോർട്ട്.  റഷ്യക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ സഹായിക്കുകയാണെന്ന് സഹൂറിന്റെ ഭാര്യയും ‌യുക്രേനിയൻ ​ഗായികയുമായ കമാലിയ സഹൂർ പറഞ്ഞതായി യുക്രൈനിലെ ടിഎസ്‌എൻ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. യുക്രൈൻ വ്യോമസേനയ്ക്ക് രണ്ട് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ തന്റെ ഭർത്താവ് സഹായിച്ചതായി അവർ പറഞ്ഞു. ഇക്കാര്യം പുറത്തുപറയാൻ ഭർത്താവ് സമ്മതിച്ചെന്നും ഇതുവരെ ഈ വിവരം മറച്ചുവെക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി. യുക്രൈൻ പത്രമായ കീവ് പോസ്റ്റിന്റെ മുൻ ഉടമയായിരുന്ന സഹൂർ. യുദ്ധത്തിനിടെ ‌യുക്രേനിയൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹൂറിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. ‌‌ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അഭയാർഥികളെ എത്തിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ സഹൂർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ‌‌യുക്രൈൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അദ്ദേഹം രാഷ്ട്രത്തലവൻമാരടക്കമുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ അറബ് ന്യൂസിന്…

      Read More »
    • അനുസരണയില്ലാത്തവരെ വീട്ടിലിരുത്തും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശുഭ വാർത്ത ഉടനെന്ന് താലിബാൻ

      കാബൂൾ: അഫ്ഗാനിൽ നിന്ന് ഉടൻ തന്നെ നല്ല വാർത്ത ഉണ്ടാകുമെന്ന് താലിബാൻ നേതാവും ആക്ടിംഗ് ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനി. അഫ്ഗാൻ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവർത്തിക്കുകയാണ് താലിബാൻ. ഇതുവരെയും പൂർത്തിയാക്കാത്ത ഈ വാഗ്ദാനം ഉടൻ നടപ്പിലാക്കുമെന്ന സൂചനയാണ് താലിബാൻ നൽകുന്നത്. മാത്രമല്ല, ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ വീട്ടിലിരിക്കണമെന്നും താലിബാൻ നേതാവ് പറഞ്ഞു. താലിബാൻ ഭരണത്തിന് കീഴിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ത്രീകളെ കുറിച്ച് ചോദിച്ചപ്പോൾ, “ഞങ്ങൾ അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വീട്ടിൽ ഇരുത്തും” എന്നുമായിരുന്നു മറുപടി. അനുസരണക്കേട് കാണിക്കുന്ന സ്ത്രീകൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിലവിലെ സർക്കാരിനെ ചോദ്യം ചെയ്യാൻ മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളെയാണെന്നും നേതാവ് കൂട്ടിച്ചേർത്തു. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദിയാണ് സിറാജുദ്ദീൻ ഹഖാനി. എഫ്ബിഐ അന്വേഷിക്കുന്ന ഇയാളുടെ തലയ്ക്ക് 10 മില്യൺ ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സ്ത്രീകളും മുഖം മറയ്‌ക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഞങ്ങൾ സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നില്ല, പക്ഷേ ഞങ്ങൾ…

      Read More »
    • എ.പി. അബ്‍ദുല്ലക്കുട്ടിയുടെ യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു

      റിയാദ്: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്‍ദുല്ലക്കുട്ടി ജിദ്ദയിൽ വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വിളിച്ചുചേർത്ത യോഗം സംഘടനകൾ ബഹിഷ്‍കരിച്ചു. അബ്‍ദുല്ലക്കുട്ടിക്ക് വേണ്ടി ജിദ്ദയിലെ ബി.ജെ.പി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) ആണ് സംഘടനകൾക്ക് ക്ഷണക്കത്ത് അയച്ചത്. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകൾക്കെല്ലാം യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്‍ദുല്ലക്കുട്ടിക്ക് സ്വീകരണം നൽകാനും ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ ഹാജിമാരുടെ ഒരുക്കങ്ങൾ വിശകലനം ചെയ്യാനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സംഘടനകൾക്ക് അയച്ച മെസേജ്. എന്നാൽ ഇന്ത്യൻ കോൺസുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലക്ക് എ.പി. അബ്‍ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാതെ ഔദ്യോഗിക യോഗത്തിന് ഐ.ഒ.എഫ് എന്ന സംഘടന ക്ഷണിച്ചതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് വിവിധ സംഘടനാനേതാക്കൾ പറഞ്ഞു.

      Read More »
    • യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

      തെക്കേ അമേരിക്കയിലും യൂറോപ്പിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി മടങ്ങിയ മാസ്ച്യുസെറ്റ്‌സ് സ്വദേശിയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.സ്‌പെയിനിലും പോര്‍ച്ചുഗലിലുമായി 40 ഓളം പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ബ്രിട്ടണില്‍ മേയ് ആറിന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.   വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. കുരങ്ങുപനി വ്യാപനവുമായി ബന്ധപ്പെട്ട് യുകെയിലേയും യൂറോപ്പിലേയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ലോകാരോഗ്യസംഘടന ചൊവ്വാഴ്ച അറിയിച്ചു. ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപനത്തേക്കുറിച്ചും രോഗവ്യാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും വ്യക്തമായി പഠിച്ചശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനാവൂ എന്നും സംഘടന…

      Read More »
    • ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായി 400ലധികം അധ്യാപക ഒഴിവുകൾ. മികച്ച വേതനം, ഉടൻ അപേക്ഷിക്കുക

        ദുബായ്: പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി യു.എ.ഇ.യിൽ 400ലേറെ അധ്യാപക ഒഴിവുകൾ. ഗണിതം, സയൻസ് അധ്യാപകർക്കാണ് ഏറ്റവും ഡിമാൻഡ്. മിക്ക സ്കൂളുകളും പുതിയ അധ്യയന വർഷം ഓഗസ്റ്റ് 29നോ 30നോ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂം ടീച്ചർമാർ, മ്യൂസിക് ട്യൂട്ടർമാർ, സബ്ജക്ട് സ്പെഷ്യലിസ്റ്റുകൾ, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ തുടങ്ങി ഒട്ടേറെ തസ്തികകളിലേയ്ക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.‌ 250 ഓളം ഒഴിവുകൾ ദുബായിലാണ്. അബുദാബിയിൽ 100 ലേറെയും ഷാർജയിൽ 12 ഓളം ഒഴിവുകളും ഉണ്ട്. വടക്കൻ എമിറേറ്റുകളിലും ഒഴിവുകളുണ്ടെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. മിക്ക തസ്തികകളിലേയ്ക്കും ഓഗസ്റ്റിന് മുൻപ് അപേക്ഷിക്കണം. ടൈംസ് എജ്യുക്കേഷണൽ സപ്ലിമെന്റിൽ (ടെസ്) ഒഴിവുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ എവിടെയൊക്കെ…? ദുബായ് നോർത്ത് ലണ്ടൻ കോളജിയേറ്റ് സ്കൂൾ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റർനാഷനൽ ബാക്കലറിയേറ്റ് ഡിപ്ലോമ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപന പരിചയമുള്ളവർക്കാണ് മുൻഗണന. ദുബായ് ഡ്വൈറ്റ് സ്കൂളിലേയ്ക്ക് ഗണിത വിഭാഗത്തിൽ തലവനെ ആവശ്യമുണ്ട്. കണക്കിലും…

      Read More »
    Back to top button
    error: